x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​രം ആ​രോ​ഗ്യം പ​ദ്ധ​തി​ക്ക് കൂ​ട​ര​ഞ്ഞി​യി​ൽ തു​ട​ക്കം


Published: July 8, 2026 07:45 AM IST | Updated: July 8, 2026 07:45 AM IST

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര സ്കൂ​ൾ ആ​രോ​ഗ്യ പ​ദ്ധ​തി​യാ​യ "അ​ക്ഷ​രം ആ​രോ​ഗ്യം' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കൂ​മ്പാ​റ ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​ർ​ഡ് മെം​ബ​ർ സെ​ക്കീ​ന സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​കെ. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ​ത​ല​മു​റ​യു​ടെ സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ലെ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. പ​രി​പാ​ടി​യി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ശ്രീ​ജി​ത്ത്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഇ​ൻ​ചാ​ർ​ജ് കെ. ​ബേ​ബി, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സ്വ​പ്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ര്‍​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Aksharam Health Scheme

Recent News

Corehub Up