വി.എസ്. ജോയിയുടെ സംഘം മെട്രോമാന് ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തുന്നു.
തവനൂര്‍: തവനൂര്‍-തിരുനാവായ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച മന്ത്രി പി.കെ. ബഷീര്‍ നല്കിയ ചുമതലയുടെ അടിസ്ഥാനത്തില്‍, മണിക്കൂറുകള്‍ക്കകം മെട്രോമാന് ഇ. ശ്രീധരനുമായി അഡ്വ. വി.എസ്. ജോയ് എംഎല്‍എ ചര്‍ച്ച നടത്തി.
പാലത്തിന്റെ അലൈന്മെന്റുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ നിബന്ധനകളോടെ അംഗീകരിക്കാന്‍ മന്ത്രി തയാറായതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച.
അക്വിസിഷന്‍ നടപടികളിലെ കാലതാമസം നിര്മാണപ്രവൃത്തനങ്ങളെ ബാധിക്കാത്ത വിധം ഭൂമി മുന്‍കൂറായി സര്‍ക്കാറിന് കൈമാറാന്‍ ഭൂവുടമകള്‍ തയ്യാറായാല്‍ അലൈന്മെന്റ് മാറ്റാമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ ഈ നിര്‍ദ്ദേശം സ്വീകാര്യമാണെന്നും, സ്ഥലം അഡ്വാന്‍സായി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ഭൂവുടമ തനിക്ക് രേഖാമൂലം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇ. ശ്രീധരന് എംഎല്‍എയെ അറിയിച്ചു. ഇതോടെ വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന പ്രശ്നത്തിന് പരിഹാരമാവുകയാണ്.