x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട മണ്ണുമാന്തി യന്ത്രം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു


Published: November 11, 2026 12:10 AM IST | Updated: November 11, 2026 12:10 AM IST

ചേ​​ന്നം​​പ​​ള്ളി​​യി​​ൽ നി​​യ​​ന്ത്ര​​ണം​വി​​ട്ട മ​ണ്ണു​മാ​ന്തി യ​ന്ത്രം കടയുടെ പിന്നിൽ ഇടിച്ചപ്പോൾ.

പാ​​മ്പാ​​ടി: ചേ​​ന്നം​​പ​​ള്ളി​​യി​​ൽ നി​​യ​​ന്ത്ര​​ണം​വി​​ട്ട മ​ണ്ണു​മാ​ന്തി യ​ന്ത്രം അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​​രു​​ന്നു സം​​ഭ​​വം.

ക​​ങ്ങ​​ഴ റോ​​ഡി​​ൽ​നി​​ന്ന് ചേ​​ന്നം​​പ​​ള്ളി​​യി​​ലേ​​ക്ക് ഇ​​റ​​ക്കം ഇ​​റ​​ങ്ങി വ​​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം നി​​യ​​ന്ത്ര​​ണം​വി​​ട്ട് കെ​​കെ​ റോ​​ഡി​​ലൂ​​ടെ ക​​ട​​ന്ന് എ​​തി​​ർ​​വ​​ശ​​ത്തു​​ള്ള പ​​ല​​ച​​ര​​ക്ക് ക​​ട​​യു​​ടെ പി​​ൻ​​ഭാ​​ഗ​​ത്ത് സാ​​ധ​​ന​​ങ്ങ​​ൾ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മു​​റി ഇ​​ടി​​ച്ച് ത​​ക​​ർ​​ത്തു. അ​​പ​​ക​​ട​​ത്തി​​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഓ​പ്പ​റേ​റ്റ​ർ പ​​ത്ത​​നാ​​ട് സ്വ​​ദേ​​ശി തോ​​മ​​സി(53)​ന് ​പ​​രി​​ക്കേ​​റ്റു. ഇ​​യാ​​ളെ പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​​റ​​ക്കു​​ന്നേ​​ൽ ത​​ങ്ക​​ച്ച​​ൻ ന​ട​ത്തു​ന്ന ക​ട​യ്ക്ക് അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് ഏ​​ക​​ദേ​​ശം ഒ​രു ല​​ക്ഷ​​ത്തി​ൽ​പ്പ​രം രൂ​​പ​​യു​​ടെ നാ​​ശ​​ന​​ഷ്ടം സം​​ഭ​​വി​​ച്ചു.

Tags : accident. Nattuvishesham Districtnews

Recent News

Corehub Up