ശ്രീകാര്യം: അഭിരാം കൊലക്കേസിൽ ഒന്നാം പ്രിയായ 17 കാരനെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ രാവിലെ പതി നൊന്നോടെ കഴക്കൂട്ടം എ സിപിയുടെ ഓഫിസിൽ എത്തിച്ച പ്രതിയെ വൈകുന്നേരം നാലോടെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ വച്ചു ചോദ്യം ചെയ്തെങ്കിലും താൻ മാത്രമാണ് അഭിരാമിനെ കൊന്നതെന്നും മറ്റാരും ഒപ്പമില്ലായിരുന്നുവെന്നും ആവർത്തിച്ചുള്ള മൊഴിയാണ് നൽകിയത്. ഇതേ മൊഴി തന്നെയാണ് അറസ്റ്റിലായപ്പോഴും പൊലിസിനോടു പറഞ്ഞത്. അഭിരാമിന്റെയും തന്റെയും മൊബൈൽ ഫോണുകൾ, കൊലപാതകത്തിനായി ഉപയോഗിച്ച ബൽറ്റ്, അഭിരാമിന്റെ ഷർട്ട് എന്നിവ തെറ്റിയാർ തോട്ടിൽ എറിഞ്ഞുവെന്നു പറഞ്ഞ പതിനേഴുകാരനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ കൊല നടന്ന സ്ഥലത്തിനു സമീപം കുറ്റിക്കാട്ടിൽ എറിഞ്ഞുവെന്ന മൊഴിയാണ് നൽകിയത്. ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമുണ്ടാക്കു ന്നുണ്ട്. കഴക്കൂട്ടം എസിപി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ കൊലപാതകം നടന്ന സ്ഥലത്തെ കുറ്റിക്കാടുകളും തോടും പരിശോധിച്ചെങ്കിലും യാതൊരു തെളിവും കിട്ടിയില്ല.
17കാരനെ ചോദ്യം ചെയ്യാൻ ആറു മണിക്കൂർ മാത്രമാണ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. അതുകൊണ്ടു തന്നെ തെളിവെടുപ്പിനായി കൊലനടന്ന സ്ഥലത്തോ പ്രതിയുടെ വീട്ടിലോ കൊണ്ടു പോയില്ല. മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യംചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നു.