പാമ്പാടി: ചേന്നംപള്ളിയിൽ നിയന്ത്രണംവിട്ട മണ്ണുമാന്തി യന്ത്രം അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
കങ്ങഴ റോഡിൽനിന്ന് ചേന്നംപള്ളിയിലേക്ക് ഇറക്കം ഇറങ്ങി വന്ന മണ്ണുമാന്തി യന്ത്രം നിയന്ത്രണംവിട്ട് കെകെ റോഡിലൂടെ കടന്ന് എതിർവശത്തുള്ള പലചരക്ക് കടയുടെ പിൻഭാഗത്ത് സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി ഇടിച്ച് തകർത്തു. അപകടത്തിൽ മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റർ പത്തനാട് സ്വദേശി തോമസി(53)ന് പരിക്കേറ്റു. ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തറക്കുന്നേൽ തങ്കച്ചൻ നടത്തുന്ന കടയ്ക്ക് അപകടത്തെത്തുടർന്ന് ഏകദേശം ഒരു ലക്ഷത്തിൽപ്പരം രൂപയുടെ നാശനഷ്ടം സംഭവിച്ചു.