x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വ്യാ​പ​ന​ത്തി​നെ​തി​രെ പൊ​തു​സ​മൂ​ഹം അ​ണി​നി​ര​ക്ക​ണം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: July 8, 2026 06:56 AM IST | Updated: July 8, 2026 06:56 AM IST

കൊ​ല്ലം: ല​ഹ​രി​വ്യാ​പ​ന​ത്തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ​യ്ക്കാ​ന്‍ പൊ​തു​സ​മൂ​ഹം അ​ണി​നി​ര​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തൂ​ഫാ​ന്‍ ല​ഹ​രി പ്ര​തി​രോ​ധ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​മ​ല​ഹൃ​ദ​യ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘തൂ​ഫാ​നൊ​പ്പം എ​ന്‍റെ വി​ദ്യാ​ല​യം' പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് 4500 ല​ഹ​രി കേ​സു​ക​ളെ​ടു​ത്തു. 5600 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 40 കോ​ടി രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കും വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും വി​ല​ങ്ങു വീ​ഴു​മെ​ന്നും ഐ.​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ താ​ഴെ​ത​ട്ടു​ക​ളി​ലേ​ക്കും പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബിഷപ് ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യെ മ​ന്ത്രി തൂ​ഫാ​ന്‍ ബാ​ഡ്ജ് അ​ണി​യി​ച്ചു. ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ മ​ന്ത്രി ചൊ​ല്ലി. ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി​സം​ഘ​ടി​പ്പി​ച്ച വി​വി​ധ ​മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ള്‍​ക്ക് മ​ന്ത്രി പു​ര​സ്‌​കാ​രം ന​ല്‍​കി.

കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ടോം ​മാ​ത്യു അ​ധ്യ​ക്ഷ​നാ​യി. ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി മ​യ​ക്കു​മ​രു​ന്ന് പ്ര​തി​രോ​ധം വി​ദ്യാ​ല​യ​ത്തി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു. കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ട്ര​ഷ​റ​ര്‍ റോ​ബി​ന്‍ മാ​ത്യു, കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ല്‍​ഡ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham general public should mobilize

Recent News

Corehub Up