മഞ്ചേരി: ഓയിസ്ക മഞ്ചേരി ചാപറ്ററിന്റെ ആഭിമുഖ്യത്തില്‍ നാടന്മാവിന് സംരക്ഷണദിനവും ലോക ചക്ക ദിനവും ആചരിച്ചു.
നാടന്‍ മാവിനങ്ങളും നാടന്‍ പ്ലാവിനങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി, ഔഷധ ഗുണങ്ങള്‍ എന്നിവ സംബന്ധിച്ച് ഡോ. സി.വി.സത്യനാഥന് പ്രഭാഷണം നടത്തി.
പ്രസിഡന്റ് കേശവന് യൂണിക്കോണ്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ പുതുമന, ടി.പി. വിജയകുമാര്‍, നാരായണന്, ബ്രഹ്മദത്തന്, ബാലകൃഷ്ണന്, വഹാബ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നാടന്‍ മാവ്, പ്ലാവ്ിൻതൈകളും പഴുത്ത നാടന്‍ ചക്കപ്പഴവും വിതരണം ചെയ്തു.
Tags : nattu vishesham National Flour-Chickpea