x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​നെ പ​രി​ക്കേ​ൽ​പ്പി​ച്ച​ അയൽവാസി റി​മാ​ൻ​ഡി​ൽ

വെബ് ഡെസ്ക്
Published: November 11, 2026 12:42 AM IST | Updated: November 11, 2026 12:42 AM IST

പേ​രൂ​ർ​ക്ക​ട: ഗൃ​ഹ​നാ​ഥ​നെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ പേ​ട്ട പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പേ​ട്ട ആ​ന​യ​റ സ്വ​ദേ​ശി ര​തീ​ഷ് ബാ​ബു​വാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. പേ​ട്ട സ്വ​ദേ​ശി ഹ​രി​കു​മാ​ർ (52) ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പേ​ട്ട എ​സ് ഐ​യും സം​ഘ​വു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്നാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. മ​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​തീ​ഷ് ബാ​ബു​വി​നെ​തി​രെ ഹ​രി​കു​മാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

Tags : Neighbor who Nattuvishesham Districtnews

Recent News

Corehub Up