x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടി​മ​ത ര​ണ്ടാം പാ​ലം തു​റ​ന്നു

വെബ് ഡെസ്ക്
Published: November 10, 2026 11:04 PM IST | Updated: November 10, 2026 11:04 PM IST

കോ​ട്ട​യം കോ​ടി​മ​ത പു​തി​യ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം നേതാക്കൾ പാ​ല​ത്തി​ലൂ​ടെ ന​ട​ന്ന​പ്പോ​ള്‍.

കോ​ട്ട​യം: ആ​വേ​ശം അ​ല​ത​ല്ലി​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ സാ​ക്ഷി​നി​ര്‍​ത്തി കോ​ടി​മ​ത ര​ണ്ടാം പാ​ലം തു​റ​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റാ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ ജ​ല അ​ഥോ​റി​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ 20ന് ​ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​രു​മെ​ന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ പ​റ​ഞ്ഞു.

പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍​ക്ക് സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണം വേ​ണം. ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ റോ​ഡു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ക​ഞ്ഞി​ക്കു​ഴി മേ​ല്‍​പ്പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.
കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം.​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, കോ​ട്ട​യം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ പു​ന്ന​ന്‍, വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി വ​ര്‍​ഗീ​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നാ​ട്ട​കം ഭാ​ഗ​ത്തു​ള്ള പാ​ല​ത്തി​ന്‍റെ മ​റു​ക​ര​യി​ല്‍​നി​ന്ന് നാ​ട​മു​റി​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ സ​മ്മേ​ള​ന​പ്പ​ന്ത​ലി​ല്‍ എ​ത്തി​യ​ത്.

 

Tags : Bridge Opened Nattuvishesham Districtnews

Recent News

Corehub Up