Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inauguration

ദു​ബാ​യ് ജു​വ​ൽ ഓ​ഫ് ജോ​യ് ഉ​ദ്ഘാ​ട​നം നാ​ളെ

ദു​​​ബാ​​​യ്: മി​​​ഡി​​​ൽ ഈ​​​സ്റ്റ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഏ​​​റ്റ​​​വും വ​​​ലി​​​യ ജ്വ​​​ല്ല​​​റി ഡെ​​​സ്റ്റി​​​നേ​​​ഷ​​​ൻ തു​​​റ​​​ക്കാ​​​ൻ ആ​​​ഗോ​​​ള ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ്.

അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ ദു​​​ബാ​​​യ് ഗോ​​​ൾ​​​ഡ് സി​​​റ്റി​​​യി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച ജു​​​വ​​​ൽ ഓ​​​ഫ് ജോ​​​യ് ജ്വ​​​ല്ല​​​റി ഡെ​​​സ്റ്റി​​​നേ​​​ഷ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ യു​​​എ​​​ഇ വി​​​ദേ​​​ശ​​​വ്യാ​​​പാ​​​ര മ​​​ന്ത്രി ഡോ. ​​​താ​​​നി ബി​​​ൻ അ​​​ഹ​​​മ്മ​​​ദ് അ​​​ൽ സെ​​​യൂ​​​ദി നി​​​ർ​​​വ​​​ഹി​​​ക്കും.

ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, ജ്വ​​​ല്ല​​​റി​​​വി​​​ഭാ​​​ഗം സി​​​ഇ​​​ഒ ജോ​​​ണ്‍ പോ​​​ൾ ആ​​​ലു​​​ക്കാ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​റ​​​മേ മേ​​​ഖ​​​ല​​​യി​​​ലെ വ്യ​​​വ​​​സാ​​​യ​​​പ്ര​​​മു​​​ഖ​​​രും വി​​​ശി​​​ഷ്ടാ​​​ഥി​​​തി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

25,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ലാ​​​ണു ഷോ​​​റൂം ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, വി​​​വാ​​​ഹാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ആ​​​ഭ​​​ര​​​ണ സെ​​​റ്റു​​​ക​​​ൾ, വ​​​ജ്രാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, അ​​​പൂ​​​ർ​​​വ ര​​​ത്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഭീ​​​മാ​​​കാ​​​ര വ​​​ള​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ ഒ​​​രു​​​ക്കി​​​യ റോ​​​യ​​​ൽ ബാം​​​ഗി​​​ൾ വോ​​​ക്ക് ആ​​​ണ് ഷോ​​​റൂ​​​മി​​​ന്‍റെ ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഇ​​​തി​​​ലൂ​​​ടെ പ്ര​​​വേ​​​ശി​​​ച്ച് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​നും വാ​​​ങ്ങാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ട്.

District News

ഉ​പ​വി നീ​തി വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ഓ​ർ​മ​യാ​ച​ര​ണ​വും

മീ​ന​ടം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ (എം​സി​എ) തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​പ​വി നീ​തി വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ബെ​ന​ഡി​ക്ട് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ഓ​ര്‍​മ​യാ​ച​ര​ണ​വും മു​ണ്ടി​യാ​ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ഉ​പ​വി നീ​തി വ​ര്‍​ഷ​ത്തി​ന്‍റെ ലോ​ഗോ​യും പ്ര​കാ​ശ​നം ചെ​യ്തു. അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ല്‍ ഫാ. ​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ഭ​ദ്രാ​സ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ണ്‍, കോ​ട്ട​യം മേ​ഖ​ല വി​കാ​രി ഫാ.​ഡോ. പ്ര​ദീ​പ് വാ​ഴ​ത്ത​റ​മ​ല​യി​ല്‍.

സ​ഭാ​ത​ല വൈ​സ്പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു ചു​ങ്ക​ത്തി​ല്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് മ​ഞ്ചാ​ടി​യി​ല്‍, ഉ​പ​വി നീ​തി വ​ര്‍​ഷ കോ​ട്ട​യം മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഏ​ബ്ര​ഹാം വ​ലി​യ​കു​ളം, സി​സ്റ്റ​ര്‍ ആ​നി തെ​രേ​സ്, അ​തി​ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി ചാ​ണ്ടി, ജോ​ജി വി​ഴ​ലി​ല്‍, സ​ജി ജോ​ണ്‍, എ​ലി​സ​ബ​ത്ത് ടോ​ണി, പു​ഷ്പ നൈ​നാ​ന്‍, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ബ്ര​ഹാം കെ. ​തോ​മ​സ്, റോ​യ് ടി. ​അ​ല​ക്‌​സ്, റീ​ബ ഷി​ജു, ഷി​ജു വ​ര്‍​ഗീ​സ്, ജെ​സ്വി​ന്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

മാ​ക്കേ​ക്ക​ട​വ് - നേ​രേ​ക​ട​വ് പാ​ലം:18​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ൽ മാ​ക്കേ​ക്ക​ട​വ് - നേ​രേ​ക​ട​വ് പാ​ല​ത്തി​ൽ ഭാ​ര​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷ​മു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

39 ട​ൺ വ​രു​ന്ന നാ​ല് ലോ​റി​ക​ൾ വി​വി​ധ സ​മ​യ​ങ്ങ​ളി​ലും സ്‌​ഥ​ല​ങ്ങ​ളി​ലു​മാ​യി 24 മ​ണി​ക്കൂ​ർ പാ​ല​ത്തി​ൽ നി​ർ​ത്തി​യി​ട്ട ശേ​ഷം താ​ഴെ 12 ഗേ​ജ് സെ​റ്റ് സ്‌​ഥാ​പി​ച്ച് വ്യ​തി​ച​ല​നം, ആ​യാ​സം ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. പാ​ല​ത്തി​ൽ സു​ര​ക്ഷാ​രേ​ഖ​ക​ൾ വ​ര​യ്ക്ക​ൽ, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച​യോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ ജോ​ലി​ക​ൾ അ​വ​സാ​നി​പ്പി​ക്കും.

അ​തി​നി​ടെ വ​ഴി വി​ള​ക്കു​ക​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​ക​ൽ ജോ​ലി​ക​ളും ന​ട​ക്കും. ശേ​ഷം പ​ന്ത​ൽ ഇ​ട​ൽ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ തു​ട​ങ്ങും. പാ​ല​ത്തോ​ട് ചേ​ർ​ന്നാ​ണ് സ​മ്മേ​ള​ന വേ​ദി. 2500 പേ​രെ​യാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്‌​ഥ​രു​ടെ സ​ന്ദ​ർ​ശ​ന​വും ഡോ​ഗ് - ബോം​ബ് സ്‌​ക്വാ​ഡു​ക​ളു​ടെ​യും പ​രി​ശോ​ധ​ന​യും അ​ടു​ത്താ​ഴ്ച്ച​യു​ണ്ടാ​കും.

18ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​ലി​ജു, മോ​ൻ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ എ​ത്തു​മെ​ന്നാ​ണ് വി​വ​രം. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മാ​ക്കേ​ക്ക​വ​ല മാ​ക്കേ​ക്ക​ട​വ് റോ​ഡ​രി​കി​ൽ അ​ല​ങ്കാ​ര ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

District News

നി​ര്‍​മ​ലാ​സി​റ്റി 220 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം

ക​ട്ട​പ്പ​ന: നി​ര്‍​മ​ലാ​സി​റ്റി 220 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം അ​ഡ്വ. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി നി​ര്‍​വ​ഹി​ച്ചു. മേ​ഖ​ല​യി​ലെ വോ​ള്‍​ട്ടേ​ജ് ക്ഷാ​മ​വും വൈ​ദ്യു​ത ത​ട​സ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക, പ്ര​സ​ര​ണ മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ രാ​മ​ക്ക​ല്‍​മേ​ട് ഗ്രീ​ന്‍ എ​ന​ര്‍​ജി കോ​റി​ഡോ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​ബ് സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്തു​ന്ന​ത് പ്ര​ധാ​ന​മാ​യും ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, വാ​ഴ​ത്തോ​പ്പ് എ​ന്നീ 66 കെ ​വി സ​ബ്‌​സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ്. ഇ​വി​ടേ​ക്കു വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത് 1980ല്‍ ​സ്ഥാ​പി​ച്ച 66 കെ​വി സിം​ഗി​ള്‍ സ​ര്‍​ക്യൂ​ട്ട് ലൈ​നി​ലൂ​ടെ​യാ​ണ്. പ​ര​മാ​വ​ധി ശേ​ഷി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​ലൈ​ന്‍ വ​ഴി​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ജി​ല്ലാ ആ​സ്ഥാ​നം തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്.

നി​ര്‍​മ​ലാ​സി​റ്റി​യി​ല്‍ 220 കെ​വി ജി​ഐ​എ​സ് സ​ബ്‌​സ്റ്റേ​ഷ​നും അ​നു​ബ​ന്ധ ലൈ​നു​ക​ളും നി​ര്‍​മി​ച്ച് വാ​ഴ​ത്തോ​പ്പ്, നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന തു​ട​ങ്ങി​യ സ​ബ്‌​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് 110 കെ​വി ശേ​ഷി​യി​ല്‍ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ന​ല്‍​കും. ച​ട​ങ്ങി​ൽ റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന് കു​മ​ളി​യി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​നംവ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല വ​​​​ന്യ​​​​ജീ​​​​വി വാ​​​​രാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം അ​​​​ഞ്ചി​​​​ന് രാ​​​​വി​​​​ലെ 10.30ന് ​​​​വ​​​​നം മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ കു​​​​മ​​​​ളി ആ​​​​ന​​​​വ​​​​ച്ചാ​​​​ൽ പാ​​​​ർ​​​​ക്കിം​​​​ഗ് ഗ്രൗ​​​​ണ്ടി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

അ​​​​ഡ്വ. സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രി​​​​ക്കും.

എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ പ​​​​ഴ​​​​കു​​​​ളം മ​​​​ധു എം.​​​​ജെ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, കെ.​​​​യു. ജെ​​​​നീ​​​​ഷ് കു​​​​മാ​​​​ർ, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷീ​​​​ല സ്റ്റീ​​​​ഫ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. എ​​​​ട്ടു വ​​​​രെ​​​​യാ​​​​ണ് വ​​​​ന്യ​​​​ജീ​​​​വി വാ​​​​രാ​​​ഘോ​​​​ഷം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

District News

ലോ​ക ഹൃ​ദ​യ​ദി​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

കൊ​ല്ലം: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ​യും (ആ​രോ​ഗ്യ​കേ​ര​ളം) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും സി​പി​ആ​ര്‍ പ​രി​ശീ​ല​ന​വും ക​ളക്‌ട്രേറ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍​ ന​ട​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസും ആ​രോ​ഗ്യ​കേ​ര​ള​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ക​ളക്‌ടർ‍ ആ​നി ജൂ​ല തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ.എ.​എ​ല്‍. ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ബി​ജു നെ​ല്‍​സ​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​കു​മ്പോ​ള്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന സി​പി​ആ​ര്‍ പോ​ലു​ള്ള പ്രാ​ഥ​മി​ക ജീ​വ​ന്‍​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​ബോ​ധം ന​ല്‍​കാ​നാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ല്ലാ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ധ്യാ​പ​ക​ര്‍, എ​ന്‍​എ​സ്എ​സ്, എ​ന്‍ സി ​സി, സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റ്‌​സ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, റെ​ഡ്‌​ക്രോ​സ് തു​ട​ങ്ങി​യ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ്ര​ഥ​മ ശു​ശ്രൂ​ഷ, സി​പി​ആ​ര്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്ന് ഡി ​എംഒ ​അ​റി​യി​ച്ചു. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​അ​ഗ​സ്റ്റ​സ് മോ​റി​സ് എ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​കെ.ജി. പ്ര​വീ​ണയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സിപിആ​ര്‍ പ​രി​ശീ​ല​ന​വും ന​ട​ന്നു. അ​ധ്യാ​പ​ക​ര്‍, അ​ത്‌ല​റ്റു​ക​ള്‍, ന​ഴ്‌​സി​ംഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

കിം​സ് ഹെ​ൽ​ത്ത് അ​ൽ​ശി​ഫ​യി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം

പെ​രി​ന്ത​ൽ​മ​ണ്ണ: കിം​സ് ഹെ​ൽ​ത്ത് അ​ൽ​ശി​ഫ​യി​ൽ സി​എ​സ്ആ​ർ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. 37 വ​ർ​ഷ​മാ​യി ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും കൈ​ത്താ​ങ്ങാ​കു​ന്ന നി​ര​വ​ധി സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കിം​സ് ഹെ​ൽ​ത്ത് അ​ൽ​ശി​ഫ ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. ക​രു​ത​ലി​ലൂ​ന്നി​യ ആ​തു​ര​സേ​വ​നം "സ്പ​ർ​ശം’ പ​ദ്ധ​തി ഇ​തി​നോ​ട​കം നിരവധി നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​ന് സാ​ധി​ച്ചു.

