District News
ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിനു കൊടിയേറി.
ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. സെബി ചിറ്റാട്ടുകര കൊടിയേറ്റം നിർവഹിച്ചു. 13 നാണു ഊട്ടുസദ്യ. 12 വരെ വൈകുന്നേരം 6.15ന് ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടാകും.
13 നു വെകുന്നേരം 6.30നു വൈകുന്നേരം ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും പ്രദക്ഷിണവും തുടർന്ന് ഊട്ടുസദ്യയും നടക്കും.കൈക്കാരന്മാരായ ജോയ് ചെറുവത്തൂർ, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവിൽ, ക്ലേലിയ മദർ സുപ്പീരിയർ സിസ്റ്റർ റോസ മരിയ, കൺവീനർ ഇ. ജെ. ജോർജ് ലോറൻസ് എന്നിവർ നേതൃത്വം നൽകി.
District News
ചിറ്റാട്ടുകര: സെന്റ്് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ ജോൺ നെപുംസ്യാന്റെയും വിശുദ്ധ മത്തായി ശ്ലീഹായുടെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും സംയുക്ത ഊട്ടുതിരുനാളിനു കൊടിയേറി. വികാരി ഫാ. ജെയിംസ് വടുക്കൂട്ട് കൊടിയേറ്റത്തിന് മുഖ്യ കാർമികനായി. ഫാ. ജിയോ പുലിക്കോട്ടിൽ സഹകാർമികനായിരുന്നു.
ട്രസ്റ്റിമാരായ ജോഷി തോമസ്, ടി.വി. ആന്റോ, എ.സി. ജയിംസ്, കൺവീനർമാരായ പി.വി. വിൻസന്റ്, പോളി ജോസ്, പി.വി. പിയൂസ്, ടി.എം. ജോസ്, സി.ജി. ജോജു, എം.ഡി. ജോയ് എന്നിവർ നേതൃത്വം നൽകി. 30, 31 തീയതികളിലാണ് തിരുനാൾ. നവനാൾ ആചരണത്തിന്റെ ഭാഗമായി തിരുനാൾദിനംവരെ എല്ലാദിവസവും രാവിലെ ഇടവക പള്ളിയിൽ കുർബാനയും വൈകിട്ട് 7.15ന് കിഴക്കേത്തല കപ്പേളയിൽ ലദീഞ്ഞും നൊവേനയും നേർച്ചവിതരണവും ഉണ്ടാകും. 31നാണു തിരുനാൾ നേർച്ചയൂട്ട്.
District News
നീണ്ടൂര്‍: സെന്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. മാത്യു കന്നുവെട്ടിയേല്‍ കൊടിയേറ്റി. തുടര്‍ന്ന് ഇടവകാംഗങ്ങളായ വൈദികരുടെയും സമര്‍പ്പിതരുടെയും മൈക്കിള്‍ നാമധാരികളുടെയും സംഗമം നടന്നു. ഇന്നു വൈകുന്നേരം 4.30നു ദിവ്യകാരുണ്യ ആരാധന, ഫാ. ജിബിന്‍ കാലായില്‍ കരോട്ട്. വിശുദ്ധ കുര്‍ബാന, നൊവേന-ഫൊറോനയിലെ വൈദികര്‍. രാത്രി ഏഴിന് നാടകം. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ഫാ. റെന്നി കട്ടേല്‍.ഒമ്പതിന് ഭവനങ്ങളില്‍ കഴുന്ന് സമര്‍പ്പണം. 5.45ന് ലദീഞ്ഞ്, ഫാ. ജോസ് ചാത്തമ്പടത്തില്‍. 6.45ന് കഴുന്ന് പ്രദക്ഷിണം.
