x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​യ​മ്പ​ലം റെ​യി​ല്‍​വേ മേ​ല്‍​പാ​ല നി​ര്‍​മാ​ണ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും: മ​ന്ത്രി

വെബ് ഡെസ്ക്
Published: November 11, 2026 12:01 AM IST | Updated: November 11, 2026 12:01 AM IST

മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ക​ളക്‌ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗം.

വ​ണ്ടൂ​ര്‍: വാ​ണി​യ​മ്പ​ലം റെ​യി​ല്‍​വേ മേ​ല്‍​പാ​ല നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റി​ന്‍റെ പ്ര​ത്യേ​ക നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.
മേ​ല്‍​പാ​ല​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ പ്ര​വൃ​ത്തി ഉ​ട​ന്‍ ഉ​ണ്ടാ​കും. മേ​ല്‍​പാ​ല നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​യി റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം സ്ഥ​ല​ത്തി​ന്‍റെ അ​തി​ര്‍​ത്തി നി​ര്‍​ണ​യി​ച്ച് ന​ല്‍​ക​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വ​ണ്ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​തി​ര്‍​ത്തി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കി കൈ​മാ​റു​ന്ന മു​റ​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ലാ​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി പ​ദ്ധ​തി എ​ത്ര​യും പെ​ട്ടെ​ന്ന് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് യോ​ഗം വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​ടി. അ​ജ്മ​ല്‍, വ​ണ്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ധീ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, എ​ഡി​എം പി.​ഒ. സാ​ദി​ഖ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പ്രീ​തി പ്ര​താ​പ​ന്‍, നി​ല​മ്പൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സി​ന്ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham, Districtnews Nattuvishesham Districtnews

Recent News

Corehub Up