കേ​ര​ള​ത്തി​ലെ ചു​രു​ങ്ങി​യ ചെ​ല​വി​ലു​ള്ള ചി​കി​ത്സാ പ​ദ്ധ​തി​യാ​യ "സ​ഹൃ​ദ​യ’, സൗ​ജ​ന്യ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ പ​ദ്ധ​തി "പു​ന​ർ​ജ​നി’, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള "കൈ​ത്താ​ങ്ങ്, വൃ​ക്ക രോ​ഗി​ക​ൾ​ക്കു​ള്ള "ശി​ഫ’ ഡ​യാ​ലി​സി​സ്, ജ​ൻ​മ​നാ​ലോ അ​പ​ക​ട​ങ്ങ​ളി​ലോ കാ​ൽ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള "ആ​ശ്ര​യ’ എ​ന്നീ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്നു.

വ​യ​നാ​ട് ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ധ​ന​സ​ഹാ​യം, നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം, ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തി​നാ​യി ഓ​ട്ടോ​റി​ക്ഷ വി​ത​ര​ണം, പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം, ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സ​ന്പൂ​ർ​ണ "ആ​രോ​ഗ്യ’, തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ സി​എ​സ്ആ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ​ത്.

പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കിം​സ് ഹെ​ൽ​ത്ത് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​റു​മാ​യ ഡോ. ​പി. ഉ​ണ്ണീ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ്, വൈ​സ് ചെ​യ​ർ​മാ​ൻ ഫ​സ​ൽ മു​ഹ​മ്മ​ദ്, വാ​ർ​ഡ് മെം​ബ​ർ ഹു​സൈ​നെ നാ​സ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ്, ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ശി​വ​ദാ​സ​ൻ, ഡ​യ​റ​ക്‌ട​ർ​മാ​രാ​യ ഡോ. ​അ​ഹ​മ്മ​ദ് അ​മീ​ൻ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മാ​നു​പ്പ കു​റ്റീ​രി, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് യ​ഹി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കിം​സ് ഹെ​ൽ​ത്ത് അ​ൽ​ശി​ഫ സി​ഇ​ഒ കെ.​സി. പ്രി​യ​ൻ സ്വാ​ഗ​ത​വും ക്ലി​നി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Kerala

സൈ​ബ​ർ ജാ​ഗ്ര​താ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ സു​​​ര​​​ക്ഷാ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് ഐ​​​ടി വ​​​കു​​​പ്പ്, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ൻ മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്കു​​​ന്ന സേ​​​ഫ്‌​​​ടെ​​​ക്‌ സൈ​​​ബ​​​ർ ജാ​​​ഗ്ര​​​താ കാ​​​മ്പ​​​യി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഏ​​​ഴി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹി​​​ൽ​​​ട്ട​​​ൺ ഗാ​​​ർ​​​ഡ​​​ൻ ഇ​​​ന്നി​​​ൽ ന​​​ട​​​ക്കും.

വ്യ​​​വ​​​സാ​​​യ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സ്, ഐ​​​ടി ആ​​​ൻ​​​ഡ് എ​​​ഐ മ​​​ന്ത്രി പി. ​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി രാ​​​വി​​​ലെ 9.30ന് ​​​ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ, റോ​​​ജി എം. ​​​ജോ​​​ൺ, കെ.​​​എം. ഷാ​​​ജി, ബി​​​ന്ദു കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.

സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ്, ഫി​​​ഷിം​​​ഗ്, വ്യ​​​ക്തി​​​ത്വ മോ​​​ഷ​​​ണം, വ്യാ​​​ജ​​​വി​​​വ​​​ര പ്ര​​​ചാ​​​ര​​​ണം, സൈ​​​ബ​​​ർ ബു​​​ള്ളി​​​യിം​​​ഗ് തു​​​ട​​​ങ്ങി​​​യ ഓ​​​ൺ​​​ലൈ​​​ൻ ഭീ​​​ഷ​​​ണി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

District News

പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി: ഉ​ദ്ഘാ​ട​നം കാ​ത്ത് ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍

ആ​ല​പ്പു​ഴ: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യ​താ​യി റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ ദി​വ്യ​കാ​ന്ത് ച​ന്ദ്ര​കാ​ർ കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​യെ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി റെ​യി​ല്‍​വേ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ന​ട​ന്നു​വ​രു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്. സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണം, പാ​ര്‍​ക്കിം​ഗ് ഏ​രി​യ, പു​തി​യ പ്ര​വേ​ശ​ന ക​വാ​ടം, എ​സി വി​ശ്ര​മ​കേ​ന്ദ്രം, പു​തി​യ ബു​ക്കിം​ഗ് ഓ​ഫീ​സ്, സ​ര്‍​കു​ലേ​റ്റിം​ഗ് ഏ​രി​യ​യു​ടെ വി​പു​ലീ​ക​ര​ണം, വി​ഐ​പി ലോ​ഞ്ച് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.

പ്ലാ​റ്റ് ഫോ​മു​ക​ളു​ടെ ഉ​പ​രി​ത​ലം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ആ​റു​മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ്, സ്റ്റേ​ഷ​ന്‍ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യും പൂ​ര്‍​ത്തി​യാ​ക്കി യാ​ത്ര​ക്കാ​ര്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. വാ​ട്ട​ര്‍ കൂ​ള​റു​ക​ൾ, മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍, ലൈ​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍, ഫാ​നു​ക​ൾ, ജ​ന​റേ​റ്റ​ര്‍ തു​ട​ങ്ങി​യ വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​യി.

ട്രെ​യി​നു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഡി​സ്പ്ലേ ബോ​ര്‍​ഡു​ക​ൾ, പാ​സ​ഞ്ച​ര്‍ അ​നൗ​ണ്‍​സ്മെ​ന്‍റ് സി​സ്റ്റം, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള അ​റി​യി​പ്പു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ഡി​സ്പ്ലേ ബോ​ര്‍​ഡു​ക​ൾ, എ​ല്‍​ഇ​ഡി ടി​വി​ക​ള്‍ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി പാ​ഴ്സ​ല്‍ ഓ​ഫീ​സി​ന്‍റെ നി​ര്‍​മാ​ണ​വും ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നേ​ര​ത്തേ അ​നു​വ​ദി​ച്ച ര​ണ്ട് ലി​ഫ്റ്റു​ക​ളും നാ​ല് എ​സ്‌​ക​ലേ​റ്റ​റു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്ന​താ​യി റെ​യി​ല്‍​വേ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത വ​ര്‍​ഷം സെ​പ്റ്റം​ബ​റോ​ടെ ലി​ഫ്റ്റു​ക​ളും എ​സ്‌​ക​ലേ​റ്റ​റു​ക​ളും സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​കും. ഇ​തി​നൊ​പ്പം നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​യം​കു​ളം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്നു​വ​രു​ന്ന നി​ര്‍​മാ​ണ പ്ര​വ​ർത്ത​ന​ങ്ങ​ള്‍ 90 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി.

പാ​ര്‍​ക്കിം​ഗ് ഏ​രി​യ, കാ​ത്തി​ര​പ്പ് മു​റി​ക​ള്‍, പ്ര​വേ​ശ​ന ക​വാ​ടം, ആ​ര്‍​ച്ച്, പോ​ര്‍​ട്ടി​ക്കോ, ബു​ക്കിം​ഗ് ഓ​ഫീ​സ്, സ​ര്‍​കു​ലേ​റ്റിം​ഗ് ഏ​രി​യ, പ്ലാ​റ്റ്ഫോം ന​വീ​ക​ര​ണം, വാ​ട്ട​ര്‍ കൂ​ള​റു​ക​ൾ, മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍, ട്രെ​യി​ന്‍ യാ​ത്രാ വി​വ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ഡി​സ്പ്ലേ ബോ​ര്‍​ഡു​ക​ൾ, എ​ല്‍​ഇ​ഡി ടി​വി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള അ​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ നി​ര്‍​മാ​ണ​വും സ​ജ്ജീ​ക​ര​ണ​വും പൂ​ര്‍​ത്തി​യാ​യി. ശേ​ഷി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് ലോ​ഞ്ച്, ന​ട​പ്പാ​ത, സ്റ്റേ​ഷ​ന്‍ അ​പ്രോ​ച്ച് റോ​ഡ്, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​ച്ച് ഇ​ന്‍​ഡി​ക്കേ​ഷ​ന്‍ ഡി​സ്പ്ലേ ബോ​ര്‍​ഡു​ക​ളു​ടെ 95 ശ​ത​മാ​നം സ്ഥാ​പി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന​വ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ന​വം​ബ​ര്‍ 30ന​കം അ​വ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

കാ​യം​കു​ളം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ലാ​റ്റ​ഫോ​മു​ക​ളി​ല്‍ ലി​ഫ്റ്റു​ക​ളും നാ​ല് എ​സ്‌​ക​ലേ​റ്റ​റു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ഉ​ട​ന്‍ ത​യാ​റാ​ക്കി ന​ല്‍​കും. അ​ടു​ത്ത വ​ര്‍​ഷം സെ​പ്റ്റം​ബ​റോ​ടെ ഇ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ നീ​ണ്ടു​പോ​കു​ന്ന​തി​ല്‍ കെ​സി വേ​ണു​ഗോ​പാ​ല്‍ എം​പി റെ​യി​ല്‍ അ​ധി​കൃ​ത​രെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെത്തുട​ര്‍​ന്ന് ഡി.​ആ​ർ.​എം നേ​രി​ട്ടെ​ത്തി നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. വേ​ഗ​ത്തി​ല്‍ ഇ​വ​യു​ടെ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഒ​രു നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

District News

എ​സ്ഇ​പി സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മേ​പ്പാ​ടി​യി​ല്‍ നാ​ളെ

ക​ല്‍​പ്പ​റ്റ: തീ​ര​ദേ​ശ​ങ്ങ​ളി​ലും പ​ട്ടി​ക​വ​ര്‍​ഗ, തോ​ട്ടം മേ​ഖ​ല​ക​ളി​ലും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ്‌​പെ​ഷ്യ​ല്‍ എ​ൻ‌​റി​ച്ച്‌​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ (എ​സ്ഇ​പി) 2026-27 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് 12.15ന് ​മേ​പ്പാ​ടി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ നി​ര്‍​വ​ഹി​ക്കും​മെ​ന്ന് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​നീ​റ മു​ഹ​മ്മ​ദ് റാ​ഫി, എ​സ്ഇ​പി ജി​ല്ലാ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി. ​മ​നോ​ജ്കു​മാ​ര്‍, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ആ​വ​ണി, കെ.​ടി. ജ​ഗ​ദീ​ഷ്, കെ.​സി. സ​ലാം എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​യ​ങ്ക ഗാ​ന്ധി എം​പി, എം​എ​ല്‍​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ഉ​ഷ വി​ജ​യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സ​സി​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. പ്രോ​ഗ്രാ​മി​ല്‍ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച തു​ക​യു​ടെ കൈ​മാ​റ്റ ഉ​ത്ത​ര​വ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സും അ​ക്കാ​ദ​മി​ക് മൊ​ഡ്യൂ​ള്‍ ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​എം. സെ​ബാ​സ്റ്റ്യ​നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യി​ല്‍​നി​ന്ന് ഏ​റ്റു​വാ​ങ്ങും. ജി​ല്ല​യി​ല്‍ പ്രോ​ഗ്രാം ന​ട​പ്പാ​ക്കു​ന്ന 124 വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള​ട​ക്കം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സി.​എ. സ​ന്തോ​ഷ് സ്വാ​ഗ​തം പ​റ​യും.

District News

പേ​രാ​മ്പ്ര സ്മാ​ര്‍​ട്ട് ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

പേ​രാ​മ്പ്ര: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ പേ​രാ​മ്പ്ര​യി​ല്‍ സ​ജ്ജ​മാ​ക്കി​യ സ്മാ​ര്‍​ട്ട് ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫി​സ് ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി അ​ധ്യ​ക്ഷ​യാ​യി. വ​ട​ക​ര സ​ബ് ക​ള​ക്‌ട​ര്‍ പി.​പി. അ​ര്‍​ച്ച​ന മു​ഖ്യാ​തി​ഥി​യാ​യി.

പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഓ​ഫി​സ് നി​ര്‍​മി​ച്ച​ത്. പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്കു പു​റ​മെ പി​എ​സ്‌​സി, എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച്, കെ ​സ്മാ​ര്‍​ട്ട് തു​ട​ങ്ങി സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യാ​ണ് ന​ല്‍​കു​ന്ന​ത്.

