x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ഉ​ണ്ണി​യ​പ്പ​ത്തി​ൽ വി​രി​ഞ്ഞ വ​ലി​യ മ​ന​സ്; ആ​ലി​യ​യു​ടെ ക​രു​ത​ൽ മാ​തൃ​ക​യാ​കു​ന്നു

വെബ് ഡെസ്ക്
Published: November 11, 2026 12:30 AM IST | Updated: November 11, 2026 12:30 AM IST

അ​മ്പൂ​രി: ചെ​റി​യ കൈ​ക​ളി​ൽ വ​ലി​യ കാ​രു​ണ്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി അ​മ്പൂ​രി കു​ട്ട​മ​ല സ്വ​ദേ​ശി​യാ​യ മൂ​ന്നാം ക്ലാ​സു​കാ​രി ആ​ലി​യ ഫാ​ത്തി​മ.

കോ​ഴി​ക്കോ​ട് മു​ക്കം ക​ല്ലു​രു​ട്ടി പ്ര​ദേ​ശ​ത്തെ എസ്എംഎ ബാ​ധി​ത​രാ​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന വാ​ർ​ത്ത അ​മ്മ​യു​ടെ ഫോ​ണി​ൽനി​ന്നും റീ​ലി​ലൂ​ടെ ക​ണ്ട​തോ​ടെ​യാ​ണ് അ​മ്പൂ​രി കൂ​ട്ട​മ​ല ഗ​വ​ൺ​മെ​ന്‍റ് യു.​പി. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ലി​യ അ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. അ​മ്മ നൗ​ഫി​യ​യോ​ട് ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കി​ത്ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ആ​ലി​യ, അ​വ സ്കൂ​ളി​ൽ വി​റ്റു​കി​ട്ടു​ന്ന പ​ണം കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ന​ൽ​കാ​മെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ ന​ല്ല മ​ന​സി​ന് അ​മ്മ​യും അ​ച്ഛ​ൻ ഷ​ബീ​റും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ഈ ​സം​രം​ഭ​ത്തെ സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ത്തു. സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഉ​ണ്ണി​യ​പ്പം വാ​ങ്ങി ആ​ലി​യ​യു​ടെ ശ്ര​മ​ത്തി​നു പി​ന്തു​ണ ന​ൽ​കി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ണ്ണി​യ​പ്പം വി​റ്റ് 1,600 രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ആ​ലി​യ​യ്ക്കു ക​ഴി​ഞ്ഞു. ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​നു ല​ഭി​ച്ച പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽനി​ന്നു 300 ഉ​ണ്ണി​യ​പ്പ​ങ്ങ​ളു​ടെ ഓ​ർ​ഡ​ർ കൂ​ടി ല​ഭി​ച്ചു. ഇ​തോ​ടെ കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ചു കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് കൈ​ത്താ​ങ്ങാ​കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ലി​യ​യും കു​ടും​ബ​വും.

ആ​ലി​യ​യു​ടെ മ​ന​സി​നെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത് അ​വ​ളു​ടെ മ​റ്റൊ​രു തീ​രു​മാ​ന​മാ​ണ്. അ​മ്മ വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ ക​ള​ർ ബു​ക്കു വേ​ണ്ടെ​ന്നും അ​തി​നാ​യി മാ​റ്റി​വെ​ച്ച പ​ണംകൂ​ടി ചി​കി​ത്സാ​സ​ഹാ​യ​മാ​യി ന​ൽ​കാ​മെ​ന്നും ആ​ലി​യ പ​റ​ഞ്ഞു. ആ​ലി​യ​യു​ടെ അ​മ്മ നൗ​ഫി​യ കൂ​ട്ട​മ​ല കെ.​ടി. രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക ലൈ​ബ്ര​റി​യി​ലെ ലൈ​ബ്രേ​റി​യ​നാ​ണ്. അ​ച്ഛ​ൻ ഷ​ബീ​റും കു​ടും​ബ​വും മ​ക​ളു​ടെ ഈ ​ന​ല്ല ശ്ര​മ​ത്തി​ന് പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. ഒ​രു മൂ​ന്നാം ക്ലാ​സു​കാ​രി​യു​ടെ ചെ​റി​യ ആ​ശ​യം ഒ​രു വി​ദ്യാ​ല​യ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ വ​ലി​യൊ​രു കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​മാ​യി മാ​റു​ക​യാ​ണ്. ഉ​ണ്ണി​യ​പ്പം വി​ൽ​ക്കു​ന്ന​തി​ലൂ​ടെ ആ​ലി​യ സ​മാ​ഹ​രി​ക്കു​ന്ന​ത് പ​ണം മാ​ത്ര​മ​ല്ല, പ​ങ്കു​വെ​ക്ക​ലി​ന്‍റെയും സ​ഹ​ജീ​വി​സ്നേ​ഹ​ത്തി​ന്‍റെ​യും വ​ലി​യൊ​രു സ​ന്ദേ​ശം കൂ​ടി​യാ​ണ്. ആ​ലി​യ​യു​ടെ ഈ ​മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം നാ​ടി​നും വി​ദ്യാ​ല​യ​ത്തി​നും ഒ​രു​പോ​ലെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : unniyappam Aliyas Nattuvishesham Districtnews

Recent News

Corehub Up