x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശം പാ​ലം ക​ട​ന്നു

വെബ് ഡെസ്ക്
Published: November 11, 2026 12:14 AM IST | Updated: November 11, 2026 12:14 AM IST

കോ​​ട്ട​​യം: ഒ​​രു ജ​​ന​​ത​​യു​​ടെ സ്വ​​പ്‌​​ന സാ​​ക്ഷാ​​ത്കാ​​ര​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ പൂ​​വ​​ണി​​ഞ്ഞ​​ത്. കോ​​ടി​​മ​​ത ര​​ണ്ടാം പാ​​ല​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ആ​​ഘോ​​ഷ​​മാ​​ക്കി മാ​​റ്റി കോ​​ട്ട​​യം നി​​വാ​​സി​​ക​​ള്‍.
നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളാ​​ണ് ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​നാ​​യി എ​​ത്തി​​ച്ചേ​​ര്‍​ന്ന​​ത്. വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ​​യും താ​​ല​​പ്പൊ​​ലി​​ക​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ മ​​ന്ത്രി പി.​​കെ. ബ​​ഷീ​​റി​​നെ​​യും സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നെ​​യും ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി പാ​​ല​​ത്തി​​ലേ​​ക്ക് ആ​​ന​​യി​​ച്ച​​പ്പോ​​ള്‍ കോ​​ടി​​മ​​ത ജ​​ന​​സാ​​ഗ​​ര​​മാ​​യി, ഒ​​പ്പം ആ​​വേ​​ശം കോ​​ടി​​മ​​ത പാ​​ല​​വും ക​​ട​​ന്നു. ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​നു വ​​ള​​രെ മു​​മ്പു ത​​ന്നെ ആ​​ളു​​ക​​ള്‍ കോ​​ടി​​മ​​ത​​യി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി.
മ​​ന്ത്രി​​ക്കും കോ​​ട്ട​​യ​​ത്തി​​ന്‍റെ പ്രി​​യ എം​​എ​​ല്‍​എ കൂ​​ടി​​യാ​​യ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നും ആ​​ളു​​ക​​ള്‍ ജ​​യ് വി​​ളി​​ച്ചു.
ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു ശേ​​ഷം ഗ​​താ​​ഗ​​ത​​ത്തി​​നു തു​​റ​​ന്നു​കൊ​​ടു​​ത്ത പാ​​ല​​ത്തി​​ൽ രാ​​ത്രി​​യി​​ല്‍ മ​​നോ​​ഹ​​ര​​മാ​​യ കാ​​ഴ്ച സ​​മ്മാ​​നി​​ക്കു​​ന്ന​​തി​​നാ​​യി ദീ​​പാ​​ല​​ങ്കാ​​ര​​ങ്ങ​​ളു​​മൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
രാ​​ത്രി​​യി​​ലും നി​​ര​​വ​​ധി​​യാ​​ളു​​ക​​ളാ​​ണ് പാ​​ലം കാ​​ണു​​ന്ന​​തി​​നാ​​യി എ​​ത്തി​​യ​​ത്.

Tags : crossed the bridge. Nattuvishesham Districtnews

Recent News

Corehub Up