x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം വി​ല്ലേ​ജ് ഓ​ഫി​സ് മാ​ര്‍​ച്ച് നടത്തി

വെബ് ഡെസ്ക്
Published: November 11, 2026 12:00 AM IST | Updated: November 11, 2026 12:00 AM IST

മ​മ്പാ​ട്: പു​ള്ളി​പ്പാ​ടം വി​ല്ലേ​ജി​ലെ ചെ​റു​കി​ട ഭൂ​വു​ട​മ​ക​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്ന കൈ​വ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ലൊ​ക്കേ​ഷ​ന്‍ മാ​പ്പ്, നി​കു​തി ഒ​ടു​ക്ക​ല്‍ എ​ന്നി​വ നി​ഷേ​ധി​ക്കു​ന്ന റ​വ​ന്യു അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ സി​പി​എം പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.
നി​ല​മ്പൂ​ര്‍ താ​ലൂ​ക്കി​ലെ പു​ള്ളി​പ്പാ​ടം വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ക​റു​ക​മ​ണ്ണ മ​ല​വാ​ര​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി വീ​ടു​വ​ച്ച് താ​മ​സി​ക്കു​ക​യും കൃ​ഷി ചെ​യ്യു​ക​യും ചെ​യ്യു​ന്ന വി​വി​ധ സ​ര്‍​വേ ന​മ്പ​റു​ക​ളി​ല്‍​പെ​ട്ട ഭൂ​മി​യി​ലാ​ണ് റ​വ​ന്യു-​വ​നം വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള അ​നാ​വ​ശ്യ ത​ര്‍​ക്കം കാ​ര​ണം സേ​വ​ന​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. റ​വ​ന്യു വ​കു​പ്പ് വ​നം​വ​കു​പ്പി​ന് തി​രി​കെ ന​ല്‍​കേ​ണ്ട ഭൂ​മി സം​യു​ക്ത സ​ര്‍​വേ ന​ട​ത്തി ക​ണ്ടെ​ത്തു​ക​യും, വ​നം​വ​കു​പ്പ് ജ​ണ്ട കെ​ട്ടി ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്ത​താ​ണ്.

ഇ​നി ക​റു​ക​മ​ണ്ണ മ​ല​വാ​ര​ത്തി​ല്‍ നാ​ല് ഏ​ക്ക​റി​ല്‍ താ​ഴെ ഭൂ​മി മാ​ത്ര​മാ​ണ് വ​നം​വ​കു​പ്പി​ന് ക​ണ്ടെ​ത്താ​നു​ള്ള​ത്. അ​തി​നാ​ല്‍, സ​ര്‍​ക്കാ​ര്‍ നി​ര്‍​ത്തി​വ​ച്ച ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. മാ​ര്‍​ച്ച് വ​ണ്ടൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി എം.​ടി. അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ശ്രീ​നി​വാ​സ​ന്‍, എ​ന്‍.​പി. ഉ​ബൈ​ദ്, കെ. ​സ​ലാ​ഹു​ദ്ദീ​ന്‍, ഷൈ​നി സ​ണ്ണി, പി. ​അ​ഷ്‌​റ​ഫ്, ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : CPM staged Nattuvishesham Districtnews

Recent News

Corehub Up