കോതമംഗലം: വനമഹോത്സവത്തിന്റെ ഭാഗമായി മാർ അത്തനേഷ്യസ് കോളജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്, നേച്ചർ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീലും ക്വിസ് മത്സരവും പ്രകൃതി പഠനയാത്രയും നടത്തി. ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ തദ്ദേശീയവും അപൂർവവുമായ വൃക്ഷത്തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു.
വനമഹോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വനമഹോത്സവ ക്വിസ് മത്സരവും സംഘടിപ്പിച്ചു. തൊമ്മൻകുത്ത് വനമേഖലയിൽ പ്രകൃതി പഠനയാത്രയും സംഘടിപ്പിച്ചു. കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി വിദ്യാർഥികളോട് സംവദിച്ചു.
Tags : nattu vishesham MA College students