ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കാഞ്ഞിരമറ്റം എല്‍ പി സ്കൂളിന് സമീപം അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാട
കാഞ്ഞിരമറ്റം: ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളിന് സമീപം അനുവദിച്ച മിനി മാസ്റ്റ ലൈറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം മാര്‍സ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല് നിര്‍വഹിച്ചു. റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷത വഹിച്ചു.
വാര്‍ഡംഗം ജോബി ജോമി, സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത്, എവര്‍ഗ്രീന്‍ സസ്റ്റയിനബിള്‍ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെയ്മോള്‍ പുത്തന്‍പുര, ബിനു ജോണ്‍, ജയ്മോന് പുത്തന്‍പുരയ്ക്കല്‍, ജോര്‍ജുകുട്ടി കുന്നപ്പള്ളി, ടോമി ഈരൂരിക്കല്‍, മേരി തോമസ്, സജിമോന്‍ നാഗമറ്റം, ടോമി ഓലിക്കതകിടിയില്, റോയി ഇടിയാകുന്നല്, ബെന്നി വേങ്ങത്താനം, മാത്യു സെബാസ്റ്റ്യന്‍, ജയിംസ് പെരുമന, ജോഷി ഉതിരക്കുളം, തങ്കച്ചന് തെക്കേല്‍, അപ്പച്ചന് മുടന്തിയാനി, ടോണി കുറ്റിയാനി എന്നിവര്‍ പ്രസംഗിച്ചു.
Tags : inauguration Nattuvishesham DistrictNews DeepikaNews