സെ​ന്‍റ​റി​ല്‍ നേ​രി​ട്ടെ​ത്താ​ന്‍ പ്ര​യാ​സ​മു​ള്ള പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് പ്ര​മോ​ട്ട​ര്‍​മാ​ര്‍ മു​ഖേ​ന സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബാ​ലു​ശേ​രി, പേ​രാ​മ്പ്ര, തൂ​ണേ​രി, കു​ന്നു​മ്മ​ല്‍ ബ്ലോ​ക്കു​ക​ളി​ലെ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​ണ് സേ​വ​നം ന​ല്‍​കു​ന്ന​ത്. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ കെ.​സി. ഗാ​ന, ലി​സി ഷി​ജു, അ​നി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജ​ന്‍ മ​രു​തേ​രി, വാ​ര്‍​ഡ് അം​ഗം സ​ജി​ന, ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫി​സ​ര്‍ എം. ​ശ​ശി, ബ്ലോ​ക്ക് ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫി​സ​ര്‍ സു​ജി​ന്ദ്ര​ന്‍, ടി​ഇ​ഒ കെ. ​ദീ​പ​ക് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

NRI

ഫൊക്കാനയുടെ പുതിയ പ്രവർത്തനകാലത്തിന് വർണാഭമായ തുടക്കം; 42 ഇന കർമ്മപദ്ധതികൾ പ്രഖ്യാപിച്ചു

ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹി​ക ഐ​ക്യ​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഫൊ​ക്കാ​ന ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു. പാ​ഴ്വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ​യും ബ​ന്ധ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും വ​സ​ന്ത​കാ​ലം പൂ​ർ​വാ​ധി​ക ശോ​ഭ​യോ​ടെ ഫൊ​ക്കാ​ന​യി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

2026 മു​ത​ലു​ള്ള ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​ത​ത്വ​ത്തി​ലൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് വേ​ദി​യൊ​രു​ക്കു​ക എ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ദീ​പം തെ​ളി​ച്ചു കൊ​ണ്ട് പ​റ​ഞ്ഞു. 42 ഇ​ന ക​ർ​മ്മ​പ​ദ്ധ​തി​യു​മാ​യി വ​ർ​ഷം മു​ഴു​വ​ൻ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യി ഫൊ​ക്കാ​ന​യെ മാ​റ്റു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂ​യോ​ർ​ക്കി​ലെ റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ക്നാ​നാ​യ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫൊ​ക്കാ​ന നേ​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ണ്ട​മേ​ള​ത്തി​ൽ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ ചെ​ണ്ട​വി​ദ്വാ​ൻ ജോ​യ്സ് വെ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തി​ല​ധി​കം ഗി​ന്ന​സ് ക​ലാ​കാ​ര​ന്മാ​രു​ടെ ചെ​ണ്ട​മേ​ള​ത്തോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

 

District News

കാ​യി​ക​മി​ത്രം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

നെ​യ്യാ​റ്റി​ന്‍​ക​ര : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​യി​ക​വ​കു​പ്പും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച കാ​യി​ക​മി​ത്രം പ​ദ്ധ​തി​യു​ടെ നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ലി ഫാ​ത്തി​മ, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു

Kerala

തൂ​ഫാ​ൻ ജ​ന​ജാ​ഗ്ര​ത സ​മി​തി സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 28ന് ​

മ​​​ല​​​പ്പു​​​റം: തൂ​​​ഫാ​​​ൻ ജ​​​ന​​​ജാ​​​ഗ്ര​​​ത സ​​​മി​​​തി സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 28 ന് ​​​രാ​​​വി​​​ലെ 11 ന് ​​​മ​​​ല​​​പ്പു​​​റം വേ​​​ങ്ങ​​​ര മ​​​ല​​​ബാ​​​ർ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്ന് തൃ​​​ശൂ​​​ർ റേ​​​ഞ്ച് ഡി​​​ഐ​​​ജി ടി. ​​​നാ​​​രാ​​​യ​​​ണ്‍ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും.

പ​​​രി​​​പാ​​​ടി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലുംഅ​​​താ​​​ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍​മാ​​​രും പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ തൂ​​​ഫാ​​​ൻ പ​​​താക ഉ​​​യ​​​ർ​​​ത്തും.

District News

പോ​ഷ​ക മാ​സാ​ച​ര​ണം ഉ​ദ്ഘാ​ട​നം

മ​ല്ല​പ്പ​ള്ളി: ഐ​സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് ഹോം​സ​യ​ന്‍​സ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പോ​ഷ​ക മാ​സാ​ച​ര​ണം 2026 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍, ലൈ​ലാ അ​ല​ക്‌​സാ​ണ്ട​ര്‍, ല​ക്ഷ്മി അ​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​നി അ​ജി​ത്, ലി​ബി​ന്‍ ജോ​സ​ഫ്, സി. ​പി. മാ​ത്യു, റി​മി ലി​റ്റി, ഷി​നി കെ. ​പി​ള്ള, എ. ​ഡി. ജോ​ണ്‍, സി.​പി. മാ​ത്യു , ധ​ന്യാ​മോ​ള്‍ ലാ​ലി, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ രാ​ജേ​ശ്വ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ​ട്ടി​ക​വ​ര്‍​ഗ​ വി​ക​സ​ന വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ

അഗളി: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റേ​യും അ​ട്ട​പ്പാ​ടി ഐ​ടി​ഡി​പി ഓ​ഫിസി​ന്‍റെയും കീ​ഴി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ വി​വി​ധ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​ഷോ​ള​യൂ​രി​ലെ വ​ട്ട​ല​ക്കി കോ- ​ഓ​പ​റേ​റ്റീ​വ് ഫാ​മിം​ഗ് സൊ​സൈ​റ്റി ഹാ​ളി​ല്‍ മ​ന്ത്രി കെ.​എ. തു​ള​സി നി​ര്‍​വ​ഹി​ക്കും.
മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​നാ​കും.

വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​കും. ഷോ​ള​യൂ​ര്‍ സ്മാ​ര്‍​ട്ട് ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ്, ഷോ​ള​യൂ​ര്‍ ഗേ​ള്‍​സ് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ല്‍, പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മേ​ലെ അ​ബ്ബ​ണ്ണൂ​ര്‍ ക​മ്യൂ​ണി​റ്റി ഹാ​ള്‍, ഷോ​ള​യൂ​ര്‍ ന​ഞ്ച​ന്‍ കോ​ള​നി ക​മ്യൂ​ണി​റ്റി ഹാ​ള്‍, പു​തൂ​ര്‍ മു​ള്ളി കു​പ്പ​ന്‍​കോ​ള​നി ക​മ്യൂ​ണി​റ്റി ഹാ​ള്‍, ഇ​ടു​ക്കി ഇ​എം​ആ​ര്‍​എ​സി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ ബ്ലോ​ക്ക്, എ​ഫ്ആ​ര്‍​എ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും പാ​ല​ക്കാ​ട് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്‍റ് ഫ്‌​ളാ​ഗ് ഓ​ഫും ന​ട​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി​നു ഫ്രാ​ന്‍​സി​സ്, ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​സു​ധീ​ര്‍, ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ര്‍ അ​ന്‍​ജീ​ത് സിം​ഗ്, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ല്ല​ന്‍, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്, പു​തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ത​ങ്ക​വേ​ലു, ഷോ​ള​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​എ​സ്. ചി​ത്ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എം. ല​ത്തീ​ഫ്, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി രേ​ശ​ന്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ വി.​കെ. സു​രേ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

District News

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി

പേ​രൂ​ര്‍​ക്ക​ട: ക​മ​ലേ​ശ്വ​രം ഗ​വ. എ​ച്ച്എ​സ്എ​സി​ല്‍ സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെന്‍റ് സെന്‍റ​റി​ലെ കോ​ഴ്സു​ക​ള്‍ വി​ജ​യി​ച്ച​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ നി​ര്‍​വ​ഹി​ച്ചു. ക​മ​ലേ​ശ്വ​രം ഗ​വ. എ​ച്ച്​എ​സ്എ​സി​ലെ സെന്‍ററി​ല്‍ നി​ന്നും പാ​സാ​യ 41 കു​ട്ടി​ക​ള്‍​ക്ക് മ​ന്ത്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​മാ​റി.

സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​മോ​ഹ​ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ​ലേ​ശ്വ​രം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി. ​ഗി​രി, സ്റ്റേ​റ്റ് സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​സ​ജീ​ബ്, വി​എ​ച്ച്​എ​സ്​ഇ പ​രീ​ക്ഷ സെ​ക്ര​ട്ട​റി ലി​സി ജോ​സ​ഫ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്​ഐ സി​ന്ധു, ഹെ​ഡ്മി​സ്ട്ര​സ് ഷീ​ബ ഈ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

സ്റ്റാ​ൻ​ഡ് വി​ത്ത് തൂ​ഫാ​ൻ; ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ​​​മ​​​ഗ്ര ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ‘സ്റ്റാ​​​ൻ​​​ഡ് വി​​​ത്ത് തൂ​​​ഫാ​​​ൻ’ ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 23ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ൺ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ൺ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളെ​​​യും കോ​​​ള​​​ജു​​​ക​​​ളു​​​ടെ 1.5 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ‘സ്റ്റാ​​​ൻ​​​ഡ് വി​​​ത്ത് തൂ​​​ഫാ​​​ൻ’ പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. കൂ​​​ടാ​​​തെ, കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് സ​​​മീ​​​പ​​​മു​​​ള്ള പ്രൈ​​​മ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​മാ​​​യി വി​​​വി​​​ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

Kerala

വ​നി​താ പൊ​ലി​സ് ബ​റ്റാ​ലി​യ​നി​ൽ പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബുധനാഴ്ച 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ആം​ഡ് വു​മ​ൺ പൊ​ലി​സ് ബ​റ്റാ​ലി​യ​നി​ലെ വി​വി​ധ വി​ക​സ​ന-​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച രാ​വി​ലെ 11-ന് ​തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ള​ത്തു​ള്ള ബ​റ്റാ​ലി​യ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റ​വാ​ഡ ആ​സാ​ദ് ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സ്വ​യം​ര​ക്ഷാ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ശ​ക്തി ഹാ​ൾ, സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​കൗ​ൺ​സ​ലി​ങ് സെ​ന്റ​റാ​യ അ​ഭ​യ ക്ലി​നി​ക്, ബ​ർ​ത്ത് ഡേ ​ട്രീ പ​ദ്ധ​തി, മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന സേ​നാം​ഗ​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന വീ​രാം​ഗ​ന വാ​ൾ, പു​തി​യ കെ.​എ.​ഡ​ബ്ല്യു.​പി. ബ​റ്റാ​ലി​യ​ൻ വെ​ബ്സൈ​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ബ​റ്റാ​ലി​യ​ന്‍റെ പു​തി​യ ടി-​ഷ​ർ​ട്ടി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.

യം​ഗ് ഇ​ന്ത്യ സ്വ​യം​ര​ക്ഷാ പ​രി​ശീ​ല​ക​രെ​യും ഹാ​റ്റ്സി​ന്റെ കൗ​ൺ​സ​ലി​ങ് സം​ഘ​ത്തെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ സ്വ​യം​ര​ക്ഷാ പ​രി​ശീ​ല​ന പ്ര​ദ​ർ​ശ​ന​വും ബ​ർ​ത്ത്‌​ഡേ ട്രീ ​ന​ട്ടു​പി​ടി​പ്പി​ക്ക​ലും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ആം​ഡ് പൊ​ലീ​സ് ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ, തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി​യും ബ​റ്റാ​ലി​യ​ൻ ഡി​ഐ​ജി​യു​ടെ അ​ധി​ക ചു​മ​ത​ല​യു​മു​ള്ള ഡോ. ​ജെ. ഹി​മേ​ന്ദ്ര​നാ​ഥ്, കേ​ര​ള ആം​ഡ് പൊ​ലീ​സ് ബ​റ്റാ​ലി​യ​ൻ ആ​സ്ഥാ​ന ക​മ്മാ​ണ്ട​ന്‍റ് കെ.​ഇ. ബൈ​ജു തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ന് വ​നി​താ ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റ് അ​ഞ്ജ​ലി ഭാ​വ​ന സ്വാ​ഗ​തം ആ​ശം​സി​ക്കും.

District News

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മ​തി പ​ത്ത​നം​തി​ട്ട യൂ​ണി​റ്റി​ന്‍റെ 2026-28 വ​ര്‍​ഷ​ത്തെ പ്ര​വ​ത്ത​നോ​ദ്ഘാ​ട​നം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം. ​അ​ബു ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട​യു​ടെ വി​ക​സ​ന​ത്തി​നു​ള്ള രേ​ഖ​ക​ള്‍ ത​യാ​റാ​ക്കി​വ​രു​ന്നു​വെ​ന്നും ആ​യ​തി​ന് വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്നും അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഇ. മാ​ത്യു, കെ. ​സി. വ​ര്‍​ഗീ​സ്, എ​ന്‍. എം. ​ഷാ​ജ​ഹാ​ന്‍, അ​ജ​യ​കു​മാ​ര്‍, ശ​ശി ഐ​സ​ക്, കെ​സി വ​ര്‍​ഗീ​സ് , അ​നി​താ രാ​ജ്, എ​സ്. ഫാ​ത്തി​മ, ഷ​ജീ​ര്‍ പി, ​ഉ​ല്ലാ​സ് പി.​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

District News

സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

ഇ​ടു​ക്കി: ദേ​വി​കു​ളം താ​ലൂ​ക്കി​ലെ മ​റ​യൂ​രി​ലെ നെ​ല്ലി​പ്പെ​ട്ടി​ക്കു​ടി, കാ​ന്ത​ല്ലൂ​രി​ലെ തീ​ര്‍​ഥ​മ​ല​ക്കു​ടി​എ​ന്നീ ഉ​ന്ന​തി​ക​ളി​ലേ​ക്ക് നേ​രി​ട്ട് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ര്‍​വ​ഹി​ക്കും.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​റ​യൂ​ര്‍ ഗ​വ. എ​ല്‍.​പി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എ​ഫ്. രാ​ജ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ഈ​ശ്വ​ര​ന്‍, ദേ​വി​കു​ളം സ​ബ് ക​ള​ക്‌​ട​ര്‍ വി.​എം. ആ​ര്യ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​മോ​ന്‍ തോ​മ​സ്, എ​സ്. ശി​വ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ദീ​പ അ​രു​ള്‍ ജ്യോ​തി, സ​ത്യ രാ​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ഷ ഹെ​ൻ‌​റി, കെ.​പി. രാ​ജ​ന്‍, പി.​ജെ. ഭാ​ഗ്യ​രാ​ജ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ബീ​ന ഭ​ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

District News

കാ​യി​കമി​ത്രം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

ക​ടു​ത്തു​രു​ത്തി: സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​യി​കമി​ത്രം എ​ന്ന കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ടു​ത്തു​രു​ത്തി സെന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി കാ​യി​കമി​ത്രം എ​ന്ന പേ​രി​ല്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് മു​ഖേ​ന കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​മാ​ഹ​രി​ച്ച് കാ​യി​കാ​ധ്യാ​പ​ക​രു​ള്ള എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ആ​വ​ശ്യ​മാ​യ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി ര​ണ്ട് കാ​യി​ക ഇ​ന​ങ്ങ​ളി​ലെ​ങ്കി​ലും കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ഡോ. ജോ​ണ്‍​സ​ണ്‍ നീ​ല​നി​ര​പ്പേ​ലി​നു കൈ​മാ​റി.

