നാളെ ഉദ്ഘാടനം ചെയ്യുന്ന കോഴഞ്ചേരി പാലം.
പത്തനംതിട്ട: നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കോഴഞ്ചേരി പുതിയ പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് മന്ത്രി പി.കെ. ബഷീർ നിർവഹിക്കുമെന്ന് അബിൻ വർക്കി എംഎൽഎ അറിയിച്ചു.ടികെ റോഡിൽ പന്പാനദിക്കു കുറുകെ കോഴഞ്ചേരിയിലെ നിലവിലെ പാലത്തിനു സമാന്തരമായാണ് പുതിയ പാലം. മാരാമൺ ഭാഗത്ത് നിന്ന് നാടമുറിച്ച് ഉദ്ഘാടനം നിർവഹിച്ച ശേഷം ഘോഷയാത്രയായി വണ്ടിപ്പേട്ടയിലെ പൊതുസമ്മേളന വേദിയിലെത്തും. തുടർന്നു നടക്കുന്ന സമ്മേളനം മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും. അബിൻ വർക്കി എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി എം.ലിജു മുഖ്യാതിഥിയായിരിക്കും.
ആന്റോ ആന്റണി എംപി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുമരാമത്ത് സെക്രട്ടറി, ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. പിന്നാലെ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള കെഎസ്ആർടിസി ബസിൽ മന്ത്രിമാരും, ജനപ്രതിനിധികളുമുൾപ്പടെയുള്ളവർ യാത്ര ചെയ്യും.
ഉദ്ഘാടന ചടങ്ങിലേക്ക് ആറന്മുള മുൻ എംഎൽഎമാരായ കെ.ശിവദാസൻ നായരെയും, വീണാ ജോർജിനെയും പ്രത്യേകം ക്ഷണിക്കുമെന്ന് അബിൻ വർക്കി എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
1950 ലാണ് പഴയപാലം നിർമിച്ചത്. തുടർന്ന് 2014ൽ ബജറ്റ് പ്രൊവിഷനോടെയാണ് പുതിയ പാലത്തിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണ് ഒരു കോടി രൂപ ബജറ്റിൽ പദ്ധതിക്കായി അനുവദിച്ചത്. 2018ൽകിഫ്ബിയുടെ ഫണ്ട് കൂടി ഉൾപ്പെടുത്തി 28 കോടി രൂപയ്ക്കാണ് പദ്ധതി പൂർത്തിയാക്കിയത്.
വൺവേ സംവിധാനംനിലവിൽ വരും
കോഴഞ്ചേരിയിൽ പുതിയ പാലം നിർമിക്കുന്നതോടെ ടികെ റോഡിൽ വൺവേ സംവിധാനവും നിലവിൽ വരും. നിലവിലെ വൺവേ റോഡിലൂടെ വരുന്ന വാഹനങ്ങൾ പുതിയ പാലത്തിലൂടെ കടന്നുപോകുന്നതിനാണ് ക്രമീകരണം. മാരാമൺ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെ കോഴഞ്ചേരി ടൗണിലേക്കെത്തും.
ഗതാഗത പരിഷ്കരണ കാര്യങ്ങളിൽ ഉൾപ്പെടെ പൊതുജനാഭിപ്രായം പരിഗണിച്ച് ട്രാഫിക് പരിഷ്കരണ കമ്മിറ്റി തീരുമാനമെടുക്കും. 27 ലക്ഷം രൂ മുതൽ മുടക്കിൽ വണ്ടിപ്പേട്ട പോസ്റ്റ് ഓഫീസിന് സമീപം ആധുനിക എസി ബസ് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
ജനറൽ ആശുപത്രി ഒപി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും, ഇതിനോടകം ഉയർന്ന ആക്ഷേപങ്ങളിൽ മന്ത്രിയുടെ സാനിധ്യത്തിൽ യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അബിൻ വർക്കി എംഎൽഎ വ്യക്തമാക്കി. ഇലന്തൂർ ഗവ. കോളജിലേക്ക് പ്രവേശിക്കാനുള്ള റോഡിനാവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള നീക്കം നടക്കുന്നതായും പുതിയ ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ആന്റോ ആന്റണി എംപി, അബിന്‍ വര്‍ക്കി എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്കര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന്‍നായര്‍, തോട്ടപ്പുഴശേരി, പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, കോഴഞ്ചേരി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറന്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചാലക്കയം-പമ്പ റോഡ് ലക്ഷ്യമിട്ടത് ഒന്‍പതു മാസം, ഒരുമാസത്തിനിടെ പൂർത്തീകരിച്ചു
പത്തനംതിട്ട: ശബരിമല തീര്‍ഥാടന പ്രധാന പാതയില്‍ 4.5 കിലോമീറ്റര്‍ റോഡ് ആധുനിക നിലവാരത്തില്‍; 14.14 കോടി രൂപയുടെ വികസനപ്രവൃത്തി പൂര്‍ത്തിയായി. ഒമ്പതു മാസം കൊണ്ട് തീര്‍ക്കേണ്ട ജോലി ഒരു മാസം കൊണ്ട് തീര്‍ത്ത അപൂർവതയ്ക്കാണ് ചാലക്കയം റോഡ് നിർമാണം സാക്ഷ്യം വഹിക്കുന്നത്.
ശബരിമല തീര്‍ഥാടനകാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ ആശ്രയിക്കുന്ന പ്രധാന പാതയുടെ നവീകരണം ഗതാഗതസൗകര്യത്തിലും റോഡ് സുരക്ഷയിലും വലിയ മാറ്റമുണ്ടാക്കും.4.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. 14.14 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒമ്പത് മാസം നിര്‍മാണകാലാവധി നിശ്ചയിച്ചിരുന്ന പ്രവൃത്തി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായ നേട്ടമാണ്. മുന്‍പ് ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരണം നടത്തുകയായിരുന്നു.
റോഡിന്റെ ഉപരിതലം കൂടുതല്‍ മികവുറ്റതും ഈട് നില്ക്കുന്നതുമാക്കുന്നതിനായി ആധുനിക നിര്‍മാണരീതികളാണ് അവലംബിച്ചത്. അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ബിഎം പാളിയും മൂന്ന് സെന്റിമീറ്റര്‍ കനത്തില്‍ ബിസി പാളിയും ഉള്‍പ്പെടുത്തിയാണ് ടാറിംഗ് നടത്തിയത്. അതിന്റെ അടിയില്‍ 20 മുതല്‍ 30 സെന്റി മീറ്റര്‍ കനത്തില്‍ മെറ്റല്‍ ഇട്ട് ഉറപ്പിച്ച് ബലപ്പെടുത്തി.
യാത്രാസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് നവീകരണം നടപ്പാക്കിയത്. ആവശ്യമായ സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍, റോഡ് മാര്‍ക്കിംഗുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും വളവുകളിലും മറ്റ് നിര്‍ണായക ഭാഗങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തിയതും റോഡിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കും.
ത്രിവേണി തൊട്ട് യു-ടേണ്‍ വരെ രണ്ട് വശങ്ങളിലും കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ തുടങ്ങിയ അനുബന്ധ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന രീതിയിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ 2026 സെപ്റ്റംബര്‍ 18ന് പ്രവൃത്തി പരിശോധിച്ചിരുന്നു. എം.പി. ജോളിയാണ് കരാറുകാരന്. 2026 ഒക്ടോബര്‍ 13 ന് ആരംഭിച്ച പ്രവൃത്തി കഴിഞ്ഞ 13ന് പൂര്‍ത്തീകരിച്ചു.
ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ നിര്‍ണായകമായ നേട്ടമാണ് ചാലക്കയം-പമ്പ റോഡ് നവീകരണം. തീര്‍ഥാടകരുടെ യാത്രാസമയം കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും പുതിയ റോഡ് സൗകര്യം സഹായകമാകും.
ശബരിമലയിലേക്കുള്ള യാത്രയില്‍ സുരക്ഷയും സൗകര്യവും ഒരുപോലെ ഉറപ്പാക്കുന്ന വികസനനേട്ടമായി ചാലക്കയം-പമ്പ റോഡ് മാറുകയാണ്. സെപ്റ്റംബര്‍ 17നാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഒരു മാസത്തിനുള്ളില്‍ സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. സാധാരണഗതിയില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കപ്പെടുന്ന 28 ദിവസത്തെ കാലാവധി കാത്തുനില്‍ക്കാതെ കരാറുകാരന് വേഗത്തില്‍ കരാറില്‍ ഏര്‍പ്പെട്ടതും നിര്‍മാണം നേരത്തേ ആരംഭിക്കാന്‍ സഹായിച്ചു.ax
Tags : New Bridge Inauguration NattuVishesham DistrictNews