കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് പി. തങ്കൻ അധ്യക്ഷത വഹിച്ചു. സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയ് മത്തായി നിർവഹിച്ചു. സ്കൂൾ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ് നടത്തി. ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.
റീജൺ ചെയർമാൻ ലൈജു ഫിലിപ്പ്, സോൺ ചെയർമാൻ സെബാസ്റ്റ്യൻ സേവ്യർ, ഡോ.കുക്കു മത്തായി, സിജോ ജേക്കബ്, എ.കെ. മനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, പ്രതിഭകളെയും ആദരിച്ചു . പുതിയ ഭാരവാഹികളായി ടി.ആർ. ഗിരിഷ്കുമാർ (പ്രസിഡന്റ്), കെ.സി. സാജു (വൈസ് പ്രസിഡന്റ് ), കെ.ജി. സജീവ് (സെക്രട്ടറി ), ഷാജു ആന്റണി (ട്രഷറർ ) എന്നിവർ ചുമതലയേറ്റു.
Tags : nattu vishesham Lions Club inauguration