പ്രതിഷേധകൂട്ടായ്മ പ്രഫ. പി .ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: നെഹ്റു ആശയങ്ങളെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള കേന്ദ്രഗവൺമെന്റിന്റെ സഹകരണ വിരുദ്ധ നിലപാടിനെ ജനം അവഗണിക്കുമെന്ന് രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി .ജെ. കുര്യൻ. പത്തനംതിട്ട ജില്ലാ സഹകരണ ജനാധിപത്യവേദി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി സംസ്ഥാനം ഭരിച്ച കാലയളവിൽ കേരളത്തിലെ സഹകരണ മേഖല തകർച്ചയുടെ വക്കിലാണ് എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ നിരവധി സഹകരണ സംഘങ്ങൾ ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെയും തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയും സിപിഎം പിടിച്ചെടുത്തത് ന്യായീകരിക്കാൻ ആവില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു.
ജില്ലാ ചെയർമാൻ കെ. ജയവർമ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.ശിവദാസൻ നായർ, പി.മോഹന്‍രാജ്, എ. സുരേഷ് കുമാർ, തോപ്പിൽ ഗോപകുമാർ, ടി.കെ. സാജു, റെജി തോമസ്, എസ്.വി. പ്രസന്നകുമാർ, സാമുവൽ കിഴക്കുപുറം, ജി. സതീഷ് ബാബു, സജി കൊട്ടയ്ക്കാട്, സി.കെ. ബാലൻ, ജെറി മാത്യു സാം, തുടങ്ങിയവർ പ്രസംഗിച്ചു.