പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര: കുളത്തൂർ പഞ്ചായത്തംഗം ശശികലയും ഭർത്താവും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനുമായ ശശികുമാറും ചേർന്നു പാടത്തു വിളയിച്ചെടുത്ത ജൈവ വെള്ളരിയുടെ വിളവെടുപ്പ് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ജിനേഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. പുഷ്പാസനൻനായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രീകണ്ഠൻ, മാത്യു വിൻസന്റ് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews