തൃശൂർ: തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ തിരുഹൃദയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും ഊട്ടുതിരുനാൾ കൊടിയേറ്റം നെയ്യാറ്റിൻകര ബിഷപ് എമരിറ്റസ് ഡോ. വിൻസെന്റ് സാമുവൽ നിർവഹിച്ചു.
കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, ലത്തീൻ പള്ളി വികാരിയും വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രം റെക്ടറുമായ ഫാ. ഷൈജൻ കളത്തിൽ, സഹവികാരി അജയ് ആന്റണി പുത്തൻപറമ്പിൽ, മദർ സുപ്പീരിയർ സിസ്റ്റർ സൂര്യ, ജനറൽ കൺവീനർ ബ്രിസ്റ്റോ തൈപ്പാടത്ത്, ജോയിന്റ് ജനറൽ കൺവീനർമാരായ അനിൽ മണിത്തോട്ടം, ജോൺലി മാത്യു, ഡാഫി ആന്റണി എന്നിവരും കോർ കമ്മിറ്റി അംഗങ്ങളും, ഡീന ജോൺസൺ, ബെന്നി ചക്കാലക്കൽ, ആർ.എസ്. ഷാരോൺ, റോമി തോമസ്, മൈക്കിൾ നൊറോണ, രാജീവ് ജോസഫ് എന്നിവരും വിവിധ കമ്മിറ്റി കൺവീനർമാരും പങ്കെടുത്തു.
ഏഴിനു തിരുഹൃദയതിരുനാളും ഒന്പതിനു രണ്ടുലക്ഷം പേർ പങ്കെടുക്കുന്ന വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിനും ഒരുക്കമായി 40,000 ചതുരശ്ര അടിയുള്ള പന്തലും മറ്റ് സജ്ജീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. എട്ടിനു നടക്കുന്ന പ്രസുദേന്തിദിനത്തിനു മുന്നോടിയായി വിശ്വാസികൾക്കു പ്രസുദേന്തിമാരാകാനുള്ള അവസരം ഉണ്ടായിരിക്കും. പ്രസുദേന്തി കൂപ്പണും നേർച്ചകൂപ്പണുകളും ഓഫീസിൽ ലഭ്യമാണ്.
Tags : nattu vishesham Flag hoisted