വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജ്യോതി ട്രോഫികള്‍ നല്കുന്നു.
അഞ്ചല്‍ : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ അലയമണ്‍ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിന് ആവേശകരമായ സമാപനം.
മികച്ച പങ്കാളിത്തത്തോടെ നടത്തിയ കേരളോത്സവത്തില്‍ ആവേശം വിതറി കബടിയും വടംവലി മത്സരവും. കബഡി കളി മത്സരത്തിന്റെ ആവേശം ഇടയ്ക്കു കൈയങ്കാളിയിലേക്ക്. ഇതോടെ അഞ്ചല്‍ പൊലിസും സ്ഥലത്തെത്തി. ചെറിയ സംഘര്‍ഷങ്ങളും വാക്കേറ്റവുമൊക്കെ ഒഴിച്ചാല്‍ കേരളോത്സവത്തിന് ആവേശത്തോടെയുള്ള സമാപനം.
പഞ്ചായത്ത് പ്രസിഡന്റ് എസ്.ആനന്ദിന്റെ അധ്യക്ഷതയില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജ്യോതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ സുനുല്‍ ദത്ത്, മാഹീന് കാട്ടുംപുറം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സാബു, സി. അംബികാകുമാരി, പഞ്ചായത്ത് അംഗങ്ങള്‍ സെക്രട്ടറി എന്നിവര്‍ പ്രസംഗിച്ചു. 427 പോയിന്റുകള്‍ നേടി വനത്തുമുക്ക് മലര്‍വാടി കലാകായിക വേദി ഓവറോള്‍ ചാന്പ്യന്മാരായി. 296 പോയിന്റുകള്‍ നേടി ടീം ഫോര്‍ ഗയിസ് രണ്ടാം സ്ഥാനവും ഡര്‍ബി പുല്ലാഞ്ഞിയോട് 257 പോയിന്റുംമായി മൂന്നാം സ്ഥാനവും നേടി.