ഒമ്പതിന് രാവിലെ 6.45ന് സുറിയാനി പാട്ടുകുര്‍ബാന, ഫാ. നവീന്‍ പ്ലാക്കാളില്. ലദീഞ്ഞ്-ഫാ.ജോബി കണ്ണാല. 7.30ന് പ്രദക്ഷിണം-ഫാ. റെജി ഓണശേരില്‍. രാത്രി ഒമ്പതിന് വേസ്പര-ഫാ. ജെഫിന് ഒഴുങ്ങാലില്‍. തിരുനാള്‍ സന്ദേശം- ഫാ.ഡോ. മാത്യു കുരിയത്തറ. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം- ഫാ. സാബു മാലിത്തുരുത്തേല്‍. കപ്ലോന്‍വാഴ്ച.
10ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന- ഫാ. ഏബ്രഹാം കണ്ടത്തില്‍കുടിലില്‍, ഫാ. അജോമോന്‍ പാറശേരില്‍, ഫാ. ഏബ്രഹാം തടത്തിപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തിരുനാള്‍ സന്ദേശം- ഫാ.ഡോ.ജോസ് കന്നുവെട്ടിയില്‍ ഒഎസ്എച്ച്. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം- ഫാ. തോമാസ് ഓണാട്ട്. തുടര്‍ന്ന് പ്രദക്ഷിണം-ഫാ. ഏബ്രഹാം അരീപ്പറമ്പില്‍. രാത്രി ഏഴിന് വിസ്മയരാവ്. 11ന് രാവിലെ 6.30ന് പരേതസ്മരണ, വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
District News
പുതുപ്പള്ളി: വിശുദ്ധ ഗീവര്‍ഗീസിന്റെ ഓര്‍മപ്പെരുന്നാളിനു തുടക്കംകുറിച്ചു പുതുപ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ കൊടിയേറി. ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. പെരുന്നാളിനോടനുബന്ധിച്ച് പള്ളിയില്‍ രാവിലെ മെത്രാപ്പോലീത്തയുടെ പ്രധാനകാര്മിത്വത്തില് വിശുദ്ധ കുര്‍ബാന നടത്തി.
ഉച്ചകഴിഞ്ഞ് രണ്ടിനു വാകത്താനം കരയില്‍നിന്ന് ആഘോഷപൂര്‍വം ഞാലിയാകുഴി, പുതുപ്പള്ളി കവലവഴി പള്ളിയിലേക്ക് കൊടിമര ഘോഷയാത്ര നടത്തി. തുടര്‍ന്ന് നടന്ന സന്ധ്യാനമസ്കാരത്തിനുശേഷമായിരുന്നു കൊടിയേറ്റിയത്.
25നു വൈകുന്നേരം 6ന് പെരുന്നാള്‍ സന്ധ്യനമസ്കാരം, അഖില മലങ്കര വൈദിക സെക്രട്ടറി ഫാ. ജോണ്‍ ഐപ്പ് മങ്ങാട്ട് നല്കുന്ന പെരുന്നാള്‍ സന്ദേശം, രാത്രി 8ന് റാസ, തുടര്‍ന്ന് സ്നേഹവിരുന്ന്. പ്രധാന പെരുന്നാള്‍ ദിനമായ 26ന് പുലര്‍ച്ചെ 12ന് വെച്ചൂട്ട് നേര്‍ച്ചക്കുള്ള അരിയിടീല്‍, രാവിലെ 9നു ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് ജോസഫ് ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്നു പ്രദക്ഷിണം, ആശീര്‍വാദം, പ്രസിദ്ധമായ വെച്ചൂട്ട് നേര്‍ച്ച എന്നിവ നടത്തും. മേയ് 10നു കൊടിയിറക്കുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.
District News
നടവരമ്പ്: തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. കാവനാട് രംദാസ് നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചു. സുവര്‍ണ ജൂബിലി സമാപനസമ്മേളനം, ക്ഷേത്രവീഥി ഉദ്ഘാടനം, സ്മരണിക പ്രകാശനം, മഠത്തില്‍ ഗോപാലന് മാരാര്‍ പുരസ്കാര സമര്‍പ്പണം, ഗാനസമന്വിതം എന്നിവ നടന്നു.
