x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ കത്തി: നാ​ലം​ഗ സം​ഘം ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: November 11, 2026 12:35 AM IST | Updated: November 11, 2026 12:35 AM IST

കാറിനു പിടിച്ചത് അണയ്ക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ.

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം ഉ​ച്ച​ക്ക​ട​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മാ​രു​തി കാ​ർ തീ​പി​ടി​ച്ചു പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു യു​വാ​ക്ക​ൾ പു​റ​ത്തി​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. പെ​ട്രോ​ൾ പ​മ്പി​നു തൊ​ട്ടു​ചേ​ർ​ന്ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത് ഏ​റെ ആ​ശ​ങ്ക പ​ര​ത്തി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യോ​ടെ ഉ​ച്ച​ക്ക​ട ജം​ഗ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​ക​ളാ​യ നാ​ലം​ഗ സം​ഘ​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​യാ​ത്ര​യ്ക്കി​ടെ കാ​റി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ​ത​ന്നെ യു​വാ​ക്ക​ൾ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞു വി​ഴി​ഞ്ഞ​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ജി.​പി. ഹ​രി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി​പി​ൻ, സ​ന്തോ​ഷ് കു​മാ​ർ, ആ​ന്‍റു, ബി​ജു, ഹോം ​ഗാ​ർ​ഡ് ജോ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ഴി​ഞ്ഞം പൊ​ലി​സ് സ്ഥ​ല​ത്ത് എ​ത്തി കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.

Tags : group escapes Nattuvishesham Districtnews

Recent News

Corehub Up