x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ത്തി​ലേ​ക്ക് അ​പ്രോ​ച്ച് റോ​ഡി​ല്ല : മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇടപെട്ടു


Published: July 8, 2026 06:37 AM IST | Updated: July 8, 2026 06:37 AM IST

തി​രു​വ​ന​ന്ത​പു​രം: 13 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച പാ​പ്പ​നം​കോ​ട്-സ​ത്യ​ൻ ന​ഗ​ർ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും മ​റ്റും നി​ർമാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന പ​രാ​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻജിനീ​യ​ർ ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.

ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​ക്കും വാ​ർ​ഡ് മെ​ന്പ​ർ​ക്കും അ​സി​സ്റ്റ​ന്‍റ് എൻ ജിനീ​യ​ർ​ക്കും മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂട്ടീ​വ് എ​ൻജിനീ​യ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർദേശി​ച്ചു. അ​പ്രോ​ച്ച് റോ​ഡ്, ക​ലു​ങ്ക്, ഓ​ട എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ അ​വ​സ്ഥ പ​രി​ശോ​ധി​ക്ക​ണം. ബാ​ക്കി​യു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ത്ര സ​മ​യ​മെ​ടു​ക്കു​മെ​ന്നും ക​ണ്ടെ​ത്ത​ണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Tags : nattu vishesham No approach road bridge

Recent News

Corehub Up