യോ​ഗ​ത്തി​ല്‍ വാ​ര്‍​ഡ് മെംബർ‍ ജി​ന്‍​സി എ​ലി​സ​ബ​ത്ത്, ക​ടു​ത്തു​രു​ത്തി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ എ.​എ​സ്. സി​നി, കു​റ​വി​ല​ങ്ങാ​ട് എ​ഇ​ഒ ടി.​എ​സ്. സു​നി​താ റാ​ണി, ഡ​യ​റ്റ് ഫാ​ക്ക​ല്‍​റ്റി പി.​കെ. മ​ഞ്ചു, പ്രി​ന്‍​സി​പ്പ​ൽ സീ​മ സൈ​മ​ണ്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ സോ​ഫി​യ എ​സ്‌വിഎം, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു കു​ര്യാ​ക്കോ​സ്, കാ​യി​കാ​ധ്യാ​പ​ക​ന്‍ ആ​ല്‍​ഫി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വൈ​ക്കം: കാ​യി​കമി​ത്രം പ​ദ്ധ​തി വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം വൈ​ക്കം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ന്നു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ. ​ബി​നി​മോ​ൻ എംഎ​ൽഎ ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റുദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​ വൈ​ക്കം ല​യ​ൺ​സ് ക്ല​ബ്, ജ​ന്‍റിൽ​മാ​ൻ ചി​റ്റ്സ്, പി​റ​വം എആ​ർകെ ​സ്പോ​ർ​ട്ടിം​ഗ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക്കാവശ്യമായ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. ബ​ർ​ക്കു​മാ​ൻ​സ് കൊ​ട​യ്ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ​.സി. തോ​മ​സ്, ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ യെ​സ്ടെ​ക്, വൈ​ക്കം എ​ഇഒ ​കെ.​സി. ദീ​പ, പ്രി​ൻ​സി​പ്പ​ൽ സി​ൽ​വി തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​നി അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പ​ന്ത് ത​ട്ടി​യും ബാ​ഡ്മിന്‍റൺ ക​ളി​ച്ചും ഏ​താ​നും മി​നി​ട്ടു​ക​ൾ ചെ​ല​വ​ഴി​ച്ചശേ​ഷ​മാ​ണ് എംഎ​ൽഎ ​മ​ട​ങ്ങി​യ​ത്.

NRI

ഫൊ​ക്കാ​ന​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി രേ​ഖ കൈ​മാ​റ്റ​വും ഉ​ദ്ഘാ​ട​ന​വും ഞാ​യ​റാ​ഴ്ച

 

​ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2026 - 2028 കാ​ല​യ​ള​വി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​വും രേ​ഖ കൈ​മാ​റ്റ​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും.

ന്യൂ​യോ​ർ​ക്കി​ൽ റോ​ക്‌​ലാ​ൻ​ഡ് കൗ​ണ്ടി​യി​ലു​ള്ള ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം 4.30നാ​ണു ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. ഓ​ഗ​സ്റ്റി​ൽ ക​ല​ഹാ​രി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നോ​ട് ചേ​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​വ​ർ സ​ത്യ​പ്ര​തി​ജ്ഞ​യെ​ടു​ത്തു അ​ധി​കാ​ര​മേ​റ്റി​രു​ന്നു.

ഞാ​യ​റാ​ഴ്ച രേ​ഖ കൈ​മാ​റ്റ​വും ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​വും ആ​ണ് ന​ട​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത നേ​താ​ക്ക​ന്മാ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ ചെ​ണ്ട മേ​ളം, മോ​ഹി​നി​യാ​ട്ടം ഉ​ൾ​പ്പ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ അ​ര​ങ്ങേ​റും.

പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്രെ​ഷ​റ​ർ ആ​ന്‍റോ വ​ർ​ക്കി, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ൻ​ഡോ ജോ​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സി ജെ. ​കാ​ര​ക്കാ​ട്ടു, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​ജു ഉ​മ്മ​ൻ, അ​സോ​സി​യേ​റ്റ് ട്രെ​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്രെ​ഷ​റ​ർ ഗ്രേ​സ് മ​റി​യ ജോ​സ​ഫ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഷൈ​നി രാ​ജു, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ജു എ​ബ്ര​ഹാം, അ​നി​ൽ​കു​മാ​ർ ദാ​മോ​ദ​ര​ൻ​പി​ള്ള, ആ​ന്‍റ​ണി മാ​ത്യു, അ​ദാ​ർ​ഷ് ര​വീ​ന്ദ്ര​ൻ, ബി​ജോ വി​ത​യ​ത്തി​ൽ, ചെ​റി​യാ​ൻ പെ​രു​മാ​ൾ, ജോ​ർ​ജ് ന​ട​വ​യ​ൽ ദേ​വ​സ്യ, ജി​ൻ​സ് ജോ​സ​ഫ്, മേ​രി ഫി​ലി​പ്പ്, റോ​ണി വ​ർ​ഗീ​സ്, ഷൈ​മി ജേ​ക്ക​ബ്, ശി​വ ത​ഷ്ണാ​ത്‌, സു​ജ ജോ​സ്, സു​ഷ്മ പ്ര​വീ​ൺ, റെ​ജി വ​ർ​ഗീ​സ്, ബി​ജു ജോ​ർ​ജ്, ഷി​ബു ജോ​ൺ, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഫോ​ബി പോ​ൾ ചി​റ്റി​ശേ​രി, ഉ​ഷ ജോ​ർ​ജ്, അ​ഭി​ലാ​ഷ് പു​ലി​ക്ക​ത്തോ​ടി, എ​ബ്ര​ഹാം പോ​ത്ത​ൻ, അ​ജി​ത് ചാ​ണ്ടി, സ്റ്റാ​ൻ​ലി എ​ത്തൂ​നി​ക്ക​ൽ, ലോ​ണ ബാ​ബു, രാ​ജീ​വ് വി. ​കു​മാ​ര​ൻ, ജോ​ൺ​സ​ൺ ക​രി​ക്ക​ൽ, റെ​ജി വി. ​കു​ര്യ​ൻ, ഗീ​ത ജോ​ർ​ജ്, ല​ത മേ​നോ​ൻ, യൂ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ അ​ഷി​ത അ​ല​ക്സ്, എ​ബി അ​ല​ക്സ്, ബി​നി​ൽ ബെ​ന്നി, സാ​റ പോ​ത്ത​ൻ, റ്റി​യ കെ. ​ബാ​ബു, അ​നി​ത ബി​ജു ജോ​ർ​ജ്, ജൂ​ലി ജോ​സി കാ​ര​ക്കാ​ട്ടു, യൂ​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി നോ​മി​നേ​റ്റ​ഡ് ചെ​യ്യ​പ്പെ​ട്ട ഫെ​യ്‌​ത് മ​രി​യ എ​ൽ​ദോ, ജോ​ഹാ​ൻ ഷി​ജോ ജോ​സ​ഫ്, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​യി വി. ​ചാ​ക്ക​പ്പ​ൻ, മ​നോ​ജ് ജെ. ​ഇ​ട​മ​ന, കെ​വി​ൻ ജോ​സ​ഫ്, നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ളാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, സ​തീ​ശ​ൻ നാ​യ​ർ, മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര, തോ​മ​സ് തോ​മ​സ്, ഓ​ഡി​റ്റേ​ഴ്‌​സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​ർ​ഗീ​സ് ജേ​ക്ക​ബ്, ജോ​ൺ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പു​തി​യ പ്ര​വ​ത്ത​ന സ​മി​തി​യി​ലു​ള്ള​ത്.

നൂ​റി​ല​ധി​കം അം​ഗ സം​ഘ​ട​ന​ക​ളു​ള്ള അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി പ​ട​ർ​ന്നു കി​ട​ക്കു​ന്ന നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും ത​ല​മു​റ​ക​ളും ഒ​രു​മി​ക്കു​ന്ന ഫൊ​ക്കാ​ന​യെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷം ന​യി​ക്കു​ന്ന​താ​ണ്‌ ചു​മ​ത​ല​ക്കാ​രു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

District News

ടോ​യ്‌​ല​റ്റ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം

ചേ​ർ​ത്ത​ല: ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വെ​ള്ളി​യാ​കു​ളം ഗ​വ.​യു​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ്മി​ണി ത​മ്പാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​നും സം​യു​ക്ത​മാ​യി നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ദേ​ഷ യു. ​കൈ​മ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി. ​ശ​ശി​ക​ല, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ പ്ര​വീ​ൺ ജി. ​പ​ണി​ക്ക​ർ, കെ.​ആ​ർ. യ​മു​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. ഹ​രി​ഹ​ര​പ്പ​ണി​ക്ക​ർ, അ​ല്ലി പ്ര​കാ​ശ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ന്ദു​ലേ​ഖ, എ​ച്ച്എം ഇ.​ആ​ർ. ഉ​ദ​യ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ദി​പ് പി ​ദാ​സ്, ടി.​ആ​ർ. ര​ഞ്ചി​ത്ത്, വി.​കെ. മു​കു​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ശി​ൽ​പ​ശാ​ല​യും

പാ​ങ്ങ് : പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി നാ​ട​ൻ​പാ​ട്ട് ശി​ൽ​പ​ശാ​ല​യൊ​രു​ക്കി വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ജി​ല്ലാ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ്ര​ദ്ധേ​യ​മാ​യി. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ശ്രീ​ജ​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കു​റു​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൾ​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​ലൈ​ഖ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ബ്ദു​ൾ അ​സീ​സ്, വാ​ർ​ഡ് അം​ഗം പി. ​ഉ​മ്മു​ഹ​ബീ​ബ, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് അ​ലി, വി​ദ്യാ​രം​ഗം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി. ​വി​നു​രാ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ എം.​ടി. അ​ലി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​യ​ന​മാ​സാ​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.ക​രു​വാ​ര​ക്കു​ണ്ട് ക​തി​ർ നാ​ട​ൻ​പാ​ട്ട് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ​പാ​ട്ട് അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ൾ​ക്ക് വി​നോ​ദ് മേ​ലാ​റ്റൂ​ർ, കെ.​വി. സെ​യ്ത് ഹാ​ഷിം, ര​ജീ​ഷ് ന​ടു​വ​ത്ത്, മ​നോ​ജ് അ​രീ​ക്കോ​ട്, ബി​ന്ദു പ​രി​യാ​പു​ര​ത്ത് ഫൂ​ല​ൻ​ദേ​വി നി​ല​ന്പൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ല​യ​ണ്‍​സ് ക്ല​ബ് ഇ​ടു​ക്കി സ്‌​പൈ​സ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

തൊ​ടു​പു​ഴ: ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് 318 സി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ല​യ​ണ്‍​സ് ക്ല​ബ് ഇ​ടു​ക്കി സ്‌​പൈ​സ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് തൊ​ടു​പു​ഴ​യി​ലെ ഉ​ത്രം റ​സി​ഡ​ന്‍​സി​യി​ല്‍ ന​ട​ക്കും. തൊ​ടു​പു​ഴ​യി​ലെ 20 വ​നി​ത​ക​ള്‍ ചേ​ര്‍​ന്ന് രൂ​പം ന​ല്‍​കി​യ​താ​ണ് ഈ ​കൂ​ട്ടാ​യ്മ.

ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ വി.​എ​സ്.​ജ​യേ​ഷ് ഉ​ദ്ഘാ​ട​ന​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും നി​ര്‍​വ​ഹി​ക്കും.​ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318 സി ​ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. പീ​റ്റ​ര്‍, പി. ​ജോ​സ് മം​ഗ​ലി, റീ​ജ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​കെ. സ​ന്തോ​ഷ് കു​മാ​ര്‍ ,സോ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഫ്രാ​ന്‍​സി​സ് ആ​ന്‍​ഡ്രൂ​സ്, കെ.​എ​സ്. നി​ഷി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ല്‍ ഇ​ടു​ക്കി സ്‌​പൈ​സ​സ് പ്ര​സി​ഡ​ന്‍റാ​യി ലാ​ലി വി​ല്‍​സ​ണ്‍, സെ​ക്ര​ട്ട​റി​യാ​യി സി​മി സു​വി​രാ​ജ്, ട്ര​ഷ​റ​റാ​യി അ​നി​ത ഗോ​പ​ന്‍ എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി ചു​മ​ത​ല​യേ​ല്‍​ക്കും.

NRI

മോണിംഗ് വൈബ്‌സ് ഉദ്ഘാടനം ചെയ്തു


ദോഹ: പോസിറ്റീവ് അഫര്‍മേഷനുകളിലൂടെയും മാനിഫെസ്റ്റേഷനിലൂടെയും ഓരോ ദിവസവും കൂടുതല്‍ ഊര്‍ജസ്വലവും ക്രിയാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ 'വിജയമന്ത്രങ്ങള്‍' ടീം ഒരുക്കുന്ന പുതിയ മോട്ടിവേഷണല്‍ പോഡ്കാസ്റ്റായ 'മോണിംഗ് വൈബ്‌സ്' ഉദ്ഘാടനം ചെയ്തു.

റേഡിയോ മലയാളം സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, പോഡ്കാസ്റ്റിന്‍റെ പോസ്റ്റര്‍ റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഉണ്ണി ഒളകര, സെപ്രോടെക് എം.ഡി ജോസ് ഫിലിപ്പ്, ന്യൂ ഗുഡ്വില്‍ കാര്‍ഗോ എം.ഡി മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജേണലിസ്റ്റ് സത്യേന്ദ്ര പഥക്, ജിആര്‍സിസി പ്രസിഡന്‍റ് രോഷ്നി കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഡോ. അമാനുല്ല വടക്കാങ്ങരയും റാഫി പാറക്കാട്ടിലും ചേര്‍ന്നാണ് 'മോണിംഗ് വൈബ്‌സ്' ഒരുക്കുന്നത്. ഓരോ എപ്പിസോഡിനും ഒരു മിനിറ്റ് മുതല്‍ ഒന്നര മിനിറ്റ് വരെ ദൈര്‍ഘ്യമുണ്ടാകും. സെപ്റ്റംബര്‍ 15 മുതല്‍ ലോകമെമ്പാടുമുള്ള ശ്രോതാക്കളിലേക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചോദനാത്മക എപ്പിസോഡുകള്‍ എത്തിക്കും. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും പോഡ്കാസ്റ്റ് പ്രസിദ്ധീകരിക്കുക.

ചടങ്ങില്‍ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും റാഫി പാറക്കാട്ടില്‍ നന്ദിയും പറഞ്ഞു. 'മോണിംഗ് വൈബ്‌സ്' വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍:

https://chat.whatsapp.com/GuNlPusPe9fFMtYy8s6tWm?s=cl&p=i&mlu=4

District News

കോ​ഴ​ഞ്ചേ​രി പു​തി​യ പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നു സ​ജ്ജ​മാ​കു​ന്നു

കോ​ഴ​ഞ്ചേ​രി: ടി​കെ റോ​ഡി​ൽ പ​ന്പാ​ന​ദി​ക്കു കു​റു​കെ​യു​ള്ള കോ​ഴ​ഞ്ചേ​രി പു​തി​യ സ​മാ​ന്ത​ര പാ​ലം ഗ​താ​ഗ​ത​ത്തി​നു സ​ജ്ജ​മാ​യി. പാ​ല​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മം. എ​ന്നാ​ല്‍ ഉ​ദ്ഘാ​ട​ന തീ​യ​തി ഇ​തേ​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന നി​ർ​മാ​ണ ജോ​ലി​ക​ള്‍ ഭൂ​രി​ഭാ​ഗ​വും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. റോ​ഡ് ടാ​റിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​സാ​ന​ഘ​ട്ട ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ള്‍ പ്ര​ധാ​ന​മാ​യും പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. തി​രു​വ​ല്ല-​കു​മ്പ​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ പ​മ്പാ​ന​ദി​ക്കു കു​റു​കെ നി​ല​വി​ലെ പ​ഴ​യ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. 207.2 മീ​റ്റ​ര്‍ നീ​ള​വും 12 മീ​റ്റ​ര്‍ വീ​തി​യു​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. നാ​ലു​­ സ്പാ​നു​ക​ള്‍ പ​മ്പാ​ന​ദി​യി​ലും മൂ​ന്നു സ്പാ​നു​ക​ള്‍ ക​ര​യി​ലു​മാ​യി ഏ​ഴു​ സ്പാ​നു​ക​ളാ​ണു​ള്ള​ത്. പ​ദ്ധ​തി​യു​ടെ ചെ​ല​വ് ഏ​ക​ദേ​ശം 20.58 കോ​ടി രൂ​പ​യാ​ണ്.

‌2018-ല്‍ ​ആ​രം​ഭി​ച്ച പാ​ലം നി​ര്‍​മാ​ണം 2021-ല്‍ ​പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യമിട്ടത്. ഫ​ണ്ട് സം​ബ​ന്ധ​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍, ക​രാ​റു​കാ​ര​ന്‍ പ​ണി ഉ​പേ​ക്ഷി​ച്ച​ത്, ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലെ ത​ട​സ​ങ്ങ​ള്‍, സ്ഥ​ല​മേ​റ്റെ​ടു​പ്പ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ദ്ധ​തി പ​ല​ത​വ​ണ വൈ​കു​ക​യാ​യി​രു​ന്നു.2026 മാ​ര്‍​ച്ചി​ല്‍ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്ന് പാ​ല​ത്തി​ന്‍റെ മു​ഴു​വ​ന്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​നെ​ച്ചൊ​ല്ലി രാ​ഷ്‌​ട്രീ​യ വി​വാ​ദ​വും ഉ​യ​ര്‍​ന്നി​രു​ന്നു.

ഇ​പ്പോ​ള്‍ അ​വ​സാ​ന​ഘ​ട്ട ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി എ​ത്ര​യും​വേ​ഗം പാ​ലം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്‍​പു​ത​ന്നെ പാ​ലം തു​റ​ക്കും. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു​മു​ന്പ് കോ​ഴ​ഞ്ചേ​രി ടൗ​ണി​ലെ ഗ​താ​ഗ​ത​വും പ​രി​ഷ്ക​രി​ക്കും. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക​സ​മി​തി ഉ​ട​ൻ യോ​ഗം ചേ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പു​തു​പ്പ​റ​ന്പി​ൽ പ​റ​ഞ്ഞു.

എം​എ​ല്‍​എ, ഉ​യ​ര്‍​ന്ന മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ട്ട യോ​ഗ​മാ​ണ് ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക. പു​തി​യ പാ​ലം വ​രു​ന്ന​തോ​ടെ കോ​ഴ​ഞ്ചേ​രി​യി​ലെ വ​ൺ​വേ സം​വി​ധാ​നം അ​ട​ക്കം പ​രി​ഷ്ക​രി​ക്കേ​ണ്ടി​വ​രും.

പാ​ല​ത്തി​ല്‍ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വൈ​ദ്യു​തി അ​ല​ങ്കാ​ര​സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്നും ഇ​തി​നാ​യി പ്രാ​ദേ​ശി​ക​വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്നും 30 ല​ക്ഷം​രൂ​പ ചെ​ല​വ​ഴി​ക്കു​മെ​ന്നും അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ പ​റ​ഞ്ഞു. പു​തി​യ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​യും ഉ​ണ്ടാ​കും.

2018 ല്‍ ​ആ​രം​ഭി​ച്ച പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 2021-ല്‍ ​പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ആ​ദ്യ​ല​ക്ഷ്യം. ഫ​ണ്ട് സം​ബ​ന്ധ​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍, ക​രാ​റു​കാ​ര്‍ ഒ​ന്നി​ലേ​റെ ത​വ​ണ പ​ണി ഉ​പേ​ക്ഷി​ച്ച​തും ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലെ ത​ട​സ​ങ്ങ​ള്‍, പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നു​വേ​ണ്ടി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള വ്യ​വ​ഹാ​ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വൈ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്‍​പാ​യി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി​യു​ള്ള രാ​ഷ്‌​ട്രീ​യ വി​വാ​ദം ഇ​പ്പോ​ഴും കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല.

Kerala

മത്സ്യബന്ധന അടിസ്ഥാനസൗകര്യ വികസനം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

കൊ​​​ച്ചി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്സ്യസ​​​മ്പ​​​ദ് യോ​​​ജ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും ഉ​​​ദ്ഘാ​​​ട​​​ന​​​വും വി​​​ത​​​ര​​​ണ​​​വും ഇ​​​ന്നു വൈ​​​കുന്നേ​​​രം നാ​​​ലി​​​ന് നാ​​​യ​​​ര​​​മ്പ​​​ലം പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ മ​​​ന്ത്രി അ​​​ഡ്വ. വി.​​​ഇ. അ​​​ബ്‌​​​ദു​​​ൾ ഗ​​​ഫൂ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കും.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളി​​​ൽ ക​​​ട​​​ലാ​​​മ​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ട്രോ​​​ൾ വ​​​ല​​​ക​​​ളി​​​ൽ ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ട​​​ർ​​​ട്ടി​​​ൽ എ​​​ക്സ്ക്ലൂ​​​ഡ​​​ർ ഡി​​​വൈ​​​സ് വി​​​ത​​​ര​​​ണ​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ക്കും.

ടോ​​​ണി ച​​​മ്മ​​​ണി എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ജി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, മ​​​ത്സ്യ​​​ഫെ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​ മ​​​നോ​​​ഹ​​​ര​​​ൻ, വി​​​വി​​​ധ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

District News

വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ക​ലോ​ത്സ​വ​വും

പ​യ്യാ​വൂ​ർ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സ്കൂ​ൾ ക​ലോ​ത്സ​വ​വും സം​ഘ​ടി​പ്പി​ച്ചു.
സ്കൂൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ഗീ​ത​ജ്ഞ​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഷി​നോ​ജ് കെ. ​ആ​ചാ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ക​ലാ​പ്ര​ക​ട​ന​വും അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബേ​ബി ക​ട്ടി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​എ​സ്. ബി​നോ​യ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും പ്രി​ൻ​സി​പ്പ​ൽ കെ. ​ബി​നോ​യ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ തോ​മ​സ് അ​യ്യ​ങ്കാ​നാ​ലി​നെ ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ണി​യാ​പ​റ​മ്പി​ൽ, സ്കൂ​ൾ ലീ​ഡ​ർ ജോ​യ​ൽ ജ​യിം​സ്, ക​ലോ​ത്സ​വ ക​ൺ​വീ​ന​ർ വി.​ടി. സാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര അ​​​ര്‍​ലേ​​​ക്ക​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കോ​​​ള​​​ജി​​​ലെ ഒ​​​ളി​​​മ്പി​​​യ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ല്‍ വൈ​​​സ് ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ഡോ.​​​എ​​​സ്. അ​​​ച്യു​​​ത് ശ​​​ങ്ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

District News

ലൈ​വ് ഫി​ഷ് വെ​ൻ​ഡിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: പി​എം​എം​എ​സ്‌​വൈ പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള ലൈ​വ് ഫി​ഷ് വെ​ൻ​ഡിം​ഗ് സെ​ന്‍റ​ർ, ജി​ല്ല​യി​ലെ പ്ര​ഥ​മ മ​ത്സ്യ​ക​ർ​ഷ​ക സ​ഹ​ക​ര​ണ​സം​ഘ​മാ​യ ഇ​ട​നാ​ട് ഫി​ഷ് ഫാ​ർ​മേ​ഴ്സ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് 12.30ന് ​വി​ഴി​ക്ക​ത്തോ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ക്കും.

ഫി​ഷ​റീ​സ്, സാ​മൂ​ഹ്യ നീ​തി മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ‌ ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഫി​ഷ​റീ​സ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി ബി. ​അ​ബ്ദു​ൾ നാ​സ​ർ ഐ​എ​എ​സ്, ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി ഐ​എ​എ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​മ​സ് കു​ന്ന​പ്പ​ള്ളി, ആ​ശാ ജോ​യി, പി. ​ജീ​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല, ജി​ല്ലാ ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജോ​യ്സ് എ​ബ്ര​ഹാം ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ​ഞ്ചാ​യ​ത്തും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ്യ​കൃ​ഷി പ​രി​ശീ​ല​ന പ​രി​പാ​ടി നാ​ളെ രാ​വി​ലെ 10.30ന് ​ന​ട​ക്കും. ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്. ശി​വ​പ്ര​സാ​ദ് ക്ലാ​സ് ന​യി​ക്കും.

