മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കാനെത്തിയപ്പോൾ.
മുട്ടുചിറ: സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി വിദ്യാര്‍ഥികൾ. മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിലെ സുരക്ഷിത് മാര്‍ഗ് റോഡ് സേഫ്റ്റി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മുട്ടുചിറ ജംഗ്ഷനില്‍ റോഡിനിരുവശവുമുള്ള ദിശാബോര്‍ഡുകള്‍ വൃത്തിയാക്കിയത്.
കുട്ടികളില്‍ സാമൂഹ്യ അവബോധവും റോഡ് നിയമങ്ങള്‍ പാലിക്കുന്നതിനുള്ള താത്പര്യവും വര്ധിപ്പിക്കുന്നതിനായാ ണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. മുട്ടുചിറ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മറ്റു യാത്രക്കാര്‍ക്കും വൃത്തിയാക്കിയ ദിശാ ബോര്‍ഡുകള്‍ യാത്ര സുഗമമാക്കാന്‍ സഹായിക്കും.
മണ്ണാറപ്പാറയ്ക്കു തിരിയുന്ന ജംഗ്ഷന് മുതല്‍ കടുത്തുരുത്തി ഐടിസി ജംഗ്ഷന് വരെയുള്ള ദിശാ ബോര്‍ഡുകളാണ് വിദ്യാര്‍ഥികള്‍ വൃത്തിയാക്കിയത്. ബ്രഷും വെള്ളവും ലോഷനും ഉപയോഗിച്ചാണ് ബോര്‍ഡുകള്‍ വൃത്തിയാക്കിയത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് വെട്ടിക്കത്തടത്തില്‍ നിര്‍വഹിച്ചു.
സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് മഠത്തിപറമ്പിൽ, ഹെഡ്മിസ്ട്രസ് സില്‍ജ മാത്യൂസ്, വാര്‍ഡ് മെംബർ ജിന്‍സി എലിസബത്ത് എന്നിവര്‍ വിദ്യാര്‍ഥികളെ അനുമോദിക്കാനെത്തിയിരുന്നു. അധ്യാപകരായ ഡോ.റോബിന് മാത്യു, വിന്ദു കെ. വര്‍ഗീസ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Tags : students clean signboards Nattuvishesham DistrictNews