കുമരകം: അപ്പർ കുട്ടനാടൻ പാടങ്ങളിലെ കർഷകർക്ക് വൻ പ്രതിസന്ധി സൃഷ്ടിച്ച് പാടങ്ങളിൽ വലിയ തോതിൽ വരിനെല്ല് വിളയുന്നു.
കളകൾ കളനാശിനി പ്രയോഗിച്ച് ഒരു പരിധിവരെ നശിപ്പിക്കാൻ കഴിയും. എന്നാൽ സാധാരണ നെല്ലുപോല തന്നെയുള്ള വരി കളനാശിനി ഉപയോഗിച്ച് ഇല്ലാതാക്കാൻ കഴിയില്ല. വരി നശിപ്പിക്കാൻ കഴിയുന്ന കളനാശിനി പ്രയോഗിച്ചാൽ ഒപ്പം നെല്ലും നശിക്കും. അതുകൊണ്ട് വരിനെല്ല് പറിച്ചു കളയുകയെ മാർഗമുള്ളൂ. പറിപ്പിച്ചു നീക്കം ചെയ്യണമെങ്കിൽ മുടക്കേണ്ട കൂലിച്ചെലവ് കർഷകന് താങ്ങാൻ കഴിയുകയുമില്ല. വരി പറിച്ചു മാറ്റിയില്ലെങ്കിൽ നെല്ലിനെക്കാൾ ആഴ്ചകൾക്ക് മുമ്പേ വരി വിളഞ്ഞ് പാടത്ത് വീഴും. അത് അടുത്ത കൃഷിക്ക് വൻ തിരിച്ചടിയാകും.
Tags : was wild rice. Nattuvishesham Districtnews