x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​ശ​ങ്ക​ര വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്ടു​പി​ടു​ത്ത​ത്തി​ന് അം​ഗീ​കാ​രം


Published: July 8, 2026 07:06 AM IST | Updated: July 8, 2026 07:06 AM IST

കാ​ല​ടി: ആ​ദി​ശ​ങ്ക​ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൂ​ത​ന ക​ണ്ടു​പി​ടു​ത്ത​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം.

ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രീ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ, മി​സ്‌​ന അ​ബ്ദു​ൾ മ​നാ​ഫ്, എ​സ്. വി​നാ​യ​ക്, എം. ​ഷം​നാ​ദ് എ​ന്നി​വ​ർ വി​ക​സി​പ്പി​ച്ച ഗാ​മി​ഫൈ​ഡ് ജോ​യി​ന്‍റ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സി​സ്റ്റം എ​ന്ന ഉ​പ​ക​ര​ണ​ത്തി​നാ​ണ് കേ​ര​ള ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച യം​ഗ് ഇ​ന്നൊ​വേ​റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മി​ൽ 50,000 രൂ​പ​യു​ടെ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

നാ​ഡീ-​പേ​ശി രോ​ഗി​ക​ളി​ലെ സ​ന്ധി​ക​ളു​ടെ ച​ല​ന​ശേ​ഷി പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഗെ​യിം അ​ധി​ഷ്ഠി​ത ഉ​പ​ക​ര​ണ​മാ​ണി​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ രോ​ഗി​ക​ൾ​ക്കും സ്ട്രോ​ക്ക് ബാ​ധി​ത​ർ​ക്കും ഈ ​ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ക്കാം. സ​ന്ധി​ക​ളു​ടെ ച​ല​ന​ശേ​ഷി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും, പേ​ശി​ക​ളു​ടെ മു​റു​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നും, മ​സ്തി​ഷ്‌​ക-​പേ​ശി ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.

Tags : nattu vishesham Adi Shankaracharya students' discovery

Recent News

Corehub Up