നെടുമ്പാശേരി: കേരളത്തിൽ വിതരണം ചെയ്യുന്നതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി തായ്ലാൻഡിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്നും വന്ന യാത്രക്കാരനിൽ നിന്നും പിടികൂടി.
വിമാനത്താവളത്തിലെ കസ്റ്റംസ് നടത്തിയ പരിശോധയിലാണ് 5.88 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോങ്കിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ തായ് എയർഏഷ്യ വിമാനത്തിൽ വന്ന തൃശൂർ കോട്ടപ്പുറം സ്വദേശി റിച്ചി ആന്റണിയുടെ പക്കൽ നിന്നാണ് 5.88 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്.
ചെക്കിൻ ബാഗേജിൽ പ്രത്യേകം പാക്കറ്റുകളിലാക്കി ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പരിശോധന പൂർത്തിയാക്കി പുറത്തേക്ക് കടക്കാൻ ശ്രമിച്ച റിച്ചി ആന്റണിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ബാഗേജ് വിശദമായി തുറന്നുപരിശോധിക്കുകയായിരുന്നു. ഇയാളെ റിമാൻഡ്ചെയ്തു.