x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​പ്പാ​ടം ചെ​ന്പ​ട്ട​ണി​ഞ്ഞു; ഇ​നി ചീ​ര​ക്കാ​ലം

വെബ്ഡെസ്ക്
Published: November 10, 2026 11:49 PM IST | Updated: November 10, 2026 11:49 PM IST

ചീ​ര​കൃ​ഷി വി​ള​വെ​ടു​പ്പ് ഉദ്ഘാടനം ക​ഞ്ഞി​ക്ക​ഴി പ​ഞ്ചാ​. പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ് കു​മാ​ർ നിർവഹിക്കുന്നു.

മാ​യി​ത്ത​റ: പൂ​പ്പാ​ടം ചെ​ന്പ​ട്ട​ണി​ഞ്ഞു, ക​ര​പ്പു​റ​ത്ത് ഇ​നി ചീ​ര​ക്കാ​ലം. ആ​ഘോ​ഷ​മാ​യി പൂ​പ്പാ​ട​ത്തെ ചീ​ര വി​ള​വെ​ടു​പ്പ്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ മാ​യി​ത്ത​റ​യി​ൽ ക​ർ​ഷ​ക​ൻ വി.​പി. സു​നി​ൽ ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി​ചെ​യ്ത ചീ​ര​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ന്ന​ത്.

വ്യ​ത്യ​സ്ത​മാ​യ കൃ​ഷി​രീ​തി​ക​ളാ​ണ് എ​ന്നും സു​നി​ൽ സ്വീ​ക​രി​ച്ചു​പോ​രു​ന്ന​ത്. മ​ണ്ഡ​ല​കാ​ലം നോ​ക്കി പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി​ചെ​യ്യും. ചൂ​ടു സ​മ​യ​ത്ത് കു​ളി​രേ​കു​ന്ന​തി​ന് ത​ണ്ണി​മ​ത്ത​നും വി​ഷു സ​മ​യ​ത്ത് ക​ണി​വെ​ള​ള​രി​യും ഓ​ണ​ക്കാ​ല​ത്ത് പൂ​കൃ​ഷി​യും ചെ​യ്ത് സം​സ്ഥാ​ന ത​ല​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധ നേ​ടി​യ ക​ർ​ഷ​ക​നാ​ണ് സു​നി​ൽ.

മ​ഴ​ക്കാ​ല​ത്ത് ആ​രും കൃ​ഷി ചെ​യ്യാ​തി​രു​ന്ന സ​മ​യ​ത്താ​ണ് സു​നി​ൽ വ​ർ​ഷം മു​ഴു​വ​ൻ ചീ​ര​കൃ​ഷി ചെ​യ്യാ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന പു​ള്ളി​രോ​ഗ​ത്തെ ജൈ​വ​മാ​ർ​ഗ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​മെ​ന്നു തെ​ളി​യി​ച്ചാ​ണ് ചീ​ര​കൃ​ഷി വി​ജ​യി​പ്പി​ച്ച​ത്. രാ​വി​ലെ ആ​റി​ന് തു​ട​ങ്ങു​ന്ന കൃ​ഷി​ജോ​ലി​ക​ൾ ഇ​രു​ട്ടാ​കു​ന്ന​തു വ​രെ തു​ട​രു​ന്നു. ഭാ​ര്യ​ രോ​ഷ്നി​യും ചേ​ർ​ന്നാ​ണ് കൃ​ഷി ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്.

ചീ​ര​കൃ​ഷി വി​ള​വെ​ടു​പ്പ് ക​ഞ്ഞി​ക്ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെം​ബ​ർ പി. ​മു​ര​ളി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​സ്.​സി. അ​നി​ല, ജി. ​ഉ​ദ​യ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചീ​ര ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സു​നി​ലി​നെ നേ​രി​ട്ട് വി​ളി​ക്കാം. ഫോ​ൺ- 92493 33743.

Tags : the season of amaranth. Nattuvishesham DistrictNews

Recent News

Corehub Up