കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലും ജില്ലാ ലൈബ്രറിയും സംയുക്തമായി കെ. ദാമോദരന്‍ അനുസ്മരണം സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി ഹാളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരന് ആര്. ഷിജു കോഴിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി. സാജിത, ജോയിന്റ് സെക്രട്ടറി എം. ദേവകുമാര്‍, സംസ്ഥാന സമിതി അംഗം പി. ശിവദാസ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.കെ. ഷാഹിന, ജോയിന്റ് സെക്രട്ടറി ഡോ. ജിതിന് കണ്ടോത്ത്, കെ. രാജന്, ജില്ലാ ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ എം.എം. ഗണേശന്, സാജിത സൈനുദ്ദീന്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് ജില്ലാ ലൈബ്രറി ഉപദേശക സമിതി അംഗം പി.കെ. ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham K. Damodaran memorial