പുല്‍പ്പള്ളി: ഏഷ്യന്‍ വൊളിബോള്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി ഇന്ത്യ ടീമിലെ അംഗമായ ജോണ്‍ ജോസഫിന് ജന്മനാട്ടില് സ്വീകരണം നല്കി.
പുല്‍പ്പള്ളി പഞ്ചായത്തിന്റെയും സര്വകക്ഷിയുടേയും വ്യാപാരികളുടേയും വിവിധ ക്ലബ്ബുകളുടേയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര പരിസരത്തുനിന്നും ജോണ്‍ ജോസഫിനെ തുറന്ന വാഹനത്തില്‍ ഘോഷയാത്രയുടെ അകമ്പടിയോടെ പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.
സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കലാരാജ് ഉണ്ണികൃഷ്ണന്, ഷൈജ മേഗേഷ്, കെ.കെ. നിഖില്‍, പഞ്ചായത്തംഗങ്ങളായ സെലിന് മാനുവല്‍, കെ.കെ. അരുണ്‍, സിജു പൗലോസ്, സുചിത്ര രാജേഷ്, പി.എന്‍. പ്രേംജി, അഞ്ജു ബാബുരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര, പി.ഡി. ജോണി, സി.പി. സജി, വി.കെ. ഷിബിന്‍, തോമസ് തൊട്ടിയില്‍, അനില്‍കുമാര്‍, ഹാരീസ്, ബൈജു നമ്പിക്കൊല്ലി, കെ.ഡി. ഷാജിദാസ്, സിദ്ദിഖ് തങ്ങള്‍, ബാബു നമ്പുടാകം എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham nattu vishesham