വെള്ളറട: ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് നേഷന്‍സ് ഗ്ലോബലുമായി അഫിലിയേറ്റ് ചെയ്ത് ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തനം നടത്തി വരുന്ന നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ എക്സലന്‍സ് ലീഡര്‍ ഷിപ്പ് അവാര്‍ഡ് പ്രേം നസീര്‍ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റും പാട്ടിന്റെ കൂട്ടുകാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സാംസ്കാരിക പ്രവര്ത്തകന് പനച്ചമൂട് ഷാജഹാന് സമ്മാനിക്കും.
14ന് അഞ്ചല്‍ ബാബാജി ഹാളില്‍ പത്തനാപുരം ഗാന്ധിഭവന് സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന് അവാര്‍ഡ് സമ്മാനിക്കും. ഗ്ലോബല്‍ ഗുഡ്വില് അംബാസിഡറും എന്‍സിഡിസി മാസ്റ്റര്‍ ട്രെയിനറുമായ ബാബ അലക്സാണ്ടർ അധ്യക്ഷത വഹിക്കും. കല്ലമ്പലം ഓക്സ്ഫോര്‍ഡ് സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ അജ്മല്‍ സുലൈമാന്‍, ലൈബ്രേറിയന്‍ സൗമ്യ ഷംനാദ്, എന്‍സിഡിസി പിആര്‍ഒ മാരായ ഷെഹിന ആസിഫ്, അന്‍സ സമീര്‍ എന്നിവര്‍ പ്രസംഗിക്കും. പുനലൂര്‍ മുനിസിപ്പല്‍ മുന്‍ വൈസ് ചെയര്മാന് ധര്മരാജന്, ഉമ്മന്‍ചാണ്ടി ആശ്രയ കേന്ദ്രം പ്രസിഡന്റ് എം.ഇ. അനസ്, വോളിബോള്‍ താരം നിസാര്‍ കെ. നിലവ് എന്നിവരെയും ചടങ്ങിൽ ആദരിക്കും.