ഉള്ളൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് ലോഡ്ജുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ വ്യാപക പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ.
പുലയനാർ കോട്ട ഐറ്റിക്കോണം പുത്തൻവീട്ടിൽ കൃഷ്ണൻ (36), മുറിഞ്ഞപാലം ഡെൻസ് ഷേക്ക് എന്ന ജ്യൂസ് കടയിലെ ജീവനക്കാരായ വള്ളക്കടവ് പുത്തൻ റോഡ് സ്വദേ ശി ഇജാസ് (34 ), മുറിഞ്ഞപാലം ഇലഞ്ഞിമൂട് ലൈനിൽ എം.പി.ആർ.എ 15 എയിൽ ജോർജി (20) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
മെഡിക്കൽ കോളജ് സി ഐ ടോൾസൺ, എസ്ഐ മാരായ തോമസ്, ഗോപകുമാർ, എഎസ്ഐ ചിത്രൻ, എസ്സിപിഒമാരായ ശ്രീജിത്ത്, വിനോദ്, സി പിഒമാരായ അർജുൻ, ഇൻഷാദ്, നാജി എന്നിവരാണ് പരിശോധന നടത്തിയത്.
Tags : nattu vishesham Three arrested banned tobacco