പവർഗ്രിഡ് ദേശീയതല ടേബിൾ ടെന്നീസ് ടൂർണമെന്റ് ഉദ്ഘാടനവേദിയിൽ നിന്നും
തിരുവനന്തപുരം: പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സതേൺ റീജിയൻ-II സംഘടിപ്പിക്കുന്ന ദേശീയതല ടേബിൾ ടെന്നീസ് ടൂർണമെന്റിന് തിരുവനന്തപുരത്ത് തുടക്കമായി.
നവംബർ 20 മുതൽ 22 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമാമാങ്കത്തിൽ രാജ്യത്തെ വിവിധ പവർഗ്രിഡ് മേഖലകളെ പ്രതിനിധീകരിക്കുന്ന ടേബിൾ ടെന്നീസ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

സതേൺ റീജിയൻ-II എക്സിക്യൂട്ടീവ് ഡയറക്ടർ മുകുന്ദ് ശരദ് ഹെജിബ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം താരങ്ങളുടെ കായിക മികവും മത്സരവീര്യവും പ്രോത്സാഹിപ്പിക്കണമെന്ന് ഓർമിപ്പിച്ചു.
ശാരീരികക്ഷമത, അച്ചടക്കം, കൂട്ടായ്മ, ആരോഗ്യകരമായ മത്സരബുദ്ധി എന്നിവ വളർത്തിയെടുക്കുന്നതിൽ കായികരംഗത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും യഥാർത്ഥ കായികക്ഷമത ഉയർത്തിപ്പിടിച്ച് ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എല്ലാ ടീമിനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
.jpeg1795160973.jpg)
പവർഗ്രിഡ് ജീവനക്കാർക്കിടയിൽ സൗഹൃദം വളർത്തുക, വിവിധ മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, കായിക സംസ്കാരവും മികവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മൂന്ന് ദിവസത്തെ ടൂർണമെന്റിന്റെ ലക്ഷ്യം.
.jpeg1795160973.jpg)
സംഘടനയ്ക്കുള്ളിൽ ഐക്യവും ഒരുമയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള ജീവനക്കാർക്ക് തങ്ങളുടെ കായിക കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൂടിയായി ഈ മത്സരം മാറുന്നു.
Tags : POWERGRID Inter-Regional Table Tennis Table Tennis Tournament Inauguration Thiruvananthapuram POWERGRID Inter-Regional Table Tennis