മൂവാറ്റുപുഴ : എംസി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ദിശാസൂചിക ബോര്‍ഡില്‍ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു. കോട്ടയം സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തൃക്കളത്തൂരില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ തൃക്കളത്തൂര്‍ സൊസൈറ്റിപ്പടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ദിശസൂചിക ബോര്‍ഡില്‍ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ മീനടം സ്വദേശി അനീഷ്, അനീഷിന്റെ ഭാര്യ, മാതാവ്, സഹോദരന്, നാല് കുട്ടികള്‍ എന്നിവര്‍ പരിക്കുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂവാറ്റുപുഴ പോലീസും അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ഇവര്‍ പിന്നീട് മറ്റൊരു വാഹനത്തില്‍ വിമാനത്താവളത്തിലേക്ക് പോയി. തുടര്‍ന്ന് അഗ്നിശമന രക്ഷാസേനയുടെ നേതൃത്വത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് കാര്‍ റോഡരികിലേക്ക് മാറ്റി.
Tags : nattu vishesham Car overturns Thrikkalathur