രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് ദേശീയ ശിശുദിന പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നവർക്ക് കളക്ടറേറ്റിൽ കളക്ടർ ഷാജി വി. നായരുടെ നേതൃത്വത്തിൽ യാത്ര
ആലപ്പുഴ: രാഷ്ട്രപതിഭവനിൽ നടക്കുന്ന ദേശീയ ശിശുദിന ആഘോഷത്തിൽ പങ്കെടുക്കാൻ പുന്നപ്ര ജ്യോതി നികേതൻ സ്കൂളിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രത്യേക ക്ഷണം. ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സ്, സാമൂഹ്യക സേവന പദ്ധതികളിലെ ഇടപെടൽ, അക്കാഡമിക് നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം തെരഞ്ഞെടുക്കപ്പെട്ട നൂറു സ്കൂളുകളിൽ കേരളത്തിൽനിന്നുള്ള രണ്ടു സ്ഥാപനങ്ങളിൽ ഒന്നാണ് ജ്യോതി നികേതൻ സ്കൂൾ.
വൈസ് പ്രിൻസിപ്പൽ റുബി സെബാസ്റ്റ്യൻ, എച്ച്എസ്ജി സ്കൗട്ട് വിഭാഗം സംസ്ഥാന ട്രയിനിംഗ് കമ്മിഷണറും സ്കൂളിലെ സ്കൗട്ട് മാസ്റ്ററുമായ കെ. ശിവകുമാർ ജഗ്ഗു , സ്കൗട്ട് ഗൈഡ് പട്രോൾ ലീഡർമാരായ ശ്രീറാം കൃഷ്ണ , ഈശ്വർ കൃഷ്ണ, നിധി എ. നായർ, നിദാ നസ്റിൻ എന്നിവരടങ്ങിയ സംഘമാണ് രാഷ്ടപതിയുമായി കൂടിക്കാഴ്ചയ്ക്കു പുറപ്പെടുന്നത്.
സംഘത്തിന് ജില്ലാ കളക്ടറേറ്റിൽ കളക്ടർ ഷാജി വി. നായരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എം.ആർ. സുനിമോൾ നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു, സ്കൂൾ മാനേജർ സെൻ കല്ലുപുര, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ, ജോ. സെക്രട്ടറി കെ. നാസർ എന്നിവർ പങ്കെടുത്തു.
Tags : President to Punnapra Jyothi Niketan School Nattuvishesham DistrictNews