x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളി​ൽ ഇ​ന്ന് ക​യ​ർ​ ഫാ​ക്ട​റി പ​ണി​മു​ട​ക്ക്

വെബ്ഡെസ്ക്
Published: November 11, 2026 12:24 AM IST | Updated: November 11, 2026 12:24 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളി​ലെ ക​യ​ർ​ഫാ​ക്ട​റി മേ​ഖ​ല​യി​ൽ ഇ​ന്ന് സൂ​ച​നാ പ​ണി​മു​ട​ക്ക്. സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ രാ​വി​ലെ 10ന് ​തി​രു​വി​ഴ​യി​ലെ ക​യ​ർ ഷി​പ്പേ​ഴ്സ് കൗ​ൺ​സി​ൽ ഓ​ഫി​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തും.​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ക​യ​ർ​ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി പു​തു​ക്കി നി​ശ്ച​യി​ക്കു​ക , മു​ഴു​വ​ൻ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ​യും സ്ഥി​ര​പ്പെ​ടു​ത്തു​ക, ഇ​എ​സ്ഐ പ​രി​ധി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അം​ഗീ​കൃ​ത കൂ​ലി​യും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക, ഇ​എ​സ്ഐ പ​രി​ധി​ക്കു മു​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​രോ​ഗ്യ സു​ര​ക്ഷ​യും ചി​കി​ത്സാ പ​ദ്ധ​തി​യും ഏ​ർ​പ്പെ​ടു​ത്തു​ക , വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ളും മ​റ്റ​വ​കാ​ശ​ങ്ങ​ളും ന​ൽ​കു​ക, വ്യ​വ​സാ​യ​ത്തി​നാ​വ​ശ്യ​മാ​യ ച​കി​രി​യും ക​യ​റും ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ക​യ​ർ സം​ഘ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​വും ഗ്രാ​ൻ​ഡും അ​നു​വ​ദി​ക്കു​ക എ​ന്നി​വ​യാ​ണ് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ.

Tags : Coir factory strike Nattuvishesham DistrictNews

Recent News

Corehub Up