ഇന്നു രാവിലെ ഒന്പതുമുതല് ശീവേലി, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകീട്ട് ആറിന് പടിഞ്ഞാറേ നടപ്പുരയില്‍ കലാമണ്ഡലം ഷര്‍മിള അവതരിപ്പിക്കുന്ന ഓട്ടന്തുള്ളൽ, രാത്രി ഒന്പതുമുതല് വിളക്ക്, പഞ്ചാരിമേളം, 10-ന് നാഗവല്ലി മനോഹരി ബാലെ തുടങ്ങിയവ നടക്കും. ബുധനാഴ്ചയാണ് ആറാട്ട്.
District News
ഗുരുവായൂർ: പേരകം സെന്റ്് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ തോമാശ്ലീഹയുടെയും, സംയുക്ത തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. വിൽസൻ കണ്ണനായ്ക്കൽ നിർവഹിച്ചു. തിരുനാൾ ജനറൽ കൺവീനർ സി.ആർ. ജോസഫ്, ജോയിന്റ് കൺവീനർ സി.എ.ജോസ്, ഗ്രേസി ജോസ്, കൈക്കാരൻമാരായ സി.ആർ.സണ്ണി, സി.ഒ. സെബാസ്റ്റ്യൻ, എൻ.ഡി. വിനോയ് എന്നിവർ നേതൃത്വം നൽകി.
10,11,12,13 തിയ്യതികളിലാണ് തിരുനാൾ. പത്തിന് രാത്രി ഏഴിന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം ഗുരുവായൂർ സിഐ വിപിൻ കെ.വേണുഗോപാൽ നിർവഹിക്കും.11ന് രാത്രി അമ്പ് - വള എഴുന്നള്ളിപ്പ് സമാപനം.
തിരുനാൾ ദിവസമായ 12ന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് കണ്ണൂർ മദർ തെരേസ പള്ളി വികാരി ഫാ.സതീഷ് കാഞ്ഞിരപ്പറമ്പിൽ മുഖ്യ കാർമികനാകും.തലോർ ഫാ.ജസ്റ്റിൻ വൊക്കേഷനറി റെക്ടർ ഫാദർ ഷിന്റോ തോബിയിൽ സന്ദേശം നൽകും. മുളയം മേരിമാതാ മേജർ സെമിനാരിയിലെ ഫാ. സൈജൻ വാഴപ്പിള്ളി സഹകാർമികനാകും. വൈകിട്ട് നാലിന് വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം, വർണ്ണമഴ ഗാനമേള നാടകം എന്നിവ ഉണ്ടാകും.
District News
വെള്ളറട: നീരാഴിക്കോണം കുരിശുമുടി തീര്‍ഥാടനം ആരംഭിച്ചു. പൂഴനാട്, നീരാഴികോണം കുരിശുമുടിയുടെ പതിമൂന്നാമത് തീര്‍ഥാടന വാരത്തിന് ഇടവക വികാരി ഫാ. ഫിലിപ് കൃസ്റ്റഫര്‍ ക്രൈസ്റ്റ് നിവാസ് കൊടിയേറ്റു നിർവഹിച്ചു.
