പേരൂർക്കട: ഗൃഹനാഥനെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചയാളെ പേട്ട പൊലിസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പേട്ട ആനയറ സ്വദേശി രതീഷ് ബാബുവാണ് റിമാൻഡിലായത്. പേട്ട സ്വദേശി ഹരികുമാർ (52) നൽകിയ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പേട്ട എസ് ഐയും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. മകളെ ഉപദ്രവിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രതീഷ് ബാബുവിനെതിരെ ഹരികുമാർ പൊലിസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.