മാടപ്പള്ളി: മോസ്കോ കല്ലുവെട്ടം റോഡിനു സമീപം സ്വകാര്യ വ്യക്തി അനധികൃമായി മണ്ണെടുക്കുന്നതിനൽ വീടും കിണറും അപകടാവസ്ഥയില്‍. ഇലവുംമൂട്ടില്‍ ജസ്റ്റിന് ചാക്കോയുടെ വീടാണ് ഭീഷണി നേരിടുന്നത്. ഇതുസംബന്ധിച്ച് ജസ്റ്റിന് ചാക്കോ മാടപ്പള്ളി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്കി.
മാടപ്പള്ളി വില്ലേജില്‍ ബ്ലോക്ക് 09, സര്‍വേ നമ്പര്‍ 166/5-1ല്‍പ്പെട്ട പുന്നവേലി തെങ്ങുംപള്ളി അലക്സാണ്ടറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 1496 ക്യുബിക് മീറ്റര്‍ മണ്ണ് ചട്ടവിരുദ്ധമായും അനുമതിയില്ലാതെയും എടുത്തതുമൂലം മതില് ഇടിഞ്ഞുവീണതായും അടുത്തുള്ള ശൗചാലയവും കിണറും അപകടാവസ്ഥയിലാണെന്നും മണ്ണെടുപ്പ് നിര്‍ത്തി വച്ചുകൊണ്ടുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തുവില് പറയുന്നു.
മതിലും സംരക്ഷണ ഭിത്തിയും അടിയന്തിരമായി നിര്‍മ്മിച്ചു നല്‍കിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മണ്ണെടുപ്പിന് പെര്‍മിറ്റ് ലഭ്യമായതായി അറിവില്ലെന്നും വിവരാവകാശ രേഖയുടെ മറുപടിയില്‍ പറയുന്നുണ്ട്. ജസ്റ്റിന് ജോസ് കോട്ടയം ജില്ലാ കളക്ടര്‍ക്കും തൃക്കൊടിത്താനം പൊലിസിനും പരാതി നല്‍കിയിട്ടുണ്ട്.