Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhirams Mobile

Thiruvananthapuram

അഭിരാമിന്‍റെ മൊബൈൽ ഫോണും ബെൽറ്റും കണ്ടെത്താനായില്ല

ശ്രീ​കാ​ര്യം: അ​ഭി​രാം കൊ​ല​ക്കേ​സി​ൽ ഒ​ന്നാം പ്രി​യാ​യ 17 കാ​ര​നെ തെ​ളി​വെ​ടു​പ്പി​നാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ഇ​ന്ന​ലെ രാവിലെ പതി നൊന്നോടെ ക​ഴ​ക്കൂ​ട്ടം എ ​സിപിയു​ടെ ഓ​ഫി​സി​ൽ എ​ത്തി​ച്ച പ്ര​തി​യെ വൈ​കു​ന്നേ​രം നാലോടെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​നു മു​ന്നി​ൽ വച്ചു ചോ​ദ്യം ചെ​യ്തെ​ങ്കി​ലും താൻ മാ​ത്ര​മാ​ണ് അ​ഭി​രാ​മി​നെ കൊ​ന്ന​തെ​ന്നും മ​റ്റാ​രും ഒ​പ്പമില്ലാ​യി​രു​ന്നുവെന്നും ആ​വ​ർ​ത്തി​ച്ചു​ള്ള മൊ​ഴി​യാ​ണ് ന​ൽ​കി​യ​ത്. ഇ​തേ മൊ​ഴി ത​ന്നെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​പ്പോ​ഴും പൊ​ലിസി​നോ​ടു പ​റ​ഞ്ഞ​ത്. അ​ഭി​രാ​മി​ന്‍റെ​യും ത​ന്‍റെയും മൊ​ബൈ​ൽ ഫോ​ണു​ക​ൾ, കൊ​ല​പാ​ത​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ബ​ൽ​റ്റ്, അ​ഭി​രാ​മി​ന്‍റെ ഷ​ർ​ട്ട് എ​ന്നി​വ തെ​റ്റി​യാ​ർ തോ​ട്ടി​ൽ എ​റി​ഞ്ഞുവെന്നു പ​റ​ഞ്ഞ പ​തി​നേ​ഴു​കാ​ര​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കൊ​ല ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ എ​റി​ഞ്ഞുവെന്ന മൊഴിയാണ് നൽകിയത്. ഇത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ശ​യക്കു​ഴ​പ്പ​മു​ണ്ടാക്കു ന്നുണ്ട്. ക​ഴ​ക്കൂ​ട്ടം എ​സി​പി എ​സ്.വൈ. ​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥല​ത്തെ കു​റ്റി​ക്കാ​ടു​ക​ളും തോ​ടും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും യാ​തൊ​രു​ തെ​ളി​വും കിട്ടിയില്ല.
17കാ​ര​നെ ചോ​ദ്യം ചെ​യ്യാ​ൻ ആറു മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടുന​ൽ​കി​യ​ത്. അ​തു​കൊ​ണ്ടു ത​ന്നെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ലന​ട​ന്ന സ്ഥ​ല​ത്തോ പ്ര​തി​യു​ടെ വീ​ട്ടി​ലോ കൊ​ണ്ടു പോ​യി​ല്ല. മൊ​ഴി​യി​ൽ വൈ​രു​ധ്യമു​ള്ള​തി​നാ​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വീണ്ടും ചോ​ദ്യംചെ​യ്യാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ലോ​ചി​ക്കു​ന്നു.

Latest News

Corehub Up