District News

നേ​ത്ര​ദാ​ന​പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

ചെ​റു​വ​ത്തൂ​ര്‍: ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യം, ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​റു​വ​ത്തൂ​ര്‍ വി​വി മെ​മ്മോ​റി​യ​ല്‍ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം.​മീ​നാ​കു​മാ​രി നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​ജ​യ് രാ​ജ​ന്‍ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ധ​ന്യ ദ​യാ​ന​ന്ദ് നേ​ത്ര​ദാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ.​സ​റീ​ന സ​ലാം, ബ്ലോ​ക്ക് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​പൂ​മ​ണി, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ശ​ശി​ധ​ര​ന്‍ പെ​രി​ങ്ങേ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗം ശാ​ന്ത ക​ന്യാ​ടി​ല്‍, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, ജി​ല്ലാ ഓ​ഫ്താ​ല്‍​മി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഒ.​എ.​അ​ജി​ത​കു​മാ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഡോ.​എ​സ്.​അ​പ​ര്‍​ണ, ഡോ.​ആ​ര്‍.​അ​ജീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ചെ​റു​വ​ത്തൂ​ര്‍ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ടി.​എ.​രാ​ജ്‌​മോ​ഹ​ന്‍ സ്വാ​ഗ​ത​വും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​വി.​മ​ഹേ​ഷ്‌​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

District News

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ഡി​വി​ഷ​ൻ എ​സ്പി​സി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

നെ​യ്യാ​റ്റി​ന്‍​ക​ര: തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ഡി​വി​ഷ​നി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ച്ചു. നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ജി​എ​ച്ച്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​കെ. പ്ര​ശാ​ന്ത​ൻ കാ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഖി​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ. ​ജോ​ണി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭി​ത ജോ​സ്, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ജെ.​കെ. ഡി​നി​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

സെ​ന്‍റ് ഡയനീ​ഷ്യ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഫെ​ലോ​ഷി​പ്പ് പ്രവർത്തന ഉ​ദ്ഘാ​ട​നം

കുണ്ട​റ : മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​നം സെ​ന്‍റ് ഡയനീഷ്യ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഫെ​ലോ​ഷി​പ്പ് (എ​സ്ഡി​ഒ​എ​ഫ് ) കു​ണ്ട​റ ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​ന​വും സം​ഗ​മ​വും നെ​ടു​മ്പാ​യി​ക​ളും സെ​ന്‍റ് ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ നടന്നു. ‍ ഫാ. ​മാ​ത്യു. ടി ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​സ​ഫ് മാ​ര്‍ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഫാ​മി​ലി കൗ​ണ്‍​സി​ല​ര്‍ എ.​കെ സ​ന്തോ​ഷ് ബേ​ബി ക്ലാ​സ് ന​യി​ച്ചു. സ​ഭാ മു​ന്‍ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ഷാ​ലു ജോ​ണി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ക​രു​ത​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​പി.​ടി ഷാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു കേ​ന്ദ്ര ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ബു. കെ ​എ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​വി.​ജി കോ​ശി വൈ​ദ്യ​ന്‍, ഫാ. ​എം.​എം വൈ​ദ്യ​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പാ, ഷി​ബു വ​ര്‍​ഗീ​സ്, തെ​ക്ക​ന്‍ മേ​ഖ​ല സെ​ക്ര​ട്ട​റി സ​ജി ജോ​ണ്‍ മെ​ത്രാ​സ​ന സെ​ക്ര​ട്ട​റി ഇ​ട​വ​ക ട്ര​സ്റ്റി

ലൂ​ക്കോ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഒ​ലി​വ​ര്‍, ഗ്രൂ​പ്പ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റി​നി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​കെ. ലൂ​ക്കോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു

District News

ചാ​ണ​പ്പാ​റ ഞാ​ണ​ക്ക​ര ക​ണ്ടം റോ​ഡ് ഉ​ദ്ഘാ​ട​നം

ക​ണി​ച്ചാ​ർ: പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ അ​ഡ്വ. സ​ണ്ണി ജോ​സ​ഫി​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡ് ഞാ​ണ​ക്ക​ര ക​ണ്ട​ൻ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ദ്യു​ത മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​ന നി​ർ​വ​ഹി​ച്ചു. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ത്രേ​സി​യാ​മ്മ പോ​ൾ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ എം​എ​ൽ​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മൂ​ന്ന് പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ഇ​തോ​ടൊ​പ്പം ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ തൈ​ക്കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നോ​യ് ജോ​ർ​ജ്, ലാ​ലി ജോ​സ്, സി​ന്ധു ചി​റ്റേ​രി, ജി​ൽ​സ​ൺ മാ​ത്യൂ, ജി​ബി​ൻ ജെ​യ്സ​ൺ, ബി​ന്ദു ജി​മ്മി, മി​നി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

District News

ഗ്ലോ​ബ​ൽ ലൈ​ഫ് പാ​ലി​യേ​റ്റീ​വ് ര​ജ​ത ജൂ​ബി​ലി ഉ​ദ്ഘാ​ട​നം

തി​രു​വ​ഞ്ചൂ​ർ: ഗ്ലോ​ബ​ൽ ലൈ​ഫ് വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ ലൈ​ഫ് വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫാ. ​മ​നോ​ജ് സ​ക്ക​റി​യ വാ​ളംപറ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ ലൈ​ഫ് വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്ഥാ​പ​ക​ൻ വി.​ടി. മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ, കു​റി​യാ​ക്കോ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ കാ​ലാ​യി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി . ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​റ്റ​ത്തി​ൽ, മ​ണ​ർ​കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗ്രേ​സി ക​രി​മ്പ​ന്നൂ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സി. ഐ​പ്പ് , നി​സ കു​ഞ്ഞു​മോ​ൻ, ടോ​മി ച​ക്കു​പാ​റ, കെ. ​കെ. മാ​ത്യു കോ​ല​ത്ത്, കെ. ​എം. ശ​ശി​ധ​ര​ൻ നാ​യ​ർ , സാ​ബു ക​ല്ല​ക്ക​ട​മ്പി​ൽ, ബി​നു തോ​മ​സ് ചി​ര​ട്ടേപ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഐ​പി​സി​എ​ൻ​എ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഞാ‍​യ​റാ​ഴ്ച

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ 2026 - 2027 പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ഞാ‍​യ​റാ​ഴ്ച അഞ്ചിന് ഫി​ല​ഡ​ൽ​ഫി​യ Ascension church (10197 Northeast Ave, Philadelphia, PA 19116) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ​ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.​

ഈ ച​ട​ങ്ങ് ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹി​ക മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​വും അ​നു​ഗ്ര​ഹ​വും​കൊ​ണ്ട് ധ​ന്യ​മാ​കും. ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കു​ചേ​രു​ന്ന ഈ ​ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി എ​ത്തു​ന്ന​ത് ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​റും അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​യും രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​യും വ​നി​താ അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. നീ​ന അ​ഹ​മ്മ​ദ് ആ​ണ്.

സ്പെ​ഷ്യ​ൽ ഗ​സ്റ്റാ​യി മ​ല​യാ​ള സാ​ഹി​ത്യ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ പ്ര​ഫ​സ​ർ കോ​ശി ത​ലയ്​ക്ക​ലും എത്തും. കൂ​ടാ​തെ സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി ആ​ർ​ട്ടി​സ്റ്റ് സു​വ​ർ​ണ വ​ർ​ഗീ​സും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ആ​നി ലി​ബു​വും അ​തി​ഥി​ക​ളാ​യി ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

എല്ലാവരെയും ക്ഷണിക്കുന്നതായി ഐ​പി​സി​എ​ൻ​എ ഭാ​ര​വാ​ഹി​ക​ളായ ലി​ജോ ജോ​ർ​ജ് (പ്ര​സി​ഡ​ന്‍റ്), എ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ (സെ​ക്ര​ട്ട​റി), റോ​ജി​ഷ് സാ​മു​വ​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സു​ധ ക​ർ​ത്ത (വൈ​സ് പ്ര​സി​ഡന്‍റ്), ജോ​ർ​ജ് ഓ​ലി​ക്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ​ജു വ​ർ​ഗീ​സ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എന്നിവർ അറിയിച്ചു.

District News

എ​ക്സ്റേ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ പു​തി​യ എ​ക്സ്-​റേ യൂ​ണി​റ്റ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍ ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ ഷി​ബു, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മ​ഞ്ജു രാ​ജേ​ഷ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​വി വി​ജ​യ​ബോ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​എ​സ് സ​ജീ​വ് കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​മാ​യ, ആ​ര്‍.​എ​സ് ദേ​വ​ശ്രീ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

 

NRI

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം: കോ​ട്ട​യം എം.​പി. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് മു​ഖ്യാ​തി​ഥി

ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (IPCNA) ഡാ​ള​സ് ചാ​പ്റ്റ​റി​ന്റെ 2026ലെ ​പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 23ന് ​വി​ൻ​ധാം ഡിഎ​ഫ്ഡ​ബ്ല്യു. എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ലി​ലെ വേ​ദി​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ക്കും.

കോ​ട്ട​യം പാ​ർ​ല​മെന്‍റ് അം​ഗം കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കും. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ദി​വ്യ ഉ​ണ്ണി​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​ക അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സാം​സ്കാ​രി​ക, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്ന ഈ ​സം​യു​ക്ത സ​മ്മേ​ള​നം ഡാ​ള​സി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റും.

ഷി​ജു ഫൈ​നാ​ൻ​ഷ്യ​ൽ​സ് ഉ​ട​മ ഷി​ജു എ​ബ്ര​ഹാം, ക്രൗ​ൺ ട്രാ​വ​ൽ​സ് & ത്രി​വേ​ണി ഇ​ന്ത്യ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​ൻ​റ് കി​ച്ച​ൺ ഉ​ട​മ സോ​ബി​ൻ മാ​ത്യു എ​ന്നി​വ​രാ​ണ് ഈ ​പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​ർ.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 15ാമ​ത് ഗ്ലോ​ബ​ൽ ദ്വൈ​വാ​ർ​ഷി​ക ക​ൺ​വൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഈ ​ച​ട​ങ്ങി​ൽ വ​രാ​നി​രി​ക്കു​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളും, ഈ ​വ​ർ​ഷ​ത്തെ പു​തി​യ മാ​ധ്യ​മ​സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും സ​മ്മേ​ള​ന​ത്തി​ൽ വച്ചു ന​ട​ക്കും. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ൽ​കാ​നും ഈ ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം വ​ഴി​തു​റ​ക്കു​മെ​ന്ന് ഐപിസി​എ​ൻഎ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​ജി സ്റ്റാ​ർ​ലൈ​ൻ (പ്ര​സി​ഡ​ന്റ്), ജോ​സ് പ്ലാ​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്റ്), സു​ധ പ്ലാ​ക്കാ​ട്ട് (സെ​ക്ര​ട്ട​റി), മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ (ജോ​യി​ന്റ് സെ​ക്ര​ട്ട​റി), തോ​മ​സ് കോ​ശി (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​ത്.

District News

ന​വീ​ക​രി​ച്ച വി​ജി​എം ഹാ​ള്‍ സ​മ​ര്‍​പ്പ​ണം നാ​ളെ

തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്ന കോ​വൂ​ര്‍ ഐ​പ്പ് തോ​മാ ക​ത്ത​നാ​രു​ടെ സ്മ​ര​ണാ​ര്‍​ഥം നാ​മ​ക​ര​ണം ചെ​യ്ത വി​ജി​എം ഹാ​ള്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നാ​ളെ രാ​വി​ലെ എ​ട്ടി​നു സ​മ​ര്‍​പ്പ​ണം ന​ട​ത്തും. മാ​ര്‍​ത്തോ​മ്മാ സ​ഭ ആ​സ്ഥാ​ന​ത്തോ​ടു ചേ​ര്‍​ന്ന് എ​സ്‌​സി​എ​സ് കാ​മ്പ​സി​ലാ​ണ് വി​ജി​എം ഹാ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്.

മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ന​വീ​ക​രി​ച്ച ഹാ​ളി​ന്‍റെ സ​മ​ര്‍​പ്പ​ണ ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും. സ​ഭാ ഭാ​ര​വാ​ഹി​ക​ള്‍, സ​ഭാ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, വൈ​ദി​ക​ര്‍, വി​വി​ധ ത​ല​ങ്ങ​ളി​ലെ സ​ഭാ പ്ര​തി​നി​ധി​ക​ള്‍, കോ​വൂ​ര്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​വും ദൗ​ത്യ​വും സ​മ​കാ​ലി​ക ആ​വ​ശ്യ​ങ്ങ​ളോ​ടു ചേ​ര്‍​ത്തു​നി​ര്‍​ത്തി സ​ഭ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഹാ​ളിന്‍റെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി റ്റി. ​മാ​മ്മ​ന്‍ അ​റി​യി​ച്ചു.

