മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ്് പോളിടെക്നിക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദിയായ അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.
ചില വിഷയങ്ങളില്‍ മാര്‍ക്ക് കുറഞ്ഞു പോയി എന്ന കാരണത്താല്‍ വിദ്യാര്‍ഥിയെയും മാതാവിനെയും രക്ഷകര്‍തൃ യോഗത്തില്‍ അധ്യാപകന് രൂക്ഷമായി വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതി.
ഇതിലുള്ള മനോവിഷമം മൂലമാണ് രണ്ടാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ എൻജിനിയറിംഗ് വിദ്യാര്‍ഥിയായ കെ.കെ. ദീപക് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. മുന്‍പും സമാനമായ രീതിയില്‍ പല വിദ്യാര്‍ഥികളെയും ഈ അധ്യാപകന് ആക്ഷേപിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ മൗനാനുവാദത്തോടെയാണ് ഇതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്് കൃഷണദാസ് വടക്കെയില്‍ പറഞ്ഞു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കെഎസ്യു മണ്ഡലം പ്രസിഡന്റ് ശ്രീരോഹിത്ത് ആവശ്യപ്പെട്ടു.
Tags : nattu vishesham Student's suicide