x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഴ​യി​ല്‍ വീ​ണ്ടും അ​റ​വു മാ​ലി​ന്യം ത​ള്ളി

വെബ് ഡെസ്ക്
Published: November 11, 2026 12:02 AM IST | Updated: November 11, 2026 12:02 AM IST

ചോ​ക്കാ​ട് പ​ന്നി​ക്കോ​ട്ടു​മു​ണ്ട പു​ഴ​യി​ല്‍ ത​ള്ളി​യ അ​റ​വു മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴ​യി​ല്‍ നി​ന്ന് നീ​ക്കു​ന്നു.

കാ​ളി​കാ​വ് : രാ​ത്രി​യു​ടെ മ​റ​വി​ല്‍ ചോ​ക്കാ​ട് പ​ന്നി​ക്കോ​ട്ടു​മു​ണ്ട പു​ഴ​യി​ല്‍ വീ​ണ്ടും അ​റ​വു മാ​ലി​ന്യം ത​ള്ളി.
പ​ന്നി​ക്കോ​ട്ടു​മു​ണ്ട അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി നി​ര്‍​മി​ച്ച പാ​ല​ത്തി​ന് ചു​വ​ട്ടി​ലാ​ണ് വ​ലി​യ തോ​തി​ല്‍ അ​റ​വു മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യ​ത്. മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴ​യി​ല്‍ ത​ങ്ങി​നി​ല്‍​ക്കു​ക​യും കു​റേ​യേ​റെ മാ​ലി​ന്യ​ങ്ങ​ള്‍ താ​ഴെ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പു​ഴ​യി​ലേ​ക്ക് ചാ​ഞ്ഞ് നി​ല്‍​ക്കു​ന്ന മ​ര​ക്കൊ​മ്പു​ക​ളി​ലും പു​ഴ​യി​ലും ത​ങ്ങി​നി​ല്‍​ക്കു​ന്ന അ​റ​വു മാ​ലി​ന്യ​ങ്ങ​ളും നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് കു​ഴി​ച്ച് മൂ​ടി.
ചോ​ക്കാ​ട​ന്‍ പു​ഴ​യി​ല്‍ പ​ന്നി​ക്കോ​ട്ടു​മു​ണ്ട മു​ത​ല്‍ മൂ​ച്ചി​ക്ക​ല്‍ ക​ട​വ് പാ​ലം വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​തി​നു​മു​മ്പും നി​ര​വ​ധി ത​വ​ണ അ​റ​വു​മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യി​ട്ടു​ണ്ട്. നി​ര​വ​ധി ത​വ​ണ പ​രാ​തി കൊ​ടു​ത്തെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വാ​ര്‍​ഡ് അം​ഗം മ​ജീ​ദ് പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും കാ​ളി​കാ​വ് പൊ​ലി​സും സ്ഥ​ല​ത്ത് എ​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത കെ. ​ഗോ​പാ​ല​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​പി. ഹ​സീ​ന, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ആ​നി​ക്കോ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ഭ​വ സ്ഥ​ലം പ​രി​ശോ​ധി​ച്ചു.
മാ​ലി​ന്യം ത​ള്ളി​യ​വ​ര്‍​ക്ക് എ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags : Slaughterhouse Nattuvishesham Districtnews

Recent News

Corehub Up