x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ​രേ​ഖ ച​മ​ക്ക​ല്‍ പ​രാ​തി: കേ​സെ​ടു​ത്ത് പോ​ലീ​സ്


Published: July 8, 2026 08:02 AM IST | Updated: July 8, 2026 08:02 AM IST

മ​ഞ്ചേ​രി: വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി മ​ലീ​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്ന് ലൈ​സ​ന്‍​സ് നേ​ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്.പു​ല്‍​പ്പ​റ്റ വ​ള​മം​ഗ​ലം ചാ​ള​ക്ക​ണ്ടി​യി​ല്‍ മ​ണ്ണി​ങ്ങ​ച്ചാ​ലി​ല്‍ അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി (63)ന്റെ ​പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പു​ല്‍​പ്പ​റ്റ വ​ള​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ മേ​ലാ​ക്കം വീ​ട്ടി​ല്‍ പു​രു​ത​ല​ങ്ങോ​ട​ന്‍ മു​ഹ​മ്മ​ദ​ലി (40), പൊ​ട്ട​ണം​ചാ​ലി അ​ബ്ദു​ള്ള (54), കു​ട്ടി മ​മ്മ​ദ് (60), മ​ല​പ്പു​റം ഊ​ര​കം കീ​ഴ്മു​റി അ​ലു​പ​റ​മ്പ​ന്‍ ഇ​ബ്രാ​ഹിം (52) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2021 ജ​നു​വ​രി 20ന് ​പ​രാ​തി​ക്കാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പു​ല്‍​പ്പ​റ്റ​യി​ലു​ള്ള സ്ഥ​ലം കോ​ഴി മാ​ലി​ന്യസം​സ്‌​ക​ര​ണ സ്ഥാ​പ​നം ന​ട​ത്തു​ന്ന​തി​നാ​യി പ്ര​തി​ക​ള്‍ പാ​ട്ട​ക​രാ​റി​ല്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ല്‍ പ​രാ​തി​ക്കാ​ര​ന്‍റെ ഒ​പ്പ് വ്യാ​ജ​മാ​യി രേ​ഖ​പ്പെ​ടു​ത്തി സൈ​റ്റ് പ്ലാ​ന്‍ ത​യാ​റാ​ക്കി​യാ​ണ് പ്ര​തി​ക​ള്‍ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍നി​ന്ന് ലൈ​സ​ന്‍​സ് നേ​ടി​യെ​ടു​ത്ത​ത്. ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​തോ​ടെ അ​ബു​ബ​ക്ക​ര്‍ ഹാ​ജി മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Tags : nattu vishesham Police register case after complaint

Recent News

Corehub Up