x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​തീ​പു​രം തു​മ്പോ​ട് സെ​ന്‍റ് കു​ര്യാ​ക്കോ​സ് ദേ​വാ​ല​യ ശ​താ​ബ്‌ദി പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി


Published: July 8, 2026 06:52 AM IST | Updated: July 8, 2026 06:52 AM IST

കൊ​ല്ലം: ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യാ​യ തു​മ്പോ​ട് സ്ഥി​തി​ചെ​യ്യു​ന്ന സെ​ന്‍റ് കു​ര്യാ​ക്കോ​സ് ദൈ​വാ​ല​യ​ത്തി​ലെ ശ​താ​ബ്ദി പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി. ദേ​വാ​ല​യ​ത്തിന്‍റെ ശ​താ​ബ്ദി പെ​രു​ന്നാ​ള്‍ 15ന് ​ആ​ച​രി​ക്കും. പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി കു​ണ്ട​റ സെ​ന്‍റ് കു​ര്യാക്കോ​സ് സെ​മി​നാ​രി​യി​ല്‍​നി​ന്നു ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ന്നു. ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​നു വി​വി​ധ ദേ​വാ​ല​യ​ങ്ങ​ള്‍ സ്വീ​ക​ര​ണം ന​ല്‍​കി. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ആ​ഘോ​ഷ​മാ​യ പെ​രു​ന്നാ​ള്‍ കൊ​ടി​യേ​റ്റും ന​ട​ന്നു. ഫാ. ​മാ​ത്യൂ​സ് ടി. ​ലാ​ല്‍ കൊ​ടി​യേ​റ്റ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

10ന് ​കു​ള​ത്തൂ​പ്പു​ഴ മ​ണ്ഡ​ലം സു​വി​ശേ​ഷം സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫാ. ​കോ​ശി ജോ​ണ്‍ ന​യി​ക്കു​ന്ന ധ്യാ​ന​യോ​ഗം ന​ട​ക്കും. 11ന് ​ഫാ.പ്ര​കാ​ശ് കെ. ​തോ​മ​സ് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.

10.30ന് ​തെ​റ്റി​ക്കു​ഴി കു​ടും​ബസം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം ഫാ.വ​ര്‍​ഗീ​സ് ടി. ​വ​ര്‍​ഗീ​സ് വ​ച​ന ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ക്കും. 12ന് ​തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന സ​ഹാ​യ​മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ജോ​ഷ്വാ ഏ​ബ്ര​ഹാം മെ​മ്മോ​റി​യ​ല്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് ചാ​രി​റ്റി​യും മാ​താ യൂ​ലി​ത്തി ചാ​രി​റ്റി വി​ത​ര​ണ​വും ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് നി​ര്‍​വ​ഹി​ക്കും. 11.30ന് ​ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​നം വാ​ര്‍​ഷി​ക സ​മ്മേ​ള​നം ന​ട​ക്കും. ജ്യോ​തികു​മാ​ര്‍ ചാ​മ​ക്കാ​ല എം​എ​ല്‍​എ, മ​റി​യ ഉ​മ്മ​ന്‍, ടോം ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വൈ​കു​ന്നേ​രം ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ വൈ​ദി​ക ട്ര​സ്റ്റി ഫാ.ഡോ. തോ​മ​സ് വ​ര്‍​ഗീ​സ് അ​മ​യി​ല്‍ വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തും. 13ന് ​ഫാ.ബ​ഹ​നാ​ന്‍ കോ​രു​ത് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന്് പ്ര​ദ​ക്ഷി​ണം ന​ട​ക്കും. 14ന് ​രാ​വി​ലെ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജോ​ണ്‍ വ​ര്‍​ഗീ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ഡോ.ഗീ​വ​ര്‍​ഗീ​സ് ക​ണി​യാന്ത്ര, ഫാ. ​ജോ​ണ്‍ കെ. ​ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ഇ​ട​വ​ക​യു​ടെ ശ​താ​ബ്ദി സ​മ്മേ​ള​ന​ത്തി​ല്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ, മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ, പി.എ​സ്. സു​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പ്ര​ധാ​ന പെ​രു​ന്നാ​ള്‍ ദി​വ​സ​മാ​യ 15ന് ​രാ​വി​ലെ ന​ട​ക്കു​ന്ന മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ​ബാ​വ, എ.​ജെ. ശാ​മു​വേ​ല്‍ റ​മ്പാ​ന്‍, ഫാ.ജെ. മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ജോ​ഷ്വാ ഏ​ബ്ര​ഹാം മെ​മ്മോ​റി​യ​ല്‍ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ടുമെ​ന്ന് വി​കാ​രി ഫാ.ഗീ​വ​ര്‍​ഗീ​സ് പ​ള്ളി​വാ​തു​ക്ക​ല്‍, ട്ര​സ്റ്റി പി.​ടി. കൊ​ച്ചു​മ്മ​ച്ച​ന്‍, സെ​ക്ര​ട്ട​റി റോ​യ് തോ​മ​സ്, പെ​രു​ന്നാ​ള്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജി ശാ​മു​വേ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Tags : nattu vishesham Flag hoisted St. Kuriakose's Church

Recent News

Corehub Up