തീര്ഥാടനവാരം പാറശാല രൂപത വികാരി ജനറാൾ മോണ്‍: ഡോ. സെലിന് ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്തു. സിസി പ്രസിഡന്റ് ഐ.വേലപ്പന്, എംസിഎ രൂപത പ്രസിഡന്റ് സബീഷ് പീറ്റര്‍, എംസിവൈഎം രൂപത പ്രസിഡന്റ് ഡോ. അഗസ്റ്റ്യന്‍, എംസിഎംഎഫ് രൂപത പ്രസിഡന്റ് ലേഖാ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
കുരിശിന്റെ വഴിയും എംസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ അസീസിയന്സ് കാല്‍വരിയും നടത്തി. 26നു സമാപിക്കുന്ന തീര്‍ഥാടനത്തില്‍ വിശുദ്ധ കുര്‍ബാന, കുരിശിന്റെ നൊവേന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, അഖണ്ഡ കുരിശിന്റെ വഴി, സാംസ്കാരിക സമ്മേളനം എന്നിവയും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലായി ഫാ. അലോഷ്യസ് തുണ്ടുതട്ടില്, ഫാ. സേവ്യര്‍ കോണത്തുവിള, ഫാ. സന്തോഷ് എണ്ണവിള, ഫാ. ജെറോം കുന്നി പുറം, ഫാ. വിമല്‍ വിന്‍സന്റ്, ഫാ. തോമസ്, ബ്ലോക്ക് പ്രസിഡന്റ് ആര്യ, പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍, ജില്ലാമെമ്പര് ആനി പ്രസാദ്, പഞ്ചായത്ത് മെമ്പര്‍മാരായ സജില ബീവി, അനില, ഷിജി, ചെറുപുഷ്പം, അജിത ഫ്രാങ്ക്ളിന് എന്നിവരും ചെമ്പൂര് വൈദിക ജില്ലയിലെ വൈദികരും പങ്കെടുക്കും. തീര്ഥാടത്തിനു ഫാ. ഫിലിപ് ക്രിസ്റ്റഫര്‍ ക്രൈസ്റ്റ് നിവാസ്, സിസ്റ്റര്‍ ജാന്‍സി, പൂഴനാട് രാജന്, സുധ മോഹന്‍ദാസ്, വിന്‍സന്റ്, ബീന ബിനു തുടങ്ങിയവർ നേതൃത്വം നൽകും.
Kerala
പത്തനംതിട്ട: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ദുഖ്റോനോ പെരുന്നാളിന് ഇന്ന് കൊടിയേറും .
രാവിലെ എട്ടിന് മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു ശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.
മഞ്ഞനിക്കര കത്തീഡ്രലിലെ കുർബാനയ്ക്ക് മെത്രാപ്പോലീത്തമാരായ യുഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്നിവർ കാർമികരാകും.
വൈകുന്നേരം 5.30ന് ഓമല്ലൂർ കുരിശിങ്കലേക്ക് പതാക പ്രയാണം ആരംഭിക്കും. ആറിന് ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഓമല്ലൂർ കുരിശിങ്കൽ കൊടിയേറ്റും. 13, 14 തീയതികളിലാണ് പ്രധാന പെരുന്നാൾ.
District News
കൊരട്ടി: പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രം എന്നു വിശേഷിപ്പിക്കുന്ന വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രമായ കൊരട്ടി അമലാേത്ഭവമാത പള്ളിയിൽ ഇടവക മധ്യസ്ഥതിരുനാളിന് കൊടിയേറി.
വികാരി ഫാ. ജോസഫ് ഒളിപറമ്പിൽ, സഹവികാരി ഫാ. ലിപിൻ ജോസ് കുളിയത്, ഡീക്കൻ അലൻ ആന്റണി പുതിയകുളങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. പ്രിൻസ് പഴമ്പിളളി ഒഎസ്ജെ കൊടിയേറ്റ് നിർവഹിച്ചു. 14 നാണ് മധ്യസ്ഥ തിരുനാൾ. പതിവുപോലെ ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക.
വിപുലമായ തിരുനാൾ ക്രമീകരണങ്ങൾക്കായി ടെറി കബ്രാൾ ജനറൽ കൺവീനറായും ബിനു ജോസഫ് ചാലാവീട്ടിൽ ജോയിന്റ് കൺവീനറായും ജോസഫ് ചക്കാലക്കൽ, രാജു ഞാവലിങ്കൽ എന്നിവര ഫിനാൻസ് കൺവീനർമാരായും തെരഞ്ഞെടുത്തു. ഒരുക്കങ്ങൾ പൂർത്തിയായതായി കൈക്കാരന്മാരായ ടെഡാെണേറ്റ്സ് പെരേപ്പറമ്പിൽ, ജോളി പുളിക്കൽ, കേന്ദ്രസമിതി ലീഡർ ജോഫ്രി കബ്രാൾ എന്നിവർ പറഞ്ഞു.