നെയ്യാറ്റിന്‍കര : കരമന- കളിയിക്കാവിള പാത വികസനത്തിന്റെ ഭാഗമായി കൊടിനട മുതല്‍ വഴിമുക്ക് വരെയുള്ള ഭാഗത്തു പാതി പൊളിച്ചുനിർത്തി യ കെട്ടിടങ്ങള്‍ അപകടഭീതിഉയർത്തുന്നു.
വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിന്റെ മുകള്ഭാഗമാണു നിലവില്‍ പൊളിച്ചുനിര്ത്തിയിട്ടുള്ളത്. ശേഷിക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് എത്രത്തോളം ബലമുണ്ടെന്ന് അറിയില്ലെന്നു യാത്രക്കാര്‍ ആശങ്കപ്പെടുന്നു.
ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ കെട്ടിടാവശിഷ്ടങ്ങളെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ബാലരാമപുരത്തുനിന്നും നെയ്യാറ്റിന്‍കര, കാഞ്ഞിരംകുളം, പൂവാര്‍ എന്നിവിടങ്ങളിലേയ്ക്കു ബസില്‍ പോകാനെത്തുന്നവര്‍ പാതി പൊളിഞ്ഞ ഈ കെട്ടിടങ്ങള്‍ക്കു സമീപത്തായാണ് വാഹനം കാത്തുനില്‍ക്കാറുള്ളത്. താത്കാലികമായി ബസ് സ്റ്റോപ്പ് നേരത്തെയുണ്ടായിരുന്ന പെട്രോള്‍ പന്പിനരികിലേക്കു മാറ്റിയതായി ഫ്ലക്സ് വലിച്ച് കെട്ടിയിട്ടുണ്ടെങ്കിലും യാത്രക്കാര്‍ പലരും പഴയ സ്റ്റോപ്പില്‍ തന്നെയാണ് നില്‍ക്കുന്നത്.
ജംഗ്ഷനില്‍ നിന്നും അല്‍പ്പം ദൂരെയാണ് പുതിയ സ്റ്റോപ്പ് എന്നും ചില യാത്രക്കാര്‍ പറഞ്ഞു. പാത വികസനത്തിന്റെ ഭാഗമായാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നതെങ്കിലും പൂര്‍ണമായും പലയിടത്തും നീക്കം ചെയ്യാത്തതാണ് യാത്രക്കാരെ വിഷമവൃത്തത്തിലാക്കുന്നത്. ഏറ്റെടുത്ത കെട്ടിടങ്ങള്‍ ശാസ്ത്രീയ രീതിയി ലല്ല പൊളിച്ചു നീക്കുന്നതെന്നും ആക്ഷേപമുണ്ട്.
Tags : Road Development Nattuvishesham Districtnews