അഞ്ചല്‍ : ചണ്ണപ്പേട്ട മാര്‍ത്തോമ ഹൈസ്കൂളിലെ എസ്പിസി എട്ടാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.
പരിശീലനം പൂര്‍ത്തീകരിച്ച 43 വിദ്യാര്‍ഥികളാണ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഏരൂര്‍ എസ്എച്ച്ഒ വി.എസ്. അജീഷ് മുഖ്യാതിഥിയായി എത്തി സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ്, വൈസ് പ്രസിഡന്റ് ലില്ലിക്കുട്ടി നെത്സന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ മാഹീന് കാട്ടുംപുറം, സോഫിയ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. സാബു, സ്കൂള്‍ എച്ച്എം ലാലി, പിടിഎ പ്രസിഡന്റ് സിനു ജോണ്‍, സ്കൂള്‍ മാനേജര്‍ ഫാ, ജോജി തോമസ്, എസ്ഐമാരായ പി.എം. പ്രീയ, എം. ഷാജഹാന്, എസ്പിസി ഗാര്ഡിയന് പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മികച്ച കേഡറ്റുകള്‍ പരിശീലകര്‍ ഉള്‍പ്പടെയുള്ളവരെ അനുമോദിച്ചു.
Tags : nattu vishesham SPC passing out