x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ്: വീ​ടും കി​ണ​റും അ​പ​ക​ട​ത്തി​ല്‍

വെബ്ഡെസ്ക്
Published: November 11, 2026 12:40 AM IST | Updated: November 11, 2026 12:40 AM IST

സ​മീ​പ പു​ര​യി​ട​ത്തി​ലെ മ​ണ്ണ് നീ​ക്കി​യ​തു​മൂ​ലം മോ​സ്‌​കോ ക​ല്ലു​വെ​ട്ടം റോ​ഡി​ല്‍ ഇ​ല​വും​മൂ​ട്ടി​ല്‍ ജ​സ്റ്റി​ന്‍ ചാ​ക്കോ​യു​ടെ അപകടാവസ്ഥയിലായ വീട്.

മാ​ട​പ്പ​ള്ളി: മോ​സ്‌​കോ ക​ല്ലു​വെ​ട്ടം റോ​ഡി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​മാ​യി മ​ണ്ണെ​ടു​ക്കു​ന്ന​തി​ന​ൽ വീ​ടും കി​ണ​റും അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. ഇ​ല​വും​മൂ​ട്ടി​ല്‍ ജ​സ്റ്റി​ന്‍ ചാ​ക്കോ​യു​ടെ വീ​ടാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ജ​സ്റ്റി​ന്‍ ചാ​ക്കോ മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

മാ​ട​പ്പ​ള്ളി വി​ല്ലേ​ജി​ല്‍ ബ്ലോ​ക്ക് 09, സ​ര്‍​വേ ന​മ്പ​ര്‍ 166/5-1ല്‍​പ്പെ​ട്ട പു​ന്ന​വേ​ലി തെ​ങ്ങും​പ​ള്ളി അ​ല​ക്‌​സാ​ണ്ട​റു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ 1496 ക്യു​ബി​ക് മീ​റ്റ​ര്‍ മ​ണ്ണ് ച​ട്ട​വി​രു​ദ്ധ​മാ​യും അ​നു​മ​തി​യി​ല്ലാ​തെ​യും എ​ടു​ത്ത​തു​മൂ​ലം മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ​താ​യും അ​ടു​ത്തു​ള്ള ശൗ​ചാ​ല​യ​വും കി​ണ​റും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും മ​ണ്ണെ​ടു​പ്പ് നി​ര്‍​ത്തി വ​ച്ചു​കൊ​ണ്ടു​ള്ള പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്തു​വി​ല്‍ പ​റ​യു​ന്നു.

മ​തി​ലും സം​ര​ക്ഷ​ണ ഭി​ത്തി​യും അ​ടി​യ​ന്തി​ര​മാ​യി നി​ര്‍​മ്മി​ച്ചു ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. മ​ണ്ണെ​ടു​പ്പി​ന് പെ​ര്‍​മി​റ്റ് ല​ഭ്യ​മാ​യ​താ​യി അ​റി​വി​ല്ലെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ​യു​ടെ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. ജ​സ്റ്റി​ന്‍ ജോ​സ് കോ​ട്ട​യം ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്കും തൃ​ക്കൊ​ടി​ത്താ​നം പൊ​ലി​സി​നും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : Illegal Soil Extraction: House Nattuvishesham DistrictNews

Recent News

Corehub Up