x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​തീ​ഷ് ചാ​ത്ത​ങ്കേ​രി സ്മാ​ര​ക ഫു​ട്ബോ​ൾ: എം​എ​ഫ്സി കൊ​ല്ലം ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: November 10, 2026 10:57 PM IST | Updated: November 10, 2026 10:57 PM IST

സ​തീ​ഷ് ചാ​ത്ത​ങ്കേ​രി സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ കൊ​ല്ലം എം​എ​ഫ്സി ടീം.

തി​രു​വ​ല്ല: സ​തീ​ഷ് ചാ​ത്ത​ങ്കേ​രി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​എ​ൻ​ടി​യു​സി​യും ജ​വ​ഹ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി മ​ന്നം​ക​ര​ച്ചി​റ അ​ബു​ദാ​ബി ട​ർ​ഫി​ൽ സം​ഘ​ടി​പ്പി​ച്ച സ​തീ​ഷ് ചാ​ത്ത​ങ്കേ​രി മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കും പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി​യു​ള്ള അ​ഖി​ല കേ​ര​ള ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ എം​എ​ഫ്സി കൊ​ല്ലം, ജെ​ഡി​എ​ഫ്സി കോ​ട്ട​യ​ത്തെ 3 - 2 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി 30000 രൂ​പ​യു​ടെ പ്രൈ​സ് മ​ണി​യും സ​തീ​ഷ് ചാ​ത്ത​ങ്കേ​രി മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും സ്വ​ന്ത​മാ​ക്കി.
ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ജെ​ഡി​എ​ഫ്സി കോ​ട്ട​യ​ത്തി​ന് 20,000 രൂ​പ​യു​ടെ പ്രൈ​സ് മ​ണി​യും റ​ണ്ണ​റ​പ്പ് ട്രോ​ഫി​യും ല​ഭി​ച്ചു.

വെ​റ്റ​റ​ൻ​സ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ൽ എം​ജി​എം സ്‌​ട്രൈ​ക്കേ​ഴ്‌​സ് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ അ​മ​റി​സ് വെ​റ്റ​റ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം നേ​ടി.
നാ​ലു ദി​വ​സം നീ​ണ്ടു​നി​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് സെ​ന്‍റ് വീ​തം ഭൂ​മി ദാ​നം​ചെ​യ്യ​ൽ, വീ​ൽ​ചെ​യ​ർ വി​ത​ര​ണം, ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജ​വ​ഹ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് വെ​ൺ​പാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ജോ ചെ​റി​യാ​ൻ, ആ​ർ. ജ​യ​കു​മാ​ർ, ഇ​പ്പ​ൻ കു​ര്യ​ൻ, അ​ഡ്വ. ബി​നു വി. ​ഇ​പ്പ​ൻ, റോ​ജി കാ​ട്ടാ​ശ്ശേ​രി, ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി. ​ശ്രീ​കാ​ന്ത്, ബെ​ന്നി സ്ക​റി​യ, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ, ടോ​ണി ഇ​ട്ടി, രേ​ഷ്മ രാ​ജേ​ശ്വ​രി, ജോ​ൺ​സ​ൺ വെ​ൺ​പാ​ല, അ​മ​റി​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ഡ​യ​റ​ക്‌​ട​ർ തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Memorial Football Nattuvishesham Districtnews

Recent News

Corehub Up