 

Business

‘ഐസിഎല്‍ ഒന്നിച്ചോണം പൊന്നോണം’ ഉദ്ഘാടനം നാളെ

കൊ​​​ച്ചി: ഐ​​​സി​​​എ​​​ല്‍ ഓ​​​ണാ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​യാ​​​യ ‘ഒ​​​ന്നി​​​ച്ചോ​​​ണം പൊ​​​ന്നോ​​​ണം 2026’ നാ​​​ളെ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മ​​​ന്ത്രി ഒ.​​​ജെ.​​​ ജ​​​നീ​​​ഷ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍കോ​​​ര്‍പ് ചെ​​​യ​​​ര്‍മാ​​​ന്‍ ആ​​​ന്‍ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഡ്വ. കെ.​​​ജി.​​​അ​​​നി​​​ല്‍കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍കോ​​​ര്‍പ് സി​​​ഇ​​​ഒ​​​യും ഹോ​​​ള്‍ ടൈം ​​​ഡ​​​യ​​​റ​​​ക്ട​​​റും വൈ​​​സ് ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണു​​​മാ​​​യ ഉ​​​മ അ​​​നി​​​ല്‍കു​​​മാ​​​ര്‍, ബി​​​ഷ​​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍, മു​​​ന്‍മ​​​ന്ത്രി ആ​​​ര്‍.​​​ ബി​​​ന്ദു, എം​​​എ​​​ല്‍എ​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

നാ​​​ളെ മൂ​​​ന്നി​​​ന് സാം​​​സ്‌​​​കാ​​​രി​​​ക ഘോ​​​ഷ​​​യാ​​​ത്ര ന​​​ട​​​ക്കും. തു​​​ട​​​ര്‍ന്ന് ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളും പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​രും അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ബി​​​ഗ് സ്‌​​​ക്രീ​​​ന്‍ അ​​​വാ​​​ര്‍ഡ്‌​​​സ് 2026 സ​​​ന്ധ്യ അ​​​ര​​​ങ്ങേ​​​റും.

നടി ആ​​​ശാ ശ​​​ര​​​ത്ത് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സ്റ്റേ​​​ജ് പെ​​​ര്‍ഫോ​​​മ​​​ന്‍സ് ച​​​ട​​​ങ്ങി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ക​​​ര്‍ഷ​​​ണ​​​മാ​​​യി​​​രി​​​ക്കും. പ്ര​​​വേ​​​ശ​​​നം പാ​​​സ്മൂ​​​ലം നി​​​യ​​​ന്ത്രി​​​ക്കും.

District News

വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ഉദ്ഘാടനം

വെ​ള്ള​റ​ട : വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ വെ​ള്ള​റ​ട സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നോ​ജ് നി​ര്‍​വ​ഹി​ച്ചു.

വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ത്യ​ശീ​ല​ന്‍, സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​തീ​ഷ്, കെ.​ജി. മം​ഗ​ള്‍​ദാ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി ഷ​ബീ​ര്‍, ട്ര​ഷ​റ​ര്‍ പി.​എ​സ്. ഷാ​ജി, എ​എ​സ് ഐ ​ജോ​സ്, പ​ത്മ​കു​മാ​ര്‍, മു​ട്ട​ച്ച​ല്‍ സി​വി​ന്‍, അ​ഡ്വ. അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

District News

പ്ര​തി​ഭാ​ സം​ഗ​മ​വും ഡി​ജി​റ്റ​ല്‍ ക്ലാ​സ്‌​റൂം ഉ​ദ്ഘാ​ട​ന​വും

തൊ​ടു​പു​ഴ: ന്യൂ​മാ​ന്‍ കോ​ള​ജ് കൊ​മേ​ഴ്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഭാ സം​ഗ​മ​വും ഡി​ജി​റ്റ​ല്‍ ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഫ. കെ.​വി. ദേ​വ​സി എ​ന്‍​ഡോ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു. ബി​രു​ദാ​ന​ന്ത​ര വി​ഭാ​ഗ​ത്തി​ല്‍ ജി​ന്‍​സ് ജോ​യി​യും ബി​രു​ദ വി​ഭാ​ഗ​ത്തി​ല്‍ അ​നു​ശ്രീ എ​ന്‍. നാ​യ​രും അ​വാ​ര്‍​ഡ് നേ​ടി. പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി​യ ജോ​യ​ല്‍ ജോ​ര്‍​ജ്, ബീ​ന ദീ​പ്തി ലൂ​യി​സ് എ​ന്നീ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 16 വി​ദ്യാ​ര്‍​ഥി​ക​ളെ​യും യൂ​ണി​വ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ളി​ല്‍ എ ​പ്ല​സ് നേ​ടി​യ​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ​യും ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ പ്ര​ഫ. ബി​ജു പീ​റ്റ​ര്‍, ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു, ബ​ര്‍​സാ​ര്‍ ഫാ. ​ബെ​ന്‍​സ​ണ്‍ എ​ന്‍. ആ​ന്‍റ​ണി, ഡോ. ​ബീ​ന ദീ​പ്തി ലൂ​യി​സ്, ഡോ. ​ദി​വ്യാ ജ​യിം​സ്, ഡോ. ​ബോ​ണി ബോ​സ്, എ​ബി തോ​മ​സ്, ഫി​യോ​ണ ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ധു​നി​ക വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​ഠ​ന​പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഡി​ജി​റ്റ​ല്‍ ക്ലാ​സ് മു​റി​ക​ള്‍ വി​വി​ധ കോ​ഴ്‌​സു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​ത് ല​ക്ഷ്യം​വ​ച്ചാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

District News

തൂ​ഫാ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം: സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തു​ട​ക്കം

ചെ​റു​തോ​ണി: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ടു​ത്ത​മാ​സം മൂ​ന്നി​ന് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള ല​ഹ​രി​മു​ക്ത ജി​ല്ലാ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ സ​ന്ദേ​ശ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​വും ഫ്ലാ​ഗ്ഓ​ഫും വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, വി​ൽ​സ​ൺ രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ന്നു. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലൂ​ടെ പാ​വ​നാ​ത്മ കോ​ള​ജി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ജി​ല്ലാ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​ജോ പി. ​ജോ​ർ​ജ്, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ഉ​ദ്ഘാ​ട​നം 

അ​റ​ക്കു​ളം: മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ് ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഫാ. ​ബോ​ബി ക​ട്ടി​ക്കാ​ട് നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​സ്റ്റാ​ന്‍​ലി ചെ​ല്ലി​യി​ല്‍ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​സ​ഫ് ജോ​ര്‍​ജ്, ഡീ​ന്‍ ഓ​ഫ്‌ റി​സ​ര്‍​ച്ച് ഡോ. ​സി​സ്റ്റ​ര്‍ സി​ജോ ഫ്രാ​ന്‍​സി​സ്, ബ​ര്‍​സാ​ര്‍ ഫാ. ​ഡോ​ണി കു​രു​വ​ന്താ​ന​ത്ത് സി​എം​ഐ, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി സു​നി​ത മാ​ത്യു , ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​ബി​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kerala

ക​ർ​ഷ​ക​ദി​നാ​ഘോ​ഷം: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ക​​​​ർ​​​​ഷ​​​​ക ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ർ​​​​ഷ​​​​ക അ​​​​വാ​​​​ർ​​​​ഡ് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ഇന്നു ​​​​രാ​​​​വി​​​​ലെ 10ന് ​​​​ക​​​​ള​​​​മ​​​​ശേ​​​​രി ആ​​​​ഷി​​​​സ് ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ക്കും. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ കൃ​​​​ഷി മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

മ​ന്ത്രി​മാ​രാ​യ വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​ർ, റോ​ജി എം. ​ജോ​ൺ, അ​നൂ​പ് ജേ​ക്ക​ബ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ മി​​​​ക​​​​വി​​​​നെ​​​​യും സ​​​​മ​​​​ഗ്ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ​​​​യും ആ​​​​ദ​​​​രി​​​​ച്ച് 38 വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന ക​​​​ർ​​​​ഷ​​​​ക അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്.

കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യ്ക്ക് ന​​​​ൽ​​​​കി​​​​യ സ​​​​മ​​​​ഗ്ര സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ സ​​​​മ്മാ​​​​ന​​​​ത്തു​​​​ക​​​​യു​​​​ള്ള ‘ശ്രീ ​​​​ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ്മാ​​​​ര​​​​ക അ​​​​വാ​​​​ർ​​​​ഡ്’ ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ന​​​​ൽ​​​​കും. ന​​​​ഗ​​​​ര​​​​കൃ​​​​ഷി​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന ‘മ​​​​ട്ടു​​​​പ്പാ​​​​വ് കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന മി​​​​ക​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​ൻ’, ഉ​​​​ദ്യാ​​​​ന​​​​കൃ​​​​ഷി​​​​യി​​​​ലെ മി​​​​ക​​​​വി​​​​നു​​​​ള്ള ‘ഉ​​​​ദ്യാ​​​​ന ശ്രേ​​​​ഷ്ഠ’എ​​​​ന്നീ പു​​​​തി​​​​യ അ​​​​വാ​​​​ർ​​​​ഡ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും ഇ​​​​ത്ത​​​​വ​​​​ണ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

District News

സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം

കോ​ട​ഞ്ചേ​രി:​കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഗോ​ത്ര​വ​ർ​ഗ ഉ​ന്ന​തി​യാ​യ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ച്ചി​റ ഉ​ന്ന​തി​യി​ൽ അ​നു​വ​ദി​ച്ച സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സി.​കെ കാ​സിം ‌എം​എ​ൽ​എ. നി​ർ​വ​ഹി​ച്ചു. ഊ​രു മൂ​പ്പ​ൻ വി.​കെ.​അ​യ്യ​പ്പ​ന് ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തി റേ​ഷ​ൻ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു പ​ട്ട​രാ​ട്ട്, സി.​കെ.​ച​ന്ദ്ര​ൻ, ജി​ജി എ​ലി​വാ​ലു​ങ്ക​ൽ, മി​നി സ​ണ്ണി, റി​യാ​നാ​സ് സു​ബൈ​ർ, ജോ​ബി ഇ​ല​ന്തൂ​ർ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ബി​നു പാ​ല​ത്ത​റ, കെ.​എം.​ബ​ഷീ​ർ, ജ​യ്സ​ൺ മേ​നാ​ക്കു​ഴി​യി​ൽ, വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യി​ൽ, സ​ലീം പു​ല്ല​ടി, റോ​സ്ലി മാ​ത്യു, ടി.​എം. പൗ​ലോ​സ്, പ്ര​സാ​ദ് മം​ഗ​ല​ത്ത്, ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്റ്റ് ഓ​ഫീ​സ​ർ ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പ​ദ്ധ​തി പ്ര​കാ​രം വ​ട്ട​ച്ചി​റ ഉ​ന്ന​തി​യി​ലെ 150 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ഉ​ന്ന​തി​യി​ൽ എ​ത്തി​ച്ച് ന​ൽ​കും.

District News

മേ​ഴ്സി കോ​ള​ജി​ൽ ഭാ​ര​തീ​യ വി​ജ്ഞാ​ന വ്യ​വ​സ്ഥ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം

പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ള​ജ് ഭാ​ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ക്യു​എ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭാ​ര​തീ​യ വി​ജ്ഞാ​ന വ്യ​വ​സ്ഥ (ഇ​ന്ത്യ​ൻ നോ​ള​ജ് സി​സ്റ്റം) എ​ന്ന വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
ഭാ​ര​തീ​യ വി​ജ്ഞാ​ന​വ്യ​വ​സ്ഥ​ക​ൾ: പ്രാ​ചീ​ന ജ്ഞാ​ന​പാ​ര​ന്പ​ര്യ​ത്തി​ൽ നി​ന്ന് ഭാ​വി​യു​ടെ ന​വീ​ക​ര​ണ​ത്തി​ലേ​ക്ക് - ഒ​രു അ​ന്ത​ർ​വി​ഷ​യ സം​വാ​ദം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​എ​ൻ.​എം. ലൗ​ലി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല റി​ട്ട​യേ​ഡ് പ്ര​ഫ​സ​റും പി​റ​വം ചി​ന്മ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഡോ.​എം.​വി. ന​ടേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ (എ​ൻ​ഇ​പി) ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സം​സ്കൃ​തം വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​കെ. വാ​ണി​ശ്രീ സ്വാ​ഗ​ത​വും ഐ​ക്യു​എ​സി കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എ​ൻ. ദീ​പ ന​ന്ദി​യും പ​റ​ഞ്ഞു. ല​ക്ഷ്മി എ​സ്. പ്ര​സാ​ദ്, കീ​ർ​ത്ത​ന എ​സ്. മേ​നോ​ൻ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി.

Business

റീ​ഗ​ൽ ജ്വ​ല്ലേ​ഴ്സ് ഇ​ട​പ്പ​ള്ളി ഫ്ലാ​ഗ്ഷി​പ് ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ

കൊ​​​ച്ചി: റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഫ്ലാ​​​ഗ്ഷി​​​പ്പ് ഷോ​​​റൂം നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​ഇ​​​ട​​​പ്പ​​​ള്ളി എ​​​ൻ​​​എ​​​ച്ച് ബൈ​​​പാ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കും. പ്ര​​​ശ​​​സ്ത ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​വും ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റു​​​മാ​​​യ മ​​​ഞ്ജു വാ​​​ര്യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

നി​​​ല​​​വി​​​ലു​​​ള്ള ഷോ​​​റൂ​​​മി​​​നു​​​പ​​​ക​​​രം ഉ​​​പ​​​ഭോ​​​ക്താ​​​ക​​​ൾ​​​ക്ക് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വം സ​​​മ്മാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ ഫ്ലാ​​​ഗ്ഷി​​​പ്പ് ഷോ​​​റൂം സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ലൈ​​​റ്റ് വെ​​​യ്റ്റ് വെ​​​ഡിം​​​ഗ് ക​​​ള​​​ക്്ഷ​​​നു​​​ക​​​ൾ, പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കേ​​​ര​​​ളീ​​​യ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, ബോം​​​ബെ-​​​കോ​​​ൽ​​​ക്ക​​​ത്ത ഡി​​​സൈ​​​നു​​​ക​​​ൾ, ചെ​​​ട്ടി​​​നാ​​​ട്, ന​​​ഗാ​​​സ്, ആ​​​ന്‍റി​​​ക്, പൊ​​​ൽ​​​ക്കി ക​​​ള​​ക്ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ വി​​​പു​​​ല ശേ​​​ഖ​​​രം ഇ​​​വി​​​ടെ​​​യൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ്, അ​​​ണ്‍​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ടു​​​ക​​​ൾ, പ്രെ​​​ഷ്യ​​​സ് സ്റ്റോ​​​ണ്‍, പ്രീ​​​മി​​​യം പ്ലാ​​​റ്റി​​​നം ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വ​​​ലി​​​യൊരു ശേഖ​​​രം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. അ​​​ഡ്വാ​​​ൻ​​​സ് ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി​​​ബി​​​ൻ ശി​​​വ​​​ദാ​​​സ് പ​​​റ​​​ഞ്ഞു.

District News

ക​ലാ​ഗ്‌​നി ആ​ര്‍​ട്‌​സ് ഫെ​സ്റ്റ് ഉദ്ഘാടനം

കൊ​ല്ലം: കൈ​ത​ക്കോ​ട് മാ​ര്‍ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘ക​ലാ​ഗ്‌​നി 2026' ആ​ര്‍​ട്‌​സ് ഫെ​സ്റ്റ് ച​ല​ച്ചി​ത്ര​താ​രം റോ​ജി​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല, സാ​ഹി​ത്യം, സം​ഗീ​തം എ​ന്നി​വ​യി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ര്‍​ട്‌​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷ്വാ തെ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബീ​ന വ​ര്‍​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഋ​ക്ഷ​സ്‌​നാ​ഥ്, ആ​ര്‍​ട്‌​സ് ഫെ​സ്റ്റ് കോ​- ഓര്‍​ഡി​നേ​റ്റ​ര്‍ വി​നീ​ത കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

റീ​ച്ച്-​ആ​ർ​എ​സി ഉ​ദ്ഘാ​ട​ന​വും ശി​ൽ​പ​ശാ​ല​യും ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ റീ​ച്ച്-​ആ​ർ​എ​സി ഉ​ദ്ഘാ​ട​ന​വും ശി​ൽ​പ​ശാ​ല​യും ന​ട​ത്തി. ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ റീ​ച്ച്-​ആ​ർ​എ​സി ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ വി.​പി. അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​വി.​യു. സീ​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. റീ​ച്ച്-​ആ​ർ​എ​സി ചെ​യ​ർ​മാ​ൻ ഡോ. ​ജി.​ആ​ർ. ല​ക്ഷ്മി​നാ​രാ​യ​ണ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ. മോ​ഹ​ൻ​ദാ​സ്, സം​സ്ഥാ​ന മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ മെം​ബ​ർ ഡോ. ​എ.​വി. ജ​യ​കൃ​ഷ്ണ​ൻ, ഡോ. ​പി.​ജി. വി​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ​വേ​ഷ​ണ നേ​ട്ട​ത്തി​ന് ഗാ​സ്ട്രോ എ​ന്‍‌റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ന​ന്ദ​കു​മാ​റി​നെ ആ​ദ​രി​ച്ചു.

District News

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ അ​ത്യാ​ധു​നി​ക ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം 10ന്

പാ​ല​ക്കാ​ട്: എ​ഴ​ക്കാ​ട് യു​വ​ക്ഷേ​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ‘ബോ​ധി ലൈ​ബ്ര​റി’​യു​ടെ ഉ​ദ്ഘാ​ട​നം 10 ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന ബോ​ധി ലൈ​ബ്ര​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ആ​ധു​നി​ക വി​ജ്ഞാ​ന​കേ​ന്ദ്ര​മാ​യി​രി​ക്കു​മെ​ന്ന് യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ക്കാ​ദ​മി​ക മി​ക​വും ഗ​വേ​ഷ​ണ സം​സ്കാ​ര​വും വാ​യ​നാ​ശീ​ല​വും വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​നും യു​വ​ക്ഷേ​ത്ര​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​മ്മേ​ള​ന​ത്തി​ൽ കാ​ന​ഡ മി​സി​സാ​ഗ ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​മ​ദാ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഗ​ത​കു​മാ​രി, കോ​ള​ജി​ന്‍റെ മു​ൻ​കാ​ല ഡ​യ​റ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ക്കും.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പ്ര​ധാ​ന​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ യൂ​ണി​വേ​ഴ്സി​റ്റി​ത​ല​ത്തി​ൽ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ദേ​ശീ​യ​ത​ല​ത്തി​ൽ ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളെ​യും ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി, സൂ​പ്ര​ണ്ട് ജോ​സ​ൻ പി. ​ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

ത​ത്ത​മം​ഗ​ലം ഗ്രീ​ൻ​ഫീ​ൽ​ഡ് ഫാ​ർ​മേ​ഴ്സ് ക്ല​ബ് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ഇ​ന്ന്

ത​ത്ത​മം​ഗ​ലം: ഗ്രീ​ൻ​ഫീ​ൽ​ഡ് ഫാ​ർ​മേ​ഴ്‌​സ് ക്ല​ബി​ന്‍റെ ത​ത്ത​മം​ഗ​ലം ബം​ഗ്ലാ​പ​റ​മ്പി​ലു​ള്ള ഓ​ഫീ​സ് മ​ന്ദി​രം ഇ​ന്നു​ച്ച​ക്ക് ര​ണ്ടി​ന് നെ​ഹ്‌​റു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​സി. പ്രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ഗ്രീ​ൻ​ഫീ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം വി.​കെ. ശ്രീ​ക​ണ്ഠ‌​ൻ എം​പി നി​ർ​വ​ഹി​ക്കും. മു​ൻ​മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി, മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ. ​അ​ച്യു​ത​ൻ, കെ.​എ. ച​ന്ദ്ര​ൻ, ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ബു, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശി​വ​ദാ​സ്, ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ജ​യി​ൻ ഹി​ല്ലാ​രി​യോ​സ്, പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ. ​അ​ബ്ദു​ൽ റാ​ഷി, സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​ഉ​ദ​യ​ൻ, ന​ബാ​ർ​ഡ് ഡി​ഡി​എം ക​വി​താ റാം, ​കൃ​ഷി ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ എ​സ്. ആ​റു​മു​ഖ​പ്ര​സാ​ദ്, ചി​റ്റൂ​ർ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പാ​ല​സ്വാ​മി, ചി​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി. ശേ​ഖ​ര​നു​ണ്ണി, പെ​രു​വ​മ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​എ. ഷീ​ബ, ആ​തി​ര യേ​ശു തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.
ഈ​വ​ർ​ഷം​മു​ത​ൽ ജി​ല്ല​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​നെ ആ​ദ​രി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ന​ല്ലേ​പ്പി​ള്ളി​യി​ലെ സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ സ്‌​ക്ക​റി​യ​പി​ള്ള​യ്ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​ര​സ്കാ​രം.

മൊ​മ​ന്‍റോ​യും 10,001 രൂ​പ കാ​ഷ് അ​വാ​ർ​ഡും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മാ​നി​ക്കു​മെ​ന്നു സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​സി. പ്രീ​ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​നു എം. ​സ​നോ​ജ്, ഗ്രീ​ൻ ഫീ​ൽ​ഡ് ഫാ​ർ​മേ​ഴ്സ് ക്ല​ബ് ചീ​ഫ് കോ- ​ഓ​ഡി​നേ​റ്റ​ർ പി.​ആ​ർ. പ്ര​ജ​യ്, ക്ല​ബ് സി​ഇ​ഒ എ​ൻ. ദി​നേ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

District News

സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ അ​ക്കാ​ദ​മി​ക് വ​ർ​ഷ ഉ​ദ്ഘാ​ട​നം

വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ പു​തി​യ അ​ക്കാ​ദ​മി​ക വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും പു​തി​യ വെ​ബ്സൈ​റ്റി​ന്‍റെ പ്ര​കാ​ശ​ന​വും- എ​ൻ​ഫ്ലെ​യിം 26 വ​ർ​ണാ​ഭ​മാ​യി. പി.​പി. സു​മോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ എം.​പി. ഇ​ന്ദു​ക​ല, വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ണ രാ​ജ്, കോ​ള​ജ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സ​ജു അ​റ​യ്ക്ക​ൽ, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ലി​ഡി​യ ജോ​ൺ​സ് പ്ര​സം​ഗി​ച്ചു. ഐ​ഐ​ടി പാ​ല​ക്കാ​ട് കെ​മി​സ്ട്രി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ.​വി. ഹ​രി​ദാ​സ് ക്ലാ​സ് ന​യി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​വ​ത​ര​ണ​വു​മു​ണ്ടാ​യി.

District News

ക്ഷേ​ത്രക്കു​ള​ത്തി​ന്‍റെ​യും ബ​ലി​ക്ക​ട​വി​ന്‍റെ​യും ഉ​ദ്ഘാ​ട​നം

നെ​ടു​മ​ങ്ങാ​ട്: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള മു​ഖ​വൂ​ർ ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ന​വീ​ക​രി​ച്ച ക്ഷേ​ത്രക്കു ള​ത്തി​ന്‍റെ​യും ബ​ലി​ക്ക​ട​വി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി. ​ഹ​രി​കേ​ശ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​രി​പ്പൂ​രാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​നി​ത, ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ സി​നി, ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ, വി​ന​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ്രീ​മി​യ​ര്‍ സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും ബാ​ച്ച് ഉ​ദ്ഘാ​ട​ന​വും

പാ​ലാ: കോ​ര്‍​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്രീ​മി​യ​ര്‍ സ്‌​കൂ​ള്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ 21 ാമ​ത് വാ​ര്‍​ഷി​ക​വും ഇ​രു​പ​ത്തി​ര​ണ്ടാം ബാ​ച്ച് ഉ​ദ്ഘാ​ട​ന​വും നാ​ളെ ന​ട​ക്കും. രാ​വി​ലെ 9.45 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ കോ​ര്‍​പ്പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ണി സി ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്‌​ന​സ് എ​ച്ച് എ​സ് അ​ധ്യാ​പ​ക​ന്‍ ഡോ. ​റോ​ബി​ന്‍ മാ​ത്യു, പ്രോ​ഗ്രാം ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​ജി ഏ​ബ്ര​ഹാം, ട്ര​ഷ​റ​ര്‍ ജോ​ബി തോ​മ​സ്, പാ​ലാ സെ​ന്‍റ് തോ​മ​സ് ടി​ടി​ഐ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജാ​ന്‍​സി പീ​റ്റ​ര്‍, ജോ​ഹാ​ന്‍ അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

21 ാം ബാ​ച്ചി​ന്‍റെ ഫൈ​ന​ല്‍ പ​രീ​ക്ഷ​യി​ല്‍ കോ​ര്‍​പ്പ​റേ​റ്റ് ത​ല​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ വി. ​ര​ഘു ന​ന്ദ​ന്‍ (സെ​ന്‍റ് തോ​മ​സ് എ​ച്ച് എ​സ് എ​സ് പാ​ലാ), ക്രി​സ്റ്റ​ന്‍ പോ​ള്‍ (സെ​ന്‍റ് ത്രേ​സ്യാ​സ് യു​പി​എ​സ് വി​ള​ക്കു​മാ​ടം), അ​ലീ​ന ബി​ജു (ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ് ചേ​ര്‍​പ്പു​ങ്ക​ല്‍), ആ​ന്‍ മ​രി​യ ജോ​ണ്‍ (സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് എ​ച്ച്എ​സ്എ​സ് ഇ​ല​ഞ്ഞി), അ​പ​ര്‍​ണ ശ്രീ​കാ​ന്ത് (സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സ് പാ​ലാ) എ​ന്നി​വ​ര്‍​ക്ക് ച​ട​ങ്ങി​ല്‍ കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ക്കും. അ​രു​വി​ത്തു​റ, മൂ​ല​മ​റ്റം, കു​റ​വി​ല​ങ്ങാ​ട്, വ​ട​ക​ര, പാ​ലാ എ​ന്നീ സെ​ന്‍റ​റു​ക​ളി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍​ക്ക് മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്യും. ജേ​താ​ക്ക​ളാ​യ 56 സ്‌​കൂ​ളു​ക​ളി​ലെ ഇ​രു​നൂ​റി​ല്‍​പ​രം പ്ര​തി​ഭ​ക​ള്‍​ക്ക് ബ​ഹു​മ​തി​പ​ത്ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. പു​തി​യ ബാ​ച്ചി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ഞൂ​റി​ൽ​പ​രം വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up