x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16 വ​ർ​ഷ​മാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: November 10, 2026 11:16 PM IST | Updated: November 10, 2026 11:16 PM IST

ഓ​മ​ന​ക്കു​ട്ട​ൻ

തു​റ​വൂ​ർ: 2010ൽ ​തു​മ്പോ​ളി ഭാ​ഗ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ച കേ​സി​ൽ 16 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പ​ട്ട​ണ​ക്കാ​ട് പൊ​ലി​സ് പി​ടി​കൂ​ടി.

കോ​ട്ട​യം നാ​ട്ട​കം തു​ണ്ടി​യി​ൽ ക​ട​വി​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​ജീ​ഷ് ഓ​മ​ന​ക്കു​ട്ട​നാ​ണ് (43) പി​ടി​യി​ലാ​യ​ത്.​ഏ​ക​ദേ​ശം 300 കി​ലോ​മീ​റ്റ​ർ പി​ന്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് സം​ഘം പ്ര​തി​യെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ൽ​വ​ച്ച് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലി​സി​നു കൈ​മാ​റി.

2010ൽ ​ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തു​മ്പോ​ളി ഭാ​ഗ​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ അ​പ​ക​ടം ന​ട​ന്ന​ത്.

പ്ര​തി ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ഇ​ടി​ച്ച് ഷ​ണ്മു​ഖ​ൻ, ട്രേ​സി എ​ന്നി​വ​ർ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു ശേ​ഷം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി വ്യാ​ജ പേ​രും വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ദീ​പാ​വ​ലി ദി​ന​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി മ​ഞ്ജു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഡൊ​മി​നി​ക് മാ​ത്യു, എ​സ്ഐ ര​തീ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

പ്ര​തി പ​ട്ട​ണ​ക്കാ​ട് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പൊ​ലി​സ് പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ പ്ര​തി ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, വാ​ഗ​മ​ൺ, കു​മ​ളി വ​ഴി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, പ​ട്ട​ണ​ക്കാ​ട് പൊ​ലി​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഗ​മ​ൺ, കു​മ​ളി പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ൾ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

ഇ​തോ​ടെ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ച് മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്ന് തി​രി​ച്ചി​റ​ങ്ങി​യ പ്ര​തി ക​ല്ല​റ-​വെ​ച്ചൂ​ർ റോ​ഡ് വ​ഴി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.​ഏ​ക​ദേ​ശം 300 കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്ന പ​ട്ട​ണ​ക്കാ​ട് പൊ​ലി​സ് സം​ഘം ഒ​ടു​വി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ൽ​വ​ച്ച് പ്ര​തി സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

Tags : 16 years arrested Nattuvishesham DistrictNews

Recent